പ്രതീകാത്മക ചിത്രം
കോഴിക്കോട്: നല്ലളം മോഡേണ്‍ ബസാര്‍ ബസ് സ്റ്റോപ്പിന് സമീപം കാര്‍ നിയന്ത്രണംവിട്ട് ഫുഡ് പാലസ് ഹോട്ടലിലെ ജീവനക്കാരന് ഗുരുതര പരിക്ക്. ബിഹാര്‍ സ്വദേശി ഹസീബി (48)ന് ഗുരുതരമായി പരിക്കേറ്റത്.
ഇവിടെ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളും തകര്‍ന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ഇരു കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഹസീബ് കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മീഞ്ചന്ത ഭാഗത്തു നിന്ന് രാമനാട്ടുകര ഭാഗത്തേക്ക് അമിത വേഗതയില്‍ വന്ന കാര്‍ ഹോട്ടലിന് മുന്നില്‍ നിര്‍ത്തിയിട്ട നാലു ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു.
തുടര്‍ന്ന് ഹോട്ടലിന് മുന്നില്‍ നില്‍ക്കുകയായിരുന്ന ഹസീബിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാര്‍ സമീപത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇടിച്ചു.അപകടത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകടം സൃഷ്ടിച്ച കാര്‍ ഓടിച്ചത് യുവതിയാണെന്ന് പൊലിസ് കണ്ടെത്തി.
Tags : injured NattuVishasham DistrictNews