x
ad
Mon, 14 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​കൂ​ളു​ക​ളി​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ ഊ​ന്ന​ല്‍ ന​ല്‍​ക​ണം: ടി.​ഒ. മോ​ഹ​ന​ന്‍ ‌

വെബ് ഡെസ്ക്
Published: September 14, 2026 05:13 AM IST | Updated: September 14, 2026 05:13 AM IST

സം​സ്ഥാ​ന സ്കൂ​ൾ ഗ്രൂ​പ്പ് ഒ​ന്ന് ഗെ​യിം​സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ന​ട​ക്കു​ന്ന മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ റ​സ്‌​ലിം​ഗ് മ​ത്സ​രാ​ർ​ഥി​ക​ൾ​ക്കൊ​പ്പം മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. -ദീ​പി​ക

ക​ണ്ണൂ​ർ: പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ങ്ങ​ള്‍ മു​ത​ല്‍ ത​ന്നെ കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍​ക്കും പ​രി​ശീ​ല​ന​ങ്ങ​ള്‍​ക്കും മി​ക​ച്ച ഊ​ന്ന​ല്‍ ന​ല്‍​ക​ണ​മെ​ന്നും എ​ങ്കി​ല്‍ മാ​ത്ര​മേ കാ​യി​ക മേ​ഖ​ല​യി​ല്‍ മു​ന്നേ​റ്റം ന​ട​ത്താ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ. 68-ാമ​ത് സം​സ്ഥാ​ന സ്‌​കൂ​ള്‍ ഗ്രൂ​പ്പ് ഒ​ന്ന് ഗെ​യിം​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് മു​ണ്ട​യാ​ട് ഇ​ന്‍​ഡോ​ര്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​സം​ഖ്യ​യു​ടെ കാ​ര്യ​ത്തി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള ന​മ്മു​ടെ രാ​ജ്യ​ത്തി​ന് രാ​ജ്യാ​ന്ത​ര സ്‌​പോ​ര്‍​ട്‌​സ്- ഗെ​യിം​സ് മ​ത്സ​ര​ങ്ങ​ളി​ല്‍ വേ​ണ്ട​ത്ര നേ​ട്ട​ങ്ങ​ള്‍ കൈ​വ​രി​ക്കാ​ന്‍ സാ​ധി​ക്ക​ണ​മെ​ങ്കി​ല്‍ ചെ​റു​പ്രാ​യ​ത്തി​ല്‍ ത​ന്നെ മി​ക​ച്ച പ​രി​ശീ​ല​നം ന​ല്‍​കു​ക​യും സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും ടി.​ഒ. മോ​ഹ​ന​ൻ എം​എ​ൽ​എ പ​റ​ഞ്ഞു.

കോ​ർ​പ​റേ​ഷ​ൻ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റ​ഇ ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​ജ മ​ഠ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ത്മ​ശ്രീ പി.​ആ​ര്‍. ശ്രീ​ജേ​ഷ് മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു. 2036ലെ ​ഒ​ളി​ന്പി​ക്‌​സ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ത്യ വേ​ദി​യാ​കു​മ്പോ​ള്‍ അ​ന്ന​ത്തെ വി​ജ​യ പോ​ഡി​യ​ത്തി​ല്‍ മെ​ഡ​ലു​മാ​യി നി​ല്‍​ക്കു​ന്ന​ത് സ്വ​പ്‌​നം കാ​ണു​ക​യും അ​തി​നാ​യി പ്ര​യ​ത്‌​നി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്ന് പി.​ആ​ർ.​ശ്രീ​ജേ​ഷ് പ​റ​ഞ്ഞു.
ഡ​യ​റ്റ് പ്രി​സി​പ്പ​ൽ ഡോ. ​എ​സ്. കെ ​ജ​യ​ദേ​വ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​എം. അ​ഖി​ല്‍, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് ഓ​ര്‍​ഗ​നൈ​സ​ര്‍ അ​ജി​ത് വ​ര്‍​ഗീ​സ്, അ​സി​സ്റ്റ​ന്‍റ് സ്‌​പോ​ര്‍​ട്‌​സ് ഓ​ര്‍​ഗ​നൈ​സ​ര്‍ ഒ​ളി​മ്പ്യ​ന്‍ കു​ഞ്ഞു​മു​ഹ​മ്മ​ദ്, എ​സ്എ​സ്‌​കെ ജി​ല്ലാ പ്രോ​ജ​ക്ട് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഹാ​ഷിം കാ​ട്ടാ​മ്പ​ള്ളി, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ല്‍ ക​രീം, ഡി​ഇ​ഒ​മാ​രാ​യ വി. ​ദീ​പ, എം.​പി ജീ​വ, റ​വ​ന്യു ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് സെ​ക്ര​ട്ട​റി സി.​എം. നി​ധി​ന്‍, പി.​എ​സ്. അ​ഖി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

മ​ന്ത്രി സ​ണ്ണി ജോ​സ​ഫ് മ​ത്സ​ര​വേ​ദി​യാ​യ മു​ണ്ട​യാ​ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യം സ​ന്ദ​ർ​ശി​ച്ച് മ​ത്സ​ര​ങ്ങ​ൾ കാ​ണു​ക​യും കാ​യി​ക​താ​ര​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up