x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭി​ന്ന​ശേ​ഷി തെ​റാ​പ്പി സെ​ന്‍റ​ർ ഉ​ദ്ഘാ​ട​നം


Published: June 5, 2026 08:19 AM IST | Updated: June 5, 2026 08:19 AM IST

ആ​ല​ക്കോ​ട്: ഭി​ന്ന​ശേ​ഷി​ക്കാ​ര​യ കു​ട്ടി​ക​ളു​ടെ ഉ​ന്ന​മ​ന​വും ഉ​ല്ലാ​സ​വും ല​ക്ഷ്യ​മി​ട്ട് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ഭി​ന്ന​ശേ​ഷി തെ​റാ​പ്പി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്രി​ൻ​സി ബോ​ബി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ഷി​ജി, വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ജേ​ഷ് പൂ​വ​നാ​ട്ട്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ആ​യി​ഷ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​രാ​യ ജോ​ൺ​സ​ൺ ചി​റ​വ​യ​ൽ, വ​ൽ​സ​മ്മ വാ​ണി​ശേ​രി, റീ​മോ​ൾ ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മാ​ർ​ട്ടി​ൻ തോ​ണി​പ്പാ​റ, സി.​ജി. ഗോ​പ​ൻ, ഐ​സ​ക് മു​ണ്ടി​യാ​ങ്ക​ൽ, പ്രി​യ ഷാ​ജി, ലൂ​സി സാ​ബു, ലി​ജി മാ​ത്യു, സോ​ളി ജി​മ്മി, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി ക​ന്നി​ക്കാ​ട്ട്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​ൽ​ത്താ​ഫ് റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നെ​ല്ലി​പ്പാ​റ ഗ​വ. ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്താ​യാ​ണു തെ​റാ​പ്പി സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്.

Tags : nattu vishesham Inauguration Bhinnasheshi

Recent News

Corehub Up