x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ക്ക​യ്‌ക്കിവിടെ വിലയുണ്ട്: ചക്കയുടെ മൂ​ല്യം വ​ർ​ധി​പ്പി​ച്ച് ജെ​യ്മി സ​ജി


Published: June 11, 2026 06:36 AM IST | Updated: June 11, 2026 06:36 AM IST

സം​സ്ക​രി​ച്ച ച​ക്ക വി​ഭ​വ​ങ്ങ​ളു​മാ​യി ജെ​യ്മി.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഒ​രു​കാ​ല​ത്ത് വീ​ടു​ക​ളു​ടെ മു​റ്റ​ത്ത് വീ​ണ് ന​ശി​ച്ചു​പോ​യി​രു​ന്ന ച​ക്ക ഇ​ന്ന് ലോ​ക​വി​പ​ണി​യി​ൽ വി​ല​പി​ടി​പ്പു​ള്ള ഭ​ക്ഷ്യ​വി​ഭ​വ​മാ​യി മാ​റു​ക​യാ​ണ്.

ആ ​മാ​റ്റ​ത്തി​ന്‍റെ പി​ന്നി​ൽ വ​യ​നാ​ട്ടി​ലെ ന​ട​വ​യ​ൽ സ്വ​ദേ​ശി​നി ജെ​യ്മി സ​ജി​യു​ടെ ദൃ​ഢ​നി​ശ്ച​യ​വും സം​രം​ഭ​ക​ത്വ​വു​മു​ണ്ട്. മ​ഴ​ക്കാ​ല​ത്ത് പാ​ഴാ​കു​ന്ന ച​ക്ക​യ്ക്ക് പോ​ലും പു​തു​ജീ​വ​ൻ ന​ൽ​കി മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന ജെ​യ്മി​യു​ടെ "ജെ​യ്മീ​സ് ജാ​ക്ക് ഫ്ര​ഷ്’ സം​രം​ഭം ഇ​ന്ന് സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ൾ ക​ട​ന്ന് വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഏ​ഴ് വ​ർ​ഷം മു​ന്പ് ചെ​റി​യ തോ​തി​ൽ ആ​രം​ഭി​ച്ച സം​രം​ഭം ഇ​ന്ന് ച​ക്ക​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​മാ​യ വ​ള​ർ​ച്ച കൈ​വ​രി​ച്ചു. കേ​ര​ള​ത്തി​ൽ സീ​സ​ണി​ൽ സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന ച​ക്ക വ​ർ​ഷം മു​ഴു​വ​ൻ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രൂ​പ​ത്തി​ലാ​ക്കി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ക്കാ​മെ​ന്ന ആ​ശ​യ​മാ​ണ് സം​രം​ഭ​ത്തി​ന്‍റെ അ​ടി​ത്ത​റ.

പാ​ഴാ​കു​ന്ന ച​ക്ക​യ്ക്ക് പു​തി​യ മൂ​ല്യം

മ​ഴ​ക്കാ​ല​ത്ത് വ​യ​നാ​ട്ടി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന ച​ക്ക​യു​ടെ വ​ലി​യൊ​രു ഭാ​ഗം ശേ​ഖ​ര​ണ​ത്തി​ന്‍റെ​യും സം​സ്ക​ര​ണ​ത്തി​ന്‍റെ​യും അ​ഭാ​വ​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​പ്പെ​ടാ​തെ പോ​കാ​റു​ണ്ട്. ഈ ​സാ​ഹ​ച​ര്യം മ​ന​സി​ലാ​ക്കി​യാ​ണ് ജെ​യ്മി ച​ക്ക​യെ വെ​റും പ​ഴ​മെ​ന്ന നി​ല​യി​ൽ കാ​ണാ​തെ മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ്പ​ന്ന​ങ്ങ​ളു​ടെ അ​സം​സ്കൃ​ത വ​സ്തു​വാ​യി ഉ​പ​യോ​ഗി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

ച​ക്ക​പ്പ​ഴം, പ​ച്ച​ച്ച​ക്ക, ഇ​ടി​ച്ച​ക്ക, ച​ക്ക​ക്കു​രു, ച​ക്ക പ​ൾ​പ്പ് തു​ട​ങ്ങി ച​ക്ക​യു​ടെ എ​ല്ലാ ഭാ​ഗ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ലൂ​ടെ "മാ​ലി​ന്യ​മി​ല്ലാ​ത്ത ഉ​ത്പാ​ദ​നം’ എ​ന്ന ആ​ശ​യ​വും ന​ട​പ്പാ​കു​ന്നു.

