x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​വ​രി​ക​ൾ ത​ക​ർ​ന്നു; കൂ​വേ​രി തൂ​ക്കു​പാ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ൽ

വെബ് ഡെസ്ക്
Published: November 26, 2026 06:41 AM IST | Updated: November 26, 2026 06:41 AM IST

കൂ​വേ​രി തൂ​ക്കു​പാ​ലം.

ച​പ്പാ​ര​പ്പ​ട​വ്: കൂ​വേ​രി​യി​ൽ കു​പ്പം പു​ഴ​യ്ക്ക് കു​റു​കെ നി​ർ​മി​ച്ച തൂ​ക്കു​പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്താ​ലും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ അ​ഭാ​വ​ത്താ​ലും അ​തീ​വ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. പാ​ല​ത്തെ താ​ങ്ങി​നി​ർ​ത്തു​ന്ന ഇ​രു​മ്പ് റോ​പ്പു​ക​ൾ തു​രു​മ്പെ​ടു​ത്ത് പൊ​ട്ടാ​റാ​യ നി​ല​യി​ലാ​ണ്. യാ​ത്ര​ക്കാ​ർ പു​ഴ​യി​ലേ​ക്ക് വീ​ഴാ​തി​രി​ക്കാ​ൻ സ്ഥാ​പി​ച്ച വ​ശ​ങ്ങ​ളി​ലെ ക​മ്പി​വേ​ലി​ക​ളും കൈ​വ​രി​ക​ളും ന​ശി​ച്ച​തോ​ടെ ഏ​തു​നി​മി​ഷ​വും ദു​ര​ന്തം സം​ഭ​വി​ക്കാ​വു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത്.

കൂ​വേ​രി​ക്ക​ട​വ് ഭാ​ഗ​ത്തു​നി​ന്ന് പു​ഴ​യ്ക്ക് അ​ക്ക​രെ​യു​ള്ള കൊ​ട്ട​ക്കാ​നം, ആ​ല​ത്ത​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള ജ​ന​ങ്ങ​ളു​ടെ യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​തൂ​ക്കു​പാ​ലം നി​ർ​മി​ച്ച​ത്. പാ​ലം വ​രു​ന്ന​തി​ന് മു​ന്പ് പ്ര​ദേ​ശ​വാ​സി​ക​ൾ തോ​ണി​ക​ളെ​യും മ​റ്റും ആ​ശ്ര​യി​ച്ചാ​ണ് മ​റു​ക​ര ക​ട​ന്നി​രു​ന്ന​ത്. കൊ​ട്ട​ക്കാ​നം യു​പി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള നാ​ട്ടു​കാ​ർ​ക്ക് മ​റു​ക​ര​യു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള ആ​ശ്ര​യ​മാ​ണി​ത്.

2002ലാ​ണ് തൂ​ക്കു​പാ​ലം നി​ർ​മി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​ത്. കാ​ൽ​ന​ട​ക്കാ​ർ​ക്കാ​യി നി​ർ​മി​ച്ച പാ​ല​ത്തി​ന് നി​ല​വി​ൽ 24 വ​ർ​ഷ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കാ​ത്ത​തി​നാ​ൽ പാ​ലം ഒ​രു​വ​ശ​ത്തേ​ക്ക് ചെ​രി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. ആ​ളു​ക​ൾ ന​ട​ക്കു​മ്പോ​ൾ പാ​ലം അ​പ​ക​ട​ക​ര​മാം​വി​ധം ആ​ടു​ന്നു​ണ്ട്.

പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ പു​ഴ​യോ​ര​വും പാ​ല​വും കാ​ണാ​ൻ ദി​നം​പ്ര​തി നൂ​റു​ക​ണ​ക്കി​ന് വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ ഇ​വി​ടെ എ​ത്താ​റു​ണ്ട്. ഒ​രേ​സ​മ​യം നി​ര​വ​ധി ആ​ളു​ക​ൾ പാ​ല​ത്തി​ൽ ക​യ​റു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത ഇ​ര​ട്ടി​യാ​ക്കു​ന്നു​ണ്ട്. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി പ​ണി തു​ട​ങ്ങാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല. പാ​ല​ത്തി​ന്‍റെ ബ​ല​ക്ഷ​യം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : bridge in a dangerous condition Nattuvishesham DistrictNews

Recent News

Corehub Up