x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഹ​നം ഇ​ടി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​ക്കു പ​രി​ക്ക്


Published: April 21, 2026 05:24 AM IST | Updated: April 21, 2026 05:24 AM IST

പു​ല്ലാ​ട്: റോ​ഡു നി​ര്‍​മാ​ണ​ത്തി​നി​ടെ അ​മി​ത​വേ​ഗ​ത്തി​ല്‍ വ​ന്ന വാ​ഹ​നം ഇ​ടി​ച്ച് അ​തി​ഥി തൊ​ഴി​ലാ​ളി​ക്ക് ഗു​രു​ത​ര പ​രി​ക്ക്. 14-ന് ​രാ​ത്രി 11.30ന് ​ടി​കെ റോ​ഡി​ലെ കോ​യി​പ്രം പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ല്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന ആ​സാം സ്വ​ദേ​ശി ദേ​വ​രാ​ജ് ഭാ​ര​തി (21) നെ​യാ​ണ് കോ​ഴ​ഞ്ചേ​രി ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു​വീ​ഴ്ത്തി​യി​ട്ട് നി​ര്‍​ത്താ​തെ ഓ​ടി​ച്ചു​പോ​യ​ത്.

ദേ​വ​രാ​ജ​നെ കോ​ഴ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. നി​ര്‍​ത്താ​തെ പോ​യ ഓ​ട്ടോ​റി​ക്ഷ ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ക്കാ​ന്‍ ഇ​തേ​വ​രെ​യും പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. പൊ​തു​മ​രാ​മ​ത്ത്-​ജ​ല​സേ​ച​ന വ​കു​പ്പ് എ​ന്നി​വ​യു​ടെ ര​ജി​സ്റ്റേ​ര്‍​ഡ് ക​രാ​റു​കാ​ര​നാ​യ മാ​ത്യു കെ. ​ചാ​ക്കോ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ണി ന​ട​ക്കു​മ്പോ​ഴാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്

Tags : nattu vishesham Guest worker injured

Recent News

Corehub Up