x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുട്ടിക​ളെ ഭി​ക്ഷാ​ട​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വം : പി​തൃ​സ​ഹോ​ദ​ര​ൻ റി​മാ​ൻ​ഡി​ൽ


Published: June 12, 2026 12:01 AM IST | Updated: June 12, 2026 12:01 AM IST

ഹ​രി​പ്പാ​ട്: ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളും സ​ഹോ​ദ​ര​ങ്ങ​ളു​മാ​യ കു​ട്ടി​ക​ളെ ഹ​രി​പ്പാ​ട് എ​ത്തി​ച്ച് നി​ർ​ബ​ന്ധി​ത ഭി​ക്ഷാ​ട​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യും ക്രൂ​ര​മാ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പി​തൃ​സ​ഹോ​ദ​ര​നെ റി​മാ​ൻ​ഡ് ചെ​യ്തു. ത​മി​ഴ്‌​നാ​ട് തൂ​ത്തു​ക്കു​ടി സ്വ​ദേ​ശി അ​ന്തോ​ണി(31)യെ​യാ​ണ് കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്ത​ത്. മാ​ന്നാ​ർ ത​ട്ടാ​ര​മ്പ​ല​ത്തി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന ഇ​യാ​ളെ ഹ​രി​പ്പാ​ട് പോ​ലീ​സ് ത​ന്ത്ര​പ​ര​മാ​യി പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

അ​ന്തോ​ണി​യു​ടെ സ​ഹോ​ദ​ര​ന്‍റെ മ​ക്ക​ളാ​യ മ​ഹാ​രാ​ജ (14), ചി​ല​മ്പ​ര​ശ​ൻ (11) എ​ന്നി​വ​രെ ഒ​രു മാ​സം മു​ൻ​പാ​ണ് ഇ​യാ​ൾ തൂ​ത്തു​ക്കു​ടി​യി​ലെ അ​നാ​ഥ​മ​ന്ദി​ര​ത്തി​ൽനി​ന്നു ഹ​രി​പ്പാ​ട്ട് എ​ത്തി​ച്ച​ത്. ഹ​രി​പ്പാ​ട് ഭാ​ഗ​ത്ത് കു​ട​നി​ർ​മാ​ണ ജോ​ലി​ക​ൾ ചെ​യ്തു​വ​ന്നി​രു​ന്ന ഇ​യാ​ൾ കു​ട്ടി​ക​ളെ ഭി​ക്ഷാ​ട​ന​ത്തി​ന് നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ദി​വ​സ​വും 1500 രൂ​പ​യാ​യി​രു​ന്നു കു​ട്ടി​ക​ൾ​ക്ക് ഇ​യാ​ൾ ന​ൽ​കി​യി​രു​ന്ന ടാ​ർ​ജ​റ്റ്. ഈ ​തു​ക ഭി​ക്ഷ​യെ​ടു​ത്ത് ന​ൽ​കി​യി​ല്ലെ​ങ്കി​ൽ കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കാ​തെ ത​ല​യ്ക്ക് പു​റ​കി​ൽ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​മാ​യി​രു​ന്നു.

പീ​ഡ​നം സ​ഹി​ക്ക​വ​യ്യാ​തെ മൂ​ത്ത​കു​ട്ടി​ മ​ഹാ​രാ​ജ ഓ​ടി ര​ക്ഷ​പ്പെ​ട്ട് ഹ​രി​പ്പാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ അ​ഭ​യം തേ​ടി​യ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ ക​ണ്ട് നാ​ട്ടു​കാ​രും ജ​ന​പ്ര​തി​നി​ധി​ക​ളും ചേ​ർ​ന്ന് പോ​ലീ​സി​ലും ചൈ​ൽ​ഡ് ലൈ​നി​ലും വി​വ​ര​മ​റി​യിച്ചു. താ​ൻ കു​ടു​ങ്ങു​മെ​ന്ന് മ​ന​സി​ലാ​ക്കി​യ അ​ന്തോ​ണി മൊ​ബൈ​ൽ ഫോ​ൺ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് കു​ടും​ബ​ത്തോ​ടൊ​പ്പം ഒ​ളി​വി​ൽ പോ​യെ​ങ്കി​ലും പോ​ലീ​സ് ര​ഹ​സ്യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ഇ​ള​യ​കു​ട്ടി​യെ​യും ക​ണ്ടെ​ത്തി.

പ്ര​തി​ക്കെ​തിരേ ജു​വ​നൈ​ൽ ജ​സ്റ്റീസ് ആ​ക്ട് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. കു​ട്ടി​ക​ളെ ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​ഖേ​ന ബാ​ല​ഭ​വ​നി​ലേ​ക്ക് മാ​റ്റി.

Tags : Nattuvishesham Local Desk forced children to beg

Recent News

Corehub Up