പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ഉദ്ഘാടനം അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ നിര്‍വഹിച്ചു. ഹോസ്പില്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡയമണ്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തുകൊണ്ട് ഡയമണ്ട് ജൂബിലിക്ക് തിരി തെളിച്ചു. ഡയമണ്ട് ജൂബിലിക്കു തുടക്കംകുറിക്കുമ്പോള്‍ കൂടുതല്‍ മെച്ചമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്കാന് ആശുപത്രി എന്നും പ്രതിജ്ഞാബദ്ധമായിരിക്കണം എന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
സമരിറ്റന്‍ സിസ്റ്റേഴ്സ് സ്നേഹോദയ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും ഹോസ്പിറ്റല്‍ ഡയറക്ടറും മെഡിക്കല്‍ സൂപ്രണ്ടുമായ സിസ്റ്റര്‍ ഡോ. റീറ്റ സിഎസ്എസ് അധ്യക്ഷത വഹിച്ചു. മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമന്, ഇരിങ്ങാലക്കുട രൂപത ഫിനാന്‍സ് ഓഫീസര്‍ ഫാ. ലിജോ കോങ്കോത്ത്, അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ഫ്ളോറി സിഎസ്എസ് എന്നിവര്‍ സംസാരിച്ചു.
ഹോസ്പിറ്റല്‍ മാനേജര്‍ ഓപ്പറേഷന്‍സ് എസ്. ആന്‍ജോ ജോസ് സ്വാഗതവും സിസ്റ്റര്‍ ഫ്ലവര്‍ലെറ്റ് സിഎസ്എസ് നന്ദിയും പറഞ്ഞു
Tags : NattuVishesham DistrictNews