x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​വ​രി ത​ക​ർ​ന്നു: ക​ട്ട​ച്ചി​ക്ക​ട​വ് പാ​ലം അ​പ​ക​ട ഭീ​തി​യി​ൽ


Published: June 11, 2026 06:49 AM IST | Updated: June 11, 2026 06:49 AM IST

പ​ത്ത​നാ​പു​രം :ഏ​ക​ദേ​ശം 26 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പ് നി​ർ​മി​ച്ച ഇ​ട​ത്ത​റ ക​ട്ട​ച്ചി​ക്ക​ട​വ് പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ.​പ​ത്ത​നാ​പു​രം - ക​ല​ഞ്ഞൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന പാ​ല​ത്തി​ന്‍റെ കൈ​വ​രി ത​ക​ർ​ന്ന​തും ഒ​രു ഭാ​ഗം ഇ​ടി​ഞ്ഞു തോ​ട്ടി​ലേ​ക്കു ത​ള്ളി​യ​തും അ​പ​ക​ട ഭീ​തി വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്.

കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ട്‌ ഉ​പ​യോ​ഗി​ച്ച് 2000 ഡി​സം​ബ​ർ ഒ​ന്നി​നാ​ണ് പാ​ലം നി​ർ​മ്മി​ച്ച​ത്.​പി​ന്നീ​ട് 2008 - 2009 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ​പ്പെ​ടു​ത്തി പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡ് പ​ത്ത​നാ​പു​രം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് നി​ർ​മിച്ചി​രു​ന്നു.2018 - 2019 കാ​ല​യ​ള​വി​ൽ റോ​ഡ് റീ ​കോ​ൺ​ക്രീ​റ്റ് ചെ​യ്യാ​നും പ​ണം അ​നു​വ​ദി​ച്ചു.​എ​ന്നാ​ൽ ത​ക​ർ​ച്ച​യി​ലാ​യ പാ​ല​ത്തി​ന്‍റെ കൈ​വ​രി സ്ഥാ​പി​ക്കാ​ൻ ഇ​നി​യും ന​ട​പ​ടി​യു​ണ്ടാ​യി​ട്ടി​ല്ല.

പാ​തി​രി​ക്ക​ൽ, ഇ​ട​ത്ത​റ മേ​ഖ​ല​യി​ലു​ള്ള ആ​യി​ര​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ക​ട്ട​ച്ചി​ക്ക​ട​വ് പാ​ല​ത്തെ ആ​ശ്ര​യി​ച്ചാ​ണ് വാ​ഴ​പ്പാ​റ, മാ​ങ്കോ​ട്, പാ​ടം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ എ​ത്തു​ന്ന​തും.

ക​ഷ്ടി​ച്ച് ഒ​രു വാ​ഹ​ന​ത്തി​ന് മാ​ത്രം ക​ട​ന്നു​പോ​കാ​വു​ന്ന വീ​തി​യാ​ണ് പാ​ല​ത്തി​നു​ള്ള​ത്.​എ​തി​രെ വാ​ഹ​നം വ​ന്നാ​ൽ സൈ​ഡ് കൊ​ടു​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ ക​ല​ഞ്ഞൂ​രി​നും പ​ത്ത​നാ​പു​ര​ത്തി​നും ഇ​ട​യ്ക്ക് ഗ​താ​ഗ​ത​ക്കുരു​ക്ക് ഉ​ണ്ടാ​കു​മ്പോ​ൾ ക​ട്ട​ച്ചി​ക്ക​ട​വ് പാ​ല​ത്തി​ലൂ​ടെ​യാ​ണ് കൊ​ല്ലം - പ​ത്ത​നം​തി​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള ചെ​റു​തും വ​ലു​തു​മാ​യ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​ത്.​ഇ​തു​വ​ഴി​യു​ള്ള റോ​ഡും പൂ​ർ​ണ ത​ക​ർ​ച്ച​യി​ലാ​ണ്.​

ഈ ഭാ​ഗ​ത്ത് തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്ത​തു രാ​ത്രി​കാ​ല യാ​ത്ര​യി​ൽ അ​പ​ക​ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു​ണ്ട്. അ​ടി​യ​ന്തി​ര​മാ​യി പാ​ല​ത്തി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്തി സു​ഗ​മ​മാ​യ യാ​ത്ര​ക്ക് വ​ഴി​യൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up