x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​താപ​രീ​ക്ഷ നാളെമു​ത​ൽ


Published: July 9, 2026 02:39 AM IST | Updated: July 9, 2026 02:39 AM IST

പാ​ല​ക്കാ​ട്: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി തു​ല്യ​ത പ​രീ​ക്ഷ 10 മു​ത​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് വ​രെ ന​ട​ക്കും. ജി​ല്ല​യി​ൽ 12 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി 1739 പേ​ർ പ​രീ​ക്ഷ എ​ഴു​തും. സാ​ക്ഷ​ര​താ​മി​ഷ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. 1400 സ്ത്രീ​ക​ളും 339 പു​രു​ഷ​ന്മാ​രു​മാ​ണ് പ​രീ​ക്ഷ എ​ഴു​തു​ക. 306 പേ​ർ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ലും 26 പേ​ർ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ലും 12 പേ​ർ ഭി​ന്ന​ശേ​ഷി​ക്കാ​രു​മാ​ണ്.

ജ​ന​പ്ര​തി​നി​ധി​ക​ളും ആ​ശാ പ്ര​വ​ർ​ത്ത​ക​രും പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​രി​ൽ ഉ​ൾ​പ്പെ​ടും. ആ​ല​ത്തൂ​ർ ജി​ജി എ​ച്ച്എ​സ്എ​സി​ൽ പ​രീ​ക്ഷ എ​ഴു​തു​ന്ന അ​ര​ങ്ങാ​ട്ടു​പ​റ​ന്പി​ലെ 76 വ​യ​സു​ള്ള കൃ​ഷ്ണ​ൻ​കു​ട്ടി​യാ​ണ് ജി​ല്ല​യി​ലെ പ്രാ​യം കൂ​ടി​യ പ​ഠി​താ​വ്. 23 വ​യ​സ് പ്രാ​യ​മു​ള്ള അ​ഞ്ച് പേ​രാ​ണ് ജി​ല്ല​യി​ലെ പ്രാ​യം കു​റ​ഞ്ഞ പ​ഠി​താ​ക്ക​ൾ. ഒ​റ്റ​പ്പാ​ലം ഈ​സ്റ്റ് ജി​ജി എ​ച്ച്എ​സ്എ​സ്, ചി​റ്റൂ​ർ ജി​ജി എ​ച്ച്എ​സ്, അ​ഗ​ളി ജി​വി എ​ച്ച്എ​സ്എ​സ്, ആ​ല​ത്തൂ​ർ ജി​ജി​എ​ച്ച്എ​സ്എ​സ്, പാ​ല​ക്കാ​ട് പി​എം​ജി എ​ച്ച്എ​സ്എ​സ്, പ​ട്ടാ​ന്പി ഗ​വ. എ​ച്ച്എ​സ്എ​സ്, ചെ​ർ​പ്പു​ള​ശേ​രി ജി​എ​ച്ച്എ​സ്, പ​ത്തി​രി​പ്പാ​ല ജി​വി എ​ച്ച്എ​സ്എ​സ്, ക​ണ്ണാ​ടി എ​ച്ച്എ​സ്എ​സ്, ക​ല്ല​ടി എ​ച്ച്എ​സ്എ​സ്, കു​മ​രം​പു​ത്തൂ​ർ എ​ച്ച്എ​സ്എ​സ,് ശ്രീ​കൃ​ഷ്ണ​പു​രം, വ​ട്ടേ​നാ​ട് ജി​വി​എ​ച്ച്എ​സ്എ​സ് എ​ന്നി​വ​യാ​ണ് ജി​ല്ല​യി​ലെ പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ ജൂ​ലൈ 11ന് ​ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ് ര​ണ്ടി​നും ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ ജൂ​ലൈ 10ന് ​ആ​രം​ഭി​ച്ച് ഓ​ഗ​സ്റ്റ് ഒ​ന്നി​നും സ​മാ​പി​ക്കു​മെ​ന്ന് സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ അ​റി​യി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up