x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​ര്‍​ത്താ​ല്‍: സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല


Published: April 27, 2026 10:53 PM IST | Updated: April 27, 2026 10:53 PM IST

കോ​ട്ട​യം: നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വി​വി​ധ ദ​ളി​ത് സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്ത ഹ​ര്‍​ത്താ​ലി​ല്‍ ജി​ല്ല​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​മെ​ന്ന് ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഓ​ഫീ​സ​ര്‍. സം​ഘ​ര്‍​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ള്‍​ക്ക് സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ല​യി​ല്‍ ക​ട​ക​ള്‍ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്നും എ​ന്നാ​ല്‍ സം​ഘ​ര്‍​ഷ സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ല്‍ ക​ട​ക​ള്‍ അ​ട​യ്ക്കാ​ന്‍ വ്യാ​പാ​രി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

ഹോ​ട്ട​ലു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​നും സം​ഘ​ര്‍​ഷ സാ​ധ്യ​ത വി​ല​യി​രു​ത്തി പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​നു​മാ​ണ് ഹോ​ട്ട​ല്‍ ആ​ൻ​ഡ് റ​സ്റ്റ​റ​ന്‍റ് അ​സോ​സി​യേ​ഷ​ന്‍ തീ​രു​മാ​നം. എ​ന്നാ​ല്‍ ജി​ല്ല​യി​ല്‍ സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ലെ​ന്ന് പ്രൈ​വ​റ്റ് ബ​സ് ഓ​ണേ​ഴ്സ് ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​യി ചെ​ട്ടി​ശേ​രി അ​റി​യി​ച്ചു. ഹ​ര്‍​ത്താ​ല്‍ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ക​ന​ത്ത സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ഷാ​ഹു​ല്‍ ഹ​മീ​ദ് അ​റി​യി​ച്ചു.

Tags : Hartal nattuvishesham local news

Recent News

Corehub Up