മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിലെ ആർട്സ് ക്ലബിന്റെ ഉദ്ഘാടനം റോയി പൂച്ചേരിയിൽ നിർവഹിക്കുന്നു.
മുണ്ടക്കയം: സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂളിൽ ആർട്സ് ക്ലബ് ഉദ്ഘാടനം കവിയും എഴുത്തുകാരനുമായ റോയി പൂച്ചേരിയിൽ നിർവഹിച്ചു. മാനേജർ ഫാ. മത്തായി മണ്ണൂർവടക്കേതിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഫാ. തോമസ് നാലന്നടിയിൽ, മുണ്ടക്കയം സിഐ ജെ.എസ്. സജീവ്കുമാർ, പിടിഎ പ്രസിഡന്റ് ജിജി നിക്കോളാസ്, അധ്യാപകരായ മെർലി, അമൽ എന്നിവർ പ്രസംഗിച്ചു.
അക്കാദമിക് മികവിനോടൊപ്പം ക്രിയാത്മകമായും പ്രായോഗികമായും പ്രവർത്തിക്കുവാൻ കുട്ടികൾക്ക് കഴിയത്തക്കവിധത്തിൽ പന്ത്രണ്ടിലധികം ക്ലബുകൾ അധ്യാപകരുടെ നേതൃത്വത്തിൽ സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. 2026-27 അധ്യയന വർഷത്തെ ഇൻവെസ്റ്റിച്ചർ സെറിമണിയും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തി.