x
ad
Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം ബീ​ച്ചി​ല്‍ തി​ര​ക​ളു​ടെ ശ​ക്തി കു​റ​യ്ക്കാ​നു​ള്ള ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്ക​ല്‍ വൈ​കു​ന്നു


Published: June 22, 2026 06:47 AM IST | Updated: June 22, 2026 06:47 AM IST

കൊ​ല്ലം ക​ട​ല്‍​തീ​രം.

കൊ​ല്ലം : കൊ​ല്ലം ബീ​ച്ചി​ല്‍ തി​ര​ക​ളു​ടെ ശ​ക്തി കു​റ​യ്ക്കാ​നും അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​നു​മാ​യി സ്ഥാ​പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട ജി​യോ​ട്യൂ​ബ് സ്ഥാ​പി​ക്കു​ന്ന പ​ദ്ധ​തി നാ​ലു​വ​ര്‍​ഷ​മാ​യി​ട്ടും എ​ങ്ങും എ​ത്തി​യി​ല്ല. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ ഭ​ര​ണാ​നു​മ​തി ല​ഭി​ക്കാ​ത്ത​താ​ണ് ത​ട​സ​മാ​കു​ന്ന​ത്. 10 കോ​ടി​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ട​പ്പാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ട​ത്.

ചെ​ന്നൈ ഐ​ഐ​ടി​യും തീ​ര​ദേ​ശ​വി​ക​സ​ന കോ​ര്‍​പറേ​ഷ​നും ജി​യോ ട്യൂ​ബ് സ്ഥാ​പി​ക്കാ​നാ​യി പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. മൂ​ന്നു ജി​യോ ട്യൂ​ബു​ക​ള്‍ സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ട്ട​ത്.
തീ​ര​ത്തു​നി​ന്ന് 200 മീ​റ്റ​ര്‍ മാ​റി, ബീ​ച്ചി​നു സ​മാ​ന്ത​ര​മാ​യി, ക​ട​ലി​ലെ ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ത്താ​ണ് മൂ​ന്ന് ജി​യോ​ ട്യൂ​ബു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്.

ജി​യോ ട്യൂ​ബി​ന്‍റെ ര​ണ്ടു​ഭാ​ഗ​ത്തും പു​ലി​മു​ട്ടു​ക​ള്‍ നി​ര്‍​മി​ക്കും. ജി​യോ ട്യൂ​ബ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ന്ന​തോ​ടെ തി​ര​ക​ളു​ടെ ശ​ക്തി കു​റ​യും. അ​പ​ക​ട​ങ്ങ​ളും ഒ​ഴി​വാ​കും. ജി​യോ​ ട്യൂ​ബ് നി​ര്‍​മി​ക്കു​ന്ന ഭാ​ഗ​ത്ത് ജ​ല കാ​യി​ക-​വി​നോ​ദ​ങ്ങ​ള്‍​ക്ക് സൗ​ക​ര്യ​മൊ​രു​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ട​ത്.

അ​പ​ക​ട മേ​ഖ​ല

ബീ​ച്ചി​ല്‍ അ​റു​പ​തി​ല​ധി​കം പേ​ര്‍​ക്ക്് ഇ​തു​വ​രെ ജീ​വ​ന്‍ ന​ഷ്ട​മാ​യി. ക​ട​ലേ​റ്റ​ത്തി​ല്‍ ക​ര വ​ന്‍​തോ​തി​ല്‍ ന​ഷ്്‌ടമാ​കു​ക​യാ​ണ്. ഇ​തു ത​ട​യാ​നും തീ​രം പു​നഃ​സൃ​ഷ്ടി​ക്കാ​നും ജി​യോ ട്യൂ​ബു​ക​ള്‍ സ​ഹാ​യ​ക​ര​മാ​ണ്.