ഒ​രു ച​ക്ക​യി​ൽ നി​ന്ന് ഡ​സ​ൻ ക​ണ​ക്കി​ന് ഉ​ത്പ​ന്ന​ങ്ങ​ൾ

ഇ​ടി​ച്ച​ക്ക, പ​ച്ച​ച്ച​ക്ക പാ​ക്കു​ക​ൾ, ച​ക്ക ബോ​ൾ, ച​ക്ക​ക്കു​രു പൊ​ടി, ഹെ​ൽ​ത്ത് മി​ക്സ്, ബേ​ബി ഫു​ഡ്, ച​ക്ക​ക്കു​രു കോ​ഫി പൗ​ഡ​ർ, ഇ​ൻ​സ്റ്റ​ന്‍റ് പാ​യ​സം മി​ക്സ്, ച​ക്ക പു​ട്ടു​പൊ​ടി, അ​പ്പ​പ്പൊ​ടി, ആ​ട്ട​പ്പൊ​ടി, ച​ക്ക വ​ര​ട്ടി​യ​ത്, വ​റു​ത്ത ച​ക്ക, ഉ​ണ​ക്കി​യ ച​ക്ക, ച​ക്ക പ​ൾ​പ്പ് തു​ട​ങ്ങി നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് യൂ​ണി​റ്റി​ൽ ത​യാ​റാ​ക്കു​ന്ന​ത്.

ച​ക്ക ബി​രി​യാ​ണി കി​റ്റ്, റെ​ഡി ടു ​യൂ​സ് ക​റി​ക​ൾ, പ​ല​ഹാ​ര​ങ്ങ​ൾ തു​ട​ങ്ങി​യ പു​തു​മ​യാ​ർ​ന്ന ഉ​ത്പ​ന്ന​ങ്ങ​ളും വി​പ​ണി​യി​ലെ​ത്തി​ക്കു​ന്നു​ണ്ട്. സീ​സ​ണ്‍ ക​ഴി​ഞ്ഞ ശേ​ഷ​വും ല​ഭ്യ​മാ​കു​ന്ന രീ​തി​യി​ൽ ആ​ധു​നി​ക സ​ഭ​ര​ണ സം​വി​ധാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഉ​ത്പ​ന്ന നി​ർ​മാ​ണം.

ച​ക്ക​ക്കു​രു​വി​ൽ നി​ന്ന് "കോ​ഫി’

സം​രം​ഭ​ത്തി​ന്‍റെ ശ്ര​ദ്ധേ​യ ഉ​ത്പ​ന്ന​ങ്ങ​ളി​ലൊ​ന്നാ​ണ് ച​ക്ക​ക്കു​രു ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കു​ന്ന കോ​ഫി പൗ​ഡ​ർ. കാ​പ്പി​ക്കു​രു ചേ​ർ​ക്കാ​തെ​യാ​ണ് ഇ​ത് നി​ർ​മി​ക്കു​ന്ന​ത്. പ്ര​ത്യേ​ക രീ​തി​യി​ൽ സം​സ്ക​രി​ച്ച ച​ക്ക​ക്കു​രു പൊ​ടി​ച്ചാ​ണ് ഉ​ത്പ​ന്നം ത​യാ​റാ​ക്കു​ന്ന​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കി​ട​യി​ൽ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യ ഈ ​ഉ​ത്പ​ന്ന​ത്തി​ന് ഇ​ന്ത്യ​യ്ക്ക​ക​ത്തും വി​ദേ​ശ​ത്തു​മു​ള്ള മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ടെ സ്ഥി​രം ആ​വ​ശ്യ​ക്കാ​രു​ണ്ട്.

