x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണി​മം​ഗ​ലം- പാ​ല​യ്ക്ക​ൽ റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​യി

വെബ് ഡെസ്ക്
Published: August 21, 2026 01:24 AM IST | Updated: August 21, 2026 01:24 AM IST

ക​ണി​മം​ഗ​ലം- പാ​ല​യ്ക്ക​ൽ റോ​ഡ് ഗീ​താ ഗോ​പി എം​എ​ൽ​എ തു​റ​ന്നു​കൊ​ടു​ക്കു​ന്നു.

ചേ​ർ​പ്പ്: ഗ​താ​ഗ​ത ദു​രി​ത​ത്തി​ന് പ​രി​ഹാ​ര​മാ​യി ക​ണി​മം​ഗ​ലം-​പാ​ല​യ്ക്ക​ൽ റോ​ഡി​ന്‍റെ പ്ര​ധാ​ന നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തു. ക​ഴി​ഞ്ഞ ജൂ​ൺ 14ന് ​നി​ർ​മാ​ണം ആ​രം​ഭി​ച്ച അ​ഞ്ഞൂ​റ് മീ​റ്റ​ർ റോ​ഡ് പ​ണി 60 ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ് നി​ർ​മാ​ണ ക​മ്പ​നി​യാ​യ കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്ന​ത്. 67ാം ദി​വ​സം ഇ​ന്ന​ലെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.

കോ​ൺ​ക്രീ​റ്റിം​ഗ് ജോ​ലി​ക​ൾ നീ​ണ്ടു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ ശി​ഖ സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ഗീ​താ ഗോ​പി എം​എ​ൽ​എ, മ​റ്റു ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ യോ​ഗം ചേ​ർ​ന്നി​രു​ന്നു. അ​തി​നു​ശേ​ഷ​മാ​ണ് നി​ർ​മാ​ണം ദ്രു​ത​ഗ​തി​യി​ലാ​യ​ത്.

റോ​ഡ് തു​റ​ന്നു​വെ​ങ്കി​ലും പാ​ല​യ്ക്ക​ൽ സെ​ന്‍റ​റി​ലെ അ​പ്രോ​ച്ച് റോ​ഡു​ക​ൾ, ക​ണി​മം​ഗ​ലം പാ​ടം മു​ത​ലു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കോ​ൺ​ക്രീ​റ്റ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ എ​ന്നി​വ പൂ​ർ​ത്തി​യാ​കാ​നു​ണ്ട്. ഈ ​ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കി​യ​തി​ന്‍റെ ഉ​ദ്ഘാ​ട​നം ഗീ​താ ഗോ​പി എം​എ​ൽ​എ നി​ർ​വ്വ​ഹി​ച്ചു. ചേ​ർ​പ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷ​ക്കീ​ല അ​മീ​ർ, അ​വി​ണി​ശേ​രി, ചേ​ർ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ റോ​സ്‌​ലി ജോ​യ്, സി​ജോ ജോ​ർ​ജ്, കെ​എ​സ്ടി​പി അ​ധി​കൃ​ത​ർ, ബ​സ് ഓ​ണേ​ഴ്‌​സ്, പോ​ലീ​സ് അ​ധി​കൃ​ത​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ത്തു​ട​ങ്ങി​യ​തോ​ടെ റോ​ഡി​ൽ ക​ടു​ത്ത പൊ​ടി​ശ​ല്യം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.

Tags : Road Made motorable NattuVishasham DistrictNews

Recent News

Corehub Up