പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ റോഡ് സുരക്ഷാ ക്ലബിന്റെ ഉദ്ഘാടനം കണ്ണൂർ ജോയിന്റ് ആർടിഒ കെ. വിനോദ്കുമാർ നിർവഹിക്കുന്നു.
കണ്ണൂർ: പള്ളിക്കുന്ന് ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ റോഡ് സുരക്ഷാ ക്ലബ് പ്രവർത്തനമാരംഭിച്ചു. റോഡ് സുരക്ഷ അവബോധം സ്കൂളുകളിൽനിന്നു തന്നെ വിദ്യാർഥികൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എറണാകുളം എസ്സിഎംഎസ്, കുറ്റൂക്കാരൻ ഗ്രൂപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അവബോധ പരിപാടിയുടെ ഭാഗമായുള്ള സുരക്ഷിത് മാർഗ് 2025 നോടനുബന്ധിച്ചാണ് റോഡ് സുരക്ഷാ ക്ലബ് രൂപീകരിച്ചത്. കണ്ണൂർ ജോയിന്റ് ആർടിഒ കെ. വിനോദ്കുമാർ ക്ലബിന്റെ ഉദ്ഘാടനം നിർവഹിച്ചു.
സ്കൂൾ മാനേജർ ഫാ. ജോയി കട്ടിയാങ്കൽ അധ്യക്ഷത വഹിച്ചു. അസി. മോട്ടാർ വെഹിക്കിൾ ഇൻസ്പെക്ടർ ടി. ഗിജേഷ് കുട്ടികൾക്കായുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ അയോണ സൈമൺ, രഞ്ജിനി അസിതൻ എന്നിവർ പ്രസംഗിച്ചു.
Tags : Road Safety Club inaugurated nattuvisesham locl news