x
ad
Thu, 9 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ. ​ജ​യ​ന്ത് എം​എ​ല്‍​എ​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി


Published: July 9, 2026 06:12 AM IST | Updated: July 9, 2026 06:12 AM IST

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് റിം​ഗ് റോ​ഡി​ന് ബ​ജ​റ്റ് വി​ഹി​തം അ​നു​വ​ദി​ക്കാ​ന്‍ പ​രി​ശ്ര​മി​ച്ച​തി​ന് യൂ​ണി​റ്റി ഫോ​ര്‍ റിം​ഗ് റോ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ല്‍ ക

കോ​ഴി​ക്കോ​ട്: മെ​ഡി​ക്ക​ല്‍ കോ​ള​ജ് റിം​ഗ് റോ​ഡ് 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന​തി​ന് ബ​ജ​റ്റ് വി​ഹി​തം അ​നു​വ​ദി​ക്കാ​ന്‍ പ​രി​ശ്ര​മി​ച്ച കെ. ​ജ​യ​ന്ത് എം​എ​ല്‍​എ​യ്ക്ക് യൂ​ണി​റ്റി ഫോ​ര്‍ റിം​ഗ് റോ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. യൂ​ണി​റ്റി ഫോ​ര്‍ റിം​ഗ് റോ​ഡി​ന്‍റെ ചെ​യ​ര്‍​മാ​ന്‍ കെ.​സി. പ്ര​വീ​ണ്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ചു​റ്റു​മ​തി​ല്‍ നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ള്‍​ക്ക് ഉ​ണ്ടാ​യ പ്ര​യാ​സ​ങ്ങ​ള്‍​ക്ക് പ​രി​ഹാ​രം ഉ​ണ്ടാ​ക്കു​മെ​ന്നും റിം​ഗ് റോ​ഡി​ന്‍റെ ഭാ​ഗ​മാ​യ ക​ളാ​ണ്ടി​താ​ഴം, എം​എ​സ്എ​സ് വ​ഴി കോ​വൂ​ര്‍ വ​രെ​യു​ള്ള റോ​ഡ് 12 മീ​റ്റ​ര്‍ വീ​തി​യി​ല്‍ ഉ​ട​ന്‍ വി​ക​സി​പ്പി​ക്കു​മെ​ന്നും മ​റു​പ​ടി പ്ര​സം​ഗ​ത്തി​ല്‍ എം​എ​ല്‍​എ ഉ​റ​പ്പു​ന​ല്‍​കി.

ജ​യിം​സ് ഓ​വേ​ലി​ല്‍, സി.​കെ.​സ​ലീ​ഷ് കു​മാ​ര്‍, വി​ജ​യ​കു​മാ​ര്‍ ഇ​ട​ക്കാ​ട്ടി​ല്‍, ദീ​പ​ക് വേ​ലം​കു​ന്നേ​ല്‍, ടി.​കെ. ച​ന്ദ്ര​ന്‍, വി.​പി. സു​രേ​ഷ്, വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ഷീ​തു ശി​വേ​ഷ്, സാ​ജി​ത ഗ​ഫൂ​ര്‍, വി​ശ്വ​നാ​ഥ​ന്‍ പു​തു​ശേ​രി, സി​ദീ​ഖ് മാ​യ​നാ​ട് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up