x
ad
Fri, 26 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​യി​ൽ അ​ന്തേ​വാ​സി​ക​ൾ​ക്ക് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പു​സ്ത​ക സ​മ്മാ​നം


Published: June 26, 2026 12:49 AM IST | Updated: June 26, 2026 12:49 AM IST

ക​ണ്ണൂ​ർ: വാ​യ​ന വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് സെ​ൽ സ​മാ​ഹ​രി​ച്ച പു​സ്ത​ക​ങ്ങ​ൾ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി.

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ഡ​യ​റ​ക്ട​ർ ഓ​ഫ് സ്റ്റു​ഡ​ന്‍റ് സ​ർ​വീ​സ​സ് ഡോ. ​കെ.വി. ​സു​ജി​ത്താ​ണ് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​യി​ൽ ജോ​യി​ന്‍റ് സൂ​പ്ര​ണ്ട് കെ.​കെ. റി​നി​ലി​ന് പു​സ്ത​ക​ങ്ങ​ൾ കൈ​മാ​റി​യ​ത്.

എ​ൻ​എ​സ്എ​സ് സെ​ല്ലി​ലെ വോ​ള​ണ്ടി​യ​ർ​മാ​ർ സ​മാ​ഹ​രി​ച്ച വി​വി​ധ​ത​ര​ത്തി​ലു​ള്ള 150 ലേ​റെ പു​സ്ത​ക​ങ്ങ​ളാ​ണ് ജ​യി​ൽ അ​ധി​കൃ​ത​ർ​ക്ക് കൈ​മാ​റി​യ​ത്. ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​വേ​ണു, ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ട് നി​തി​ൻ തോ​മ​സ്, വെ​ൽ​ഫെ​യ​ർ ഓ​ഫീ​സ​ർ ടി. ​രാ​ജേ​ഷ്കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

Tags : jail inmates Nattuvishesham Districte news

Recent News

Corehub Up