പ​ത്ത് മി​നി​റ്റി​ൽ ച​ക്ക​പ്പാ​യ​സം

പാ​ലി​ൽ ഇ​ൻ​സ്റ്റ​ന്‍റ് പാ​യ​സം മി​ശ്രി​തം ചേ​ർ​ത്ത് പ​ത്ത് മി​നി​റ്റ് തി​ള​പ്പി​ച്ചാ​ൽ രു​ചി​ക​ര​മാ​യ ച​ക്ക​പ്പാ​യ​സം ത​യാ​റാ​ക്കാ​നാ​കു​ന്ന കി​റ്റും വി​പ​ണി​യി​ൽ ശ്ര​ദ്ധ നേ​ടു​ന്ന ഉ​ത്പ​ന്ന​മാ​ണ്. തി​ര​ക്കേ​റി​യ ജീ​വി​ത​ത്തി​നി​ട​യി​ലും പ​ര​ന്പ​രാ​ഗ​ത രു​ചി നി​ല​നി​ർ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​ന് പി​ന്നി​ൽ.

വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്കും വ​യ​നാ​ടി​ന്‍റെ രു​ചി

ആ​ദ്യ​കാ​ല​ത്ത് പ്രാ​ദേ​ശി​ക വി​പ​ണി​യി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​രു​ന്ന ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ഇ​ന്ന് യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലും ഗ​ൾ​ഫ് മേ​ഖ​ല​ക​ളി​ലും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം മാ​ത്രം 50,000 കി​ലോ​ഗ്രാം പ​ച്ച​ച്ച​ക്ക ഉ​ണ​ക്കി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു. കേ​ര​ള​ത്തി​ൽ നി​ന്ന് വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റി​യ മ​ല​യാ​ളി​ക​ൾ​ക്കൊ​പ്പം ആ​രോ​ഗ്യ​ക​ര​മാ​യ ഭ​ക്ഷ​ണ​രീ​തി​ക​ൾ പി​ന്തു​ട​രു​ന്ന വി​ദേ​ശ ഉ​പ​ഭോ​ക്താ​ക്ക​ളും ച​ക്ക ഉ​ത്പ​ന്ന​ങ്ങ​ൾ തേ​ടി​യെ​ത്തു​ന്നു​ണ്ട്.

25 സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ൽ

മ​ല​യോ​ര മേ​ഖ​ല​യി​ലെ സ്ത്രീ​ക​ൾ​ക്ക് മ​ഴ​ക്കാ​ല​ത്ത് തൊ​ഴി​ൽ ല​ഭ്യ​ത കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ട്ട​മ്മ​മാ​ർ​ക്ക് തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​രം​ഭം ആ​രം​ഭി​ച്ച​ത്. 25 പേ​ർ​ക്ക് യൂ​ണി​റ്റ് നേ​രി​ട്ട് തൊ​ഴി​ൽ ന​ൽ​കു​ന്നു.

ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും ഗ്രാ​മീ​ണ സ്ത്രീ​ക​ളാ​ണ്. ച​ക്ക ശേ​ഖ​ര​ണം, വൃ​ത്തി​യാ​ക്ക​ൽ, സം​സ്ക​ര​ണം, പാ​ക്കിം​ഗ്, സം​ഭ​ര​ണം, വി​പ​ണ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഭ​ക്ഷ്യ​സം​സ്ക​ര​ണ യൂ​ണി​റ്റി​ന​പ്പു​റം ഗ്രാ​മീ​ണ സ്ത്രീ​ക​ളു​ടെ സാ​ന്പ​ത്തി​ക സ്വാ​ത​ന്ത്ര്യ​ത്തി​ന് ക​രു​ത്തേ​കു​ന്ന സാ​മൂ​ഹി​ക സം​രം​ഭ​മാ​യും ഇ​ത് മാ​റി​യി​ട്ടു​ണ്ട്.

ക​ർ​ഷ​ക​ർ​ക്കും നേ​ട്ടം

വ​യ​നാ​ട്ടി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് കി​ലോ​യ്ക്ക് എ​ട്ട് രൂ​പ നി​ര​ക്കി​ൽ ച​ക്ക ശേ​ഖ​രി​ക്കു​ന്നു​ണ്ട്. വൃ​ത്തി​യാ​ക്കി അ​രി​ഞ്ഞ് എ​ത്തി​ക്കു​ന്ന ച​ക്ക​യ്ക്ക് കൂ​ടു​ത​ൽ വി​ല ന​ൽ​കു​ന്നു. ച​ക്ക​ക്കു​രു​വി​നും പ്ര​ത്യേ​ക വി​ല ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ മു​ന്പ് പാ​ഴാ​യി​പ്പോ​യി​രു​ന്ന ച​ക്ക ക​ർ​ഷ​ക​ർ​ക്ക് അ​ധി​ക വ​രു​മാ​ന മാ​ർ​ഗ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

ദേ​ശീ​യ​ത​ല അം​ഗീ​കാ​ര​ങ്ങ​ൾ

ച​ക്ക​യെ ആ​സ്പ​ദ​മാ​ക്കി​യു​ള്ള സം​രം​ഭ​ത്തി​ലൂ​ടെ ജെ​യ്മി​ക്ക് നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ളും ല​ഭി​ച്ചി​ട്ടു​ണ്ട്. 2022ൽ ​തൃ​ശൂ​ർ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല സം​ഘ​ടി​പ്പി​ച്ച അ​ഗ്രി കോ​ണ്‍​ക്ലേ​വി​ൽ മി​ക​ച്ച സ്റ്റാ​ർ​ട്ട​പ്പി​നു​ള്ള പു​ര​സ്കാ​രം നേ​ടി. ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ദേ​ശീ​യ പ​രി​പാ​ടി​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യി​ൽ നി​ന്ന് മി​ക​ച്ച സ്റ്റാ​ർ​ട്ട​പ്പി​നു​ള്ള അം​ഗീ​കാ​ര​വും ല​ഭി​ച്ചു. സ്ത്രീ ​സം​രം​ഭ​ക​ത്വ രം​ഗ​ത്തെ വി​വി​ധ പു​ര​സ്കാ​ര​ങ്ങ​ളും ജെ​യ്മി​യെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്.

കു​ടും​ബ പി​ന്തു​ണ ക​രു​ത്താ​യി

ഭ​ർ​ത്താ​വി​ന്‍റെ​യും മ​ക്ക​ളു​ടെ​യും പൂ​ർ​ണ പി​ന്തു​ണ​യാ​ണ് സം​രം​ഭ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യെ​ന്ന് ജെ​യ്മി പ​റ​യു​ന്നു. ഉ​ത്പാ​ദ​നം മു​ത​ൽ വി​പ​ണ​നം വ​രെ​യു​ള്ള വി​വി​ധ ഘ​ട്ട​ങ്ങ​ളി​ൽ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം സം​രം​ഭ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ക്കു​ന്നു.

മാ​തൃ​ക​യാ​യി ജെ​യ്മി​യു​ടെ വി​ജ​യ​ക​ഥ

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ഭ​ക്ഷ്യ​സു​ര​ക്ഷാ വെ​ല്ലു​വി​ളി​ക​ളും ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രാ​ദേ​ശി​ക വി​ഭ​വ​ങ്ങ​ളു​ടെ പ്രാ​ധാ​ന്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ൽ ച​ക്ക​യെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി ലോ​ക​വി​പ​ണി​യി​ലെ​ത്തി​ച്ച ജെ​യ്മി സ​ജി​യു​ടെ സം​രം​ഭം ഒ​രു വ്യ​ക്തി​യു​ടെ വി​ജ​യ​ക​ഥ മാ​ത്ര​മ​ല്ല, ഗ്രാ​മീ​ണ തൊ​ഴി​ൽ, സ്ത്രീ​ശ​ക്തീ​ക​ര​ണം, കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധ​ന, ഭ​ക്ഷ്യ​സം​സ്ക​ര​ണം എ​ന്നീ മേ​ഖ​ല​ക​ളി മാ​തൃ​കാ​പ​ര​മാ​യ മു​ന്നേ​റ്റ​ത്തി​ന്‍റെ പ്ര​തീ​ക​വു​മാ​ണ്.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up