x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ങ്ങാ​ത്ത കാ​ഴ്ചാ തു​ട​ർപ​ദ്ധ​തി​യു​മാ​യി ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി

വെബ്ഡെസ്ക്
Published: August 10, 2026 11:03 PM IST | Updated: August 10, 2026 11:03 PM IST

മ​ങ്ങാ​ത്ത കാ​ഴ്ചാ പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ നി​ർ​വ​ഹി​ക്കു​ന്നു.

ചെ​റു​തോ​ണി: കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സാ​മൂ​ഹ്യ സേ​വ​ന വി​ഭാ​ഗ​മാ​യ ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി ത​ടി​യം​പാ​ട് മ​രി​യ സ​ദ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ മ​ങ്ങാ​ത്ത കാ​ഴ്ചാ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. തി​മി​ര രോ​ഗ​ത്താ​ൽ കാ​ഴ്ച ന​ഷ്ട​പ്പ​ട്ട​വ​ർ​ക്കും ദീ​ർ​ഘ ദൃ​ഷ്ടി, ഹ്രസ്വ ദൃ​ഷ്ടി എ​ന്നീ കാ​ര​ണ​ങ്ങ​ളാ​ൽ കാ​ഴ്ച ശ​ക്തി കു​റ​ഞ്ഞ​വ​ർ​ക്കും കാ​ഴ്ച ശ​ക്തി വീ​ണ്ടെ​ടു​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ദ്ധ​തി​യു​ടെ ഉ​ദ്‌​ഘാ​ട​നം ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സെ​ക്ര​ട്ട​റി ഫാ. ​സു​ജി​ത്ത് കാ​ഞ്ഞി​ര​ത്തും​മൂ​ട്ടി​ൽ നി​ർ​വ​ഹി​ച്ചു.

ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി ക്യാ​മ്പ് കോ - ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​സ് വ​ർ​ഗീ​സ്, ഡോ. ​വി. ജ​യ​റാം, ര​മ്യ വി​നോ​ദ്, എ​സ്. സ​നി​ല, സ്മി​ത ഏ​ബ്ര​ഹാം, ഗ്രീ​ൻ​വാ​ലി ഡെ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി പ്രോ​ഗ്രാം ഓ​ഫി​സ​ർ സി​റി​യ​ക് പ​റ​മു​ണ്ട​യി​ൽ, സി​സ്റ്റ​ർ ജി​ജി വെ​ളി​ഞ്ചാ​യി​ൽ, അ​നി​മേ​റ്റ​ർ ആ​ശ ഷി​ന്‍റോ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട്ടു തി​മി​ര രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ ശ​സ്ത്ര​ക്രി​യ​യും 49 രോ​ഗി​ക​ൾ​ക്ക് സൗ​ജ​ന്യ നി​ര​ക്കി​ൽ ക​ണ്ണ​ട​യും ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Green Valley

Recent News

Corehub Up