കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോനാതല കൺവെൻഷൻ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം ഉദ്ഘാടനം ചെയ്യുന്നു.
പൈസക്കരി: കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോനാതല കