x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​സ​ര്‍​ഗോ​ട്ട് ജം​ബോ സ​ര്‍​ക്ക​സ് ആ​രം​ഭി​ച്ചു


Published: July 9, 2026 01:04 AM IST | Updated: July 9, 2026 01:04 AM IST

കാ​സ​ര്‍​ഗോ​ഡ്: പ​ത്തു​വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം ജം​ബോ സ​ര്‍​ക്ക​സ് കാ​സ​ര്‍​ഗോ​ട്ട് എ​ത്തി. കാ​സ​ര്‍​ഗോ​ഡ് പു​തി​യ ബ​സ് സ്റ്റാ​ന്‍​ഡി​ന് എ​തി​ര്‍​വ​ശം നു​ള്ളി​പ്പാ​ടി അ​യ്യ​പ്പ​സ്വാ​മി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​മാ​ണ് പ്ര​ദ​ര്‍​ശ​നം ആ​രം​ഭി​ച്ച​ത്. താ​ന്‍​സാ​നി​യ, എ​ത്യോ​പ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദേ​ശ ക​ലാ​കാ​ര​ന്മാ​രും, മ​ണി​പ്പൂ​രി ഉ​ള്‍​പ്പെ​ടെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ നൂ​റി​ല്‍​പ​രം ക​ലാ​കാ​ര​ന്മാ​രും അ​ണി​നി​ര​ക്കു​ന്ന സ​ര്‍​ക്ക​സാ​ണ് ഇ​വി​ടെ ന​ട​ക്കു​ന്ന​ത്.

ര​ണ്ടു മ​ണി​ക്കൂ​ര്‍ നീ​ളു​ന്ന ഷോ​യി​ല്‍ 30ലേ​റെ വി​സ്മ​യ പ്ര​ക​ട​ന​ങ്ങ​ളു​ണ്ട്. എ​ല്ലാ​ത​രം കാ​ലാ​വ​സ്ഥ​യെ​യും അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യു​ന്ന വാ​ട്ട​ര്‍​പ്രൂ​ഫ് ആ​ന്‍​ഡ് ഫ​യ​ര്‍ പ്രൂ​ഫ് ടെ​ന്‍റി​ലാ​ണ് പ്ര​ദ​ര്‍​ശ​നം ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ദി​വ​സേ​ന ഉ​ച്ച​ക്ക് ഒ​ന്ന്, വൈ​കു​ന്നേ​രം നാ​ല്, രാ​ത്രി ഏ​ഴ് എ​ന്നീ സ​മ​യ​ങ്ങ​ളി​ലാ​ണ് പ്ര​ദ​ര്‍​ശ​നം. 150, 250, 350 എ​ന്നി​ങ്ങ​നെ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഫോ​ണ്‍: 62383 47006, 95628 29263. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മാ​നേ​ജ​ര്‍​മാ​രാ​യ കെ.​പി. രാ​ജീ​വ​ന്‍, പ്ര​മോ​ദ്ച​ന്ദ്, മ​ഹേ​ഷ് മാ​റോ​ളി, സ​ര്‍​ക്ക​സ് ക​ലാ​കാ​ര​ന്മാ​രാ​യ ആ​ന്‍റ​ണി, വ​സീം അ​ഹ​മ്മ​ദ്, റി​യാ​ന എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

Tags : Nattuvisesham District News

Recent News

Corehub Up