x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുണ്ടന്നൂരിലെ അനധികൃത കടകൾ പൊളിച്ചുനീക്കി


Published: June 11, 2026 05:16 AM IST | Updated: June 11, 2026 05:16 AM IST

കു​ണ്ട​ന്നൂ​രി​ൽ അ​ന​ധി​കൃ​ത ക​ട​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ന്നു.

മ​ര​ട്: കു​ണ്ട​ന്നൂ​ർ ജം​ഗ്ഷ​ൻ സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പു​റ​മ്പോ​ക്ക് ഭൂ​മി​യി​ലെ അ​ന​ധി​കൃ​ത ഷെ​ഡു​ക​ളും ത​ട്ടു​ക​ട​ക​ളും ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ചു നീ​ക്കി. സി​ഐ​ടി​യു​വി​ന്‍റെ ഓ​ഫീ​സും മ​റ്റ് മൂ​ന്ന് ക​ട​ക​ളും ശ​നി​യാ​ഴ്ച വ​രെ സാ​വ​കാ​ശം ചോ​ദി​ച്ച​തി​നാ​ൽ അ​വ പൊ​ളി​ച്ചു നീ​ക്കി​യി​ട്ടി​ല്ല.

ബി​പി​സി​എ​ല്ലി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​ണ്ട​ന്നൂ​ർ ജം​ഗ്ഷ​നെ കൂ​ടു​ത​ൽ മ​നോ​ഹ​ര​വും ജ​ന​സൗ​ഹൃ​ദ​വു​മാ​യ പൊ​തു​സ്ഥ​ല​മാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് മ​ര​ട് ന​ഗ​ര​സ​ഭ പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

കു​ണ്ട​ന്നൂ​ർ ജം​ഗ്ഷ​ൻ, പാ​ർ​ക്ക് ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടെ വി​ക​സി​പ്പി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൻ അ​ജി​ത ന​ന്ദ​കു​മാ​ർ, വൈ​സ് ചെ​യ​ർ​പേ​ഴ്‌​സ​ൻ ജി​ൻ​സ​ൺ പീ​റ്റ​ർ, സ്ഥി​രം സ​മി​തി​യ​ധ്യ​ക്ഷ​ൻ​മാ​രാ​യ ടി.​കെ.​സ​ച്ചി​ദാ​ന​ന്ദ​ൻ, സു​നീ​ല സി​ബി, പി.​ഡി.​രാ​ജേ​ഷ്, നി​ഷ ഷി​ഹാ​ബ്, മോ​ളി ജ​യിം​സ്, കൗ​ൺ​സി​ല​ർ​മാ​രാ​യ പി.​പി.​സ​ന്തോ​ഷ്, ബോ​ബ​ൻ നെ​ടു​മ്പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up