x
ad
Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ഞ്ഞാ​ര്‍ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്ക് ഏ​റ്റെ​ടു​ക്കും


Published: November 28, 2026 05:25 AM IST | Updated: November 28, 2026 05:25 AM IST

കാ​ഞ്ഞാ​ര്‍ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്ക്.

അ​റ​ക്കു​ളം: പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന മാ​ലി​ന്യപ​രി​പാ​ല​ന കാ​മ്പ​യി​നാ​യ നി​ര്‍​മ​ലം പു​തു​യു​ഗ ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​യി​ല്‍ ഒ​ന്നാം വാ​ര്‍​ഡി​ല്‍നി​ന്നും അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വേ​ശ​നക​വാ​ട​ത്തി​ലു​ള്ള കാ​ഞ്ഞാ​ര്‍ വാ​ട്ട​ര്‍ തീം ​പാ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​ത്തു.

ക​രു​ത​ലോ​ടെ ക​ണ്ടെ​ത്താം, ഒ​രു​മി​ച്ച് ശു​ചീ​ക​രി​ക്കാം, തു​ട​ര്‍​ച്ച​യാ​യി സം​ര​ക്ഷി​ക്കാം എ​ന്ന ടാ​ഗ് ലൈ​നോ​ടെ ഐ​സി 100 ച​ല​ഞ്ച് എ​ന്ന പേ​രി​ല്‍ 100 ദി​വ​സ​ത്തെ ജ​ന​കീ​യ കാ​മ്പ​യി​നാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. മാ​ലി​ന്യ​മു​ക്ത കേ​ര​ളം എ​ന്ന ല​ക്ഷ്യം സാ​ധ്യ​മാ​ക്കു​ന്ന​തി​നും, ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ജ​ന​പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നും വ്യ​ക്തി​ക​ളി​ലും സ​മൂ​ഹ​ത്തി​ലും ഉ​ത്ത​ര​വാ​ദി​ത്വ​ബോ​ധ​വും ശു​ചി​ത്വ ശീ​ല​വും വ​ള​ര്‍​ത്തു​ന്ന​തി​നും വേ​ണ്ടി​യാ​ണ് കാ​മ്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

കാ​ഞ്ഞാ​ര്‍ പാ​ര്‍​ക്ക് തു​ട​ര്‍​ച്ച​യാ​യി മാ​ലി​ന്യ​മു​ക്ത​മാ​യി നി​ല​നി​ര്‍​ത്തു​ന്ന​തി​നു​ള്ള ജ​ന​കീ​യ ഇ​ട​പെ​ട​ലും സ്ഥി​ര​മാ​യ പ​രി​പാ​ല​ന​വും ഉ​ണ്ടാ​കും. ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഹ​രി​ത​ക​ര്‍​മസേ​നാം​ഗ​ങ്ങ​ള്‍, റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ള്‍, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍, യു​വ​ജ​ന വി​ദ്യാ​ര്‍​ഥി കൂ​ട്ടാ​യ്മ​ക​ള്‍, വ്യാ​പാ​രി-വ്യ​വ​സാ​യി സം​ഘ​ട​ന​ക​ള്‍, കു​ടും​ബ​ശ്രീ തൊ​ഴി​ലു​റ​പ്പ് ഉ​ള്‍​പ്പടെ പ്രാ​ദേ​ശി​ക കൂ​ട്ടാ​യ്മ​ക​ള്‍, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, വി​വി​ധ ക്ല​ബ്ബുക​ള്‍, വാ​യ​ന​ശാ​ല​ക​ള്‍ അ​ട​ക്കം മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​യി​രി​ക്കും നൂ​റു​ദി​വ​സം നീ​ണ്ടു നി​ല്‍​ക്കു​ന്ന മെ​ഗാ​ ശു​ചീ​ക​ര​ണം ന​ട​പ്പാ​ക്കു​ക.

അ​റ​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് ആ​രോ​ഗ്യ ശു​ചി​ത്വ​ ക​മ്മി​റ്റി​യു​ടെ യോ​ഗ​മാ​ണ് കാ​ഞ്ഞാ​ര്‍ പാ​ര്‍​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. യോ​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പി.​എ. വേ​ലു​ക്കു​ട്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​ടി. സ്‌​ക​റി​യ, ജോ​മോ​ന്‍ മൈ​ലാ​ടൂ​ര്‍, സാ​ജു കു​ന്നേ​മു​റി, വ​ല്‍​സ സ​തീ​ശ​ന്‍, മേ​ഴ്‌​സി മൈ​ക്കി​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഒ​ന്നാം വാ​ര്‍​ഡി​ല്‍ താ​മ​സി​ക്കു​ന്ന മു​ഴു​വ​ന്‍ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ സ്‌​ക്രീ​നിം​ഗ് ന​ട​ത്താ​നും, വാ​ര്‍​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലാ​യി 30 വ​യ​സി​നു​ മു​ക​ളി​ലു​ള്ള ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ച് ബി​പി, പ്ര​മേ​ഹ പ​രി​ശോ​ധ​നകൾ ന​ട​ത്താ​നും, ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ളെ സം​ഘ​ടി​പ്പി​ച്ച് ആ​രോ​ഗ്യ വി​ദ്യാ​ഭാ​സ​വും സ്‌​ക്രീ​നിം​ഗും ന​ട​ത്താ​നും ആ​രോ​ഗ്യ ശു​ചി​ത്വ ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.

Tags : Kanjar Water Theme Park nattu vishesham local news Kanjar Water Theme Park taken over

Recent News

Corehub Up