ദീ​ര്‍​ഘ​കാ​ലം നി​ല​നി​ല്‍​ക്കു​ന്ന വ​സ്തു​ക്ക​ള്‍​കൊ​ണ്ടാ​ണ് ജി​യോ ട്യൂ​ബ് നി​ര്‍​മി​ക്കു​ന്ന​ത്. അ​തി​നു​ള്ളി​ല്‍ മ​ണ​ല്‍ നി​റ​ച്ച് സ്ഥാ​പി​ക്കു​ന്ന​ത് പ​രി​സ്ഥി​തി​ക്കും ഗു​ണ​ക​ര​മാ​ണ്. ക​ട​ല്‍​ഭി​ത്തി കെ​ട്ടാ​നു​ള്ള വ​ലി​യ ചെ​ല​വ് ജി​യോ​ ട്യൂ​ബ് സ്ഥാ​പി​ക്കാ​ന്‍ ചെ​ല​വാ​കി​ല്ല.

ക​ട​ലാ​ക്ര​മ​ണം ത​ട​യാ​ൻ

ക​ട​ലാ​ക്ര​മ​ണം ത​ട​യാ​നാ​യി നി​ര്‍​മി​ക്കു​ന്ന സി​ന്ത​റ്റി​ക് ട്യൂബാ​ണി​ത്. ടൂ​ബി​നു​ള്ളി​ല്‍ മ​ണ​ല്‍ നി​റ​ച്ചാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ക​ട​ലാ​ക്ര​മ​ണം കൂ​ടു​ത​ലു​ള്ള തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ, എ​റ​ണാ​കു​ളം ചെ​ല്ലാ​നം, എ​ട​വ​ന​ക്കാ​ട്, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​വ​ര്‍​ത്ത​നം: പെ​ട്രോ​കെ​മി​ക്ക​ല്‍ ഉ​ല്‍​പ​ന്ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് മി​ക​ച്ച ട്യൂ​ബു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​ത്. ട്യൂ​ബി​ലേ​ക്ക് ക​ട​ലി​ല്‍ നി​ന്ന് മ​ണ​ല്‍ നി​റ​ച്ച് ക​ട​ല്‍​ത്തീ​ര​ത്ത് സ്ഥാ​പി​ക്കു​ന്നു. ക​ട​ലി​ല്‍ നി​ന്ന് ക​ര​യി​ലേ​ക്ക് ആ​ഞ്ഞ​ടി​ക്കു​ന്ന തി​ര​മാ​ല​ക​ള്‍ ജി​യോ ട്യൂ​ബി​ല്‍ വ​ന്ന​ടി​ച്ച് ശ​ക്തി കു​റ​യു​ന്നു. അ​തി​നാ​ല്‍ ക​ട​ല്‍​ക്ഷോ​ഭ സ​മ​യ​ങ്ങ​ളി​ല്‍ തി​ര​മാ​ല​ക​ള്‍ ശ​ക്തി​യാ​യി ക​ര​യി​ലേ​ക്ക് അ​ടി​ച്ചു ക​യ​റു​ന്ന​തി​നെ ത​ട​യു​ന്നു. തി​ര​മാ​ല​ക​ള്‍ ശ​ക്തി കു​റ​ഞ്ഞാ​കും തീ​ര​ത്ത് വ​ന്ന​ണ​യു​ക.

വ​ലി​യ കോ​ണ്‍​ക്രീ​റ്റ് ക​ല്ലു​ക​ള്‍ അ​ഥ​വാ ടെ​ട്രാ​പോ​ഡു​ക​ള്‍​ക്കു പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ചെ​ല​വ് കു​റ​ഞ്ഞ​തും പ​രി​സ്ഥി​തി​ക്ക് അ​നു​യോ​ജ്യ​വു​മാ​യ ഒ​രു സം​വി​ധാ​ന​മാ​ണി​ത്. തി​രു​വ​ന​ന്ത​പു​രം പൂ​ന്തു​റ​യി​ല്‍ തീ​ര​ശോ​ഷ​ണം ത​ട​യു​ന്ന​തി​നാ​യി പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​ദ്യ​ഘ​ട്ടം നി​ര്‍​മി​ച്ച​ത്. പൂ​ന്തു​റ പ​ള്ളി തീ​ര​ത്ത് നി​ന്ന് 125 മീ​റ്റ​ര്‍ ഉ​ള്ളി​ല്‍ തീ​ര​ക്ക​ട​ലി​ല്‍ 700 മീ​റ്റ​ര്‍ നീ​ള​ത്തി​ലാ​ണ് ജി​യോ ട്യൂ​ബ് സ്ഥാ​പി​ച്ച​ത്.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up