വെള്ളാരംകുന്ന്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വെള്ളാരംകുന്ന് സെന്റ് മേരീസ് എച്ച്എസ്എസിൽ വിപുലമായ പരിപാടികളോടെ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. "പ്രകൃതിയെ സ്നേഹിക്കാം സംസ്കൃതി’ എന്ന സന്ദേശം ഉയർത്തിയാണ് സ്കൂളിൽ പരിപാടികൾ നടത്തിയത്.
സ്കൂൾ മാനേജർ ഫാ. അഗസ്റ്റിൻ പുതുപ്പറന്പിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് ദീപ സിറിയക് എന്നിവർ ചടങ്ങിൽ പരിസ്ഥിതി സംരക്ഷണ സന്ദേശം നൽകി. ജില്ലാ പഞ്ചായത്ത് മെംബർ മണി മേഖല, കുമളി പഞ്ചായത്ത് മെംബർ എൽ. ചന്ദ്രശേഖരൻ, പിടിഎ പ്രസിഡന്റ് ജോർജ് കണിപ്പറന്പിൽ എന്നിവർ പ്രസംഗിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ മരതൈകൾ നട്ടു. പരിസ്ഥിതി ബോധവത്കരണത്തിന്റെ ഭാഗമായി കാന്പസിൽ സമാനമായ പ്രവർത്തനങ്ങൾ തുടരുമെന്നു സ്കൂൾ അധികൃതർ അറിയിച്ചു.
Tags : Nattuvishesham Local News Environment Day Vellaramkunnu School