x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനത്ത മ​ഴ;‍ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞു താ​ഴ്ന്നു


Published: May 26, 2026 08:10 AM IST | Updated: May 26, 2026 08:10 AM IST

കു​ള​ത്തൂ​പ്പു​ഴ: തി​രു​വ​ന​ന്ത​പു​രം -തെ​ങ്കാ​ശി റോ​ഡി​ല്‍ കു​ള​ത്തൂ​പ്പു​ഴ പ​ഞ്ചാ​യ​ത്തി​ലെ ക​ല്ലു​വെ​ട്ടാ​ന്‍​കു​ഴി തേ​ക്കും​പ​റ​മ്പ് ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞു താഴ്ന്നു.

റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്താ​യി വി​ള്ള​ല്‍ രൂ​പ​പ്പെ​ടു​ക​യും ചെ​യ്തു. സ​മീ​പ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലെ ആ​ളു​ക​ളാ​ണ് റോ​ഡി​ന്‍റെ വ​ശം ഇ​ടി​ഞ്ഞ​ത് ശ്ര​ദ്ധി​ച്ച​ത്.

അ​രി​കു ചേ​ര്‍​ന്ന് വാ​ഹ​ന​ങ്ങ​ള്‍ പോ​കാ​തി​രി​ക്കാ​ന്‍ പ്ര​ദേ​ശ​ത്ത് അ​പ​ക​ട​സൂ​ച​ന​യാ​യി റോ​ഡി​ല്‍ ക​ല്ലു​ക​ള്‍ വ​ച്ച് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചു. കു​ള​ത്തൂ​പ്പു​ഴ എ​സ്എ​ച്ച്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ത്തി​യ പോ​ലീ​സ് ബാ​രി​ക്കേ​ഡു​ക​ള്‍ നി​ര​ത്തി വാ​ഹ​ന​ങ്ങ​ളെ ഒ​രു വ​ശ​ത്തു​കൂ​ടി ക​ട​ത്തി​വി​ട്ടു.

 

Tags : nattu vishesham Heavy rain road surface

Recent News

Corehub Up