x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്റ്റാ​ൻ​ലി​ക്ക് പി​ന്തു​ണ​യു​മാ​യി ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി


Published: July 1, 2026 02:07 AM IST | Updated: July 1, 2026 02:07 AM IST

ഏ​ല​പ്പീ​ടി​ക: ഇ​രു​പ​ത്തി​യാ​റു വ​ർ​ഷ​മാ​യി ഭൂ​മി​യു​ടെ അ​വ​കാ​ശ​ത്തി​നാ​യി പോ​രാ​ടു​ന്ന ഏ​ല​പ്പീ​ടി​ക വെ​ള്ള​ക്ക​ല്ലു​ങ്ക​ൽ സ്റ്റാ​ൻ​ലി ജോ​സ​ഫി​നെ ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് പി​ന്തു​ണ അ​റി​യി​ച്ചു.
ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് സാ​ധ്യ​മാ​യ എ​ല്ലാ പി​ന്തു​ണ​യും ഉ​റ​പ്പു​ന​ൽ​കു​മെ​ന്ന് ഭ​ര​ണ​സ​മി​തി അ​റി​യി​ച്ചു.
സ്റ്റാ​ൻ​ലി​യു​ടെ കു​ടും​ബം നേ​രി​ടു​ന്ന ഭൂ​മി ത​ർ​ക്കം, വ​നം​വ​കു​പ്പ് സ്ഥാ​പി​ച്ച ജ​ണ്ട മൂ​ലം അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ, സു​ര​ക്ഷി​ത​മാ​യ വീ​ട് നി​ർ​മി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം, വാ​ന​ര​ശ​ല്യം മൂ​ല​മു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ടു​ക​ൾ എ​ന്നി​വ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ നേ​രി​ൽ ക​ണ്ട് വി​ല​യി​രു​ത്തി. ഭൂ​മി സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ത്തി​ന് എ​ത്ര​യും വേ​ഗം ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​ട്രീ​സാ പോ​ൾ, വൈ​സ് പ്ര​സി​ഡ​ന്‍റ് ചാ​ക്കോ തൈ​ക്കു​ന്നേ​ൽ, പ​ഞ്ചാ​യ​ത്തം​ഗം ജി​ബി​ൻ ജ​യ്സ​ൺ, വാ​ർ​ഡം​ഗം മി​നി സെ​ബാ​സ്റ്റ്യ​ൻ, ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് ആ​സൂ​ത്ര​ണ സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ സി​നോ ജോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് സ്റ്റാ​ൻ​ലി​യു​ടെ വീ​ട് സ​ന്ദ​ർ​ശി​ച്ച​ത്.

Tags : Nattuvishesham Districte News

Recent News

Corehub Up