പാലാ: കേരള വോളിബോളിന്റെ അനിഷേധ്യ ശക്തിയായിരുന്ന പാലാ ചെത്തിമറ്റം ഇല്ലം സാര്‍ എന്ന പ്രഫ. വി.ജെ. സെബാസ്റ്റ്യന്‍ വെട്ടുകാട്ടില്‍ ഓര്‍മയായിട്ട് ഇന്ന് 30 വര്‍ഷം. കളിക്കാരന്, റഫറി, സംഘാടകൻ, ഇന്ത്യന്‍ ടീം മാനേജര്‍ എന്നീ പദവികളിലെല്ലാം അദ്ദേഹം തിളങ്ങി. പഠനകാലത്ത് കോളജ് ടീമിനായും കേരള സർവകലാശാലയ്ക്കായും അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്.
പാലാ ബിഎഡ് കോളജില്‍ കായികാധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് അംഗം, വിഎഫ്ഐ ജോയിന്റ് സെക്രട്ടറി, കേരള ഒളിമ്പിക് അസോസിയേഷന് സെക്രട്ടറി, കേരള വോളിബോള്‍ അസോസിയേഷന് സെക്രട്ടറി, കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗം, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി, ഡെപ്യൂട്ടി ചീഫ് ഡെമിഷന്‍ എന്നീ നിലകളിലെല്ലാം കൈയൊപ്പു ചാർത്തിയാണ് അദ്ദേഹം ഓർമയായത്.
കായികരംഗത്തെ സമഗ്ര സംഭാവനകൾ മുന്‍നിര്‍ത്തി 1995ല്‍ വേള്‍ഡ് വോളിബോള്‍ അസോസിയേഷന് അദ്ദേഹത്തെ ആദരിച്ചിരുന്നു.