യുഡിഎഫ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വന്ഷന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ സര്‍ക്കാരിനെന്നപോലെ ഉന്നത വിദ്യാഭ്യാസമന്ത്രിയും ഉത്തരവാദിയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് നിയോജകമണ്ഡലം കണ്വന്ഷന് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ചെയര്മാന് എം.പി. ജാക്സണ് അധ്യക്ഷതവഹിച്ചു. സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി സെക്രട്ടറിമാരായ ജോസ് വള്ളൂര്‍, സോണിയ ഗിരി, മുൻ എംപി സാവിത്രി ലക്ഷ്മണന്, ഡിസിസി സെക്രട്ടറിമാരായ കെ.കെ. ശോഭനന്, ആന്റോ പെരുമ്പുള്ളി, ടിവി. ചാര്‍ളി, സതീഷ് വിമലന്, കേരള കോണ്‍ഗ്രസ് വൈസ് ചെയര്മാന് എം.പി. പോളി, ജില്ലാ പ്ര സിഡന്റ് സി.വി. കുര്യാ ക്കോ സ് എന്നിവര്‍ പ്രസംഗിച്ചു. എം.പി. ജാക്സണ് ചെയര്‍മാനും സതീഷ് വിമലന് കണ്‍വീനറും ആന്റോ പെരുമ്പുള്ളി ട്രഷററുമായി 501 അംഗ കമ്മിറ്റിയും തെരഞ്ഞെടുത്തു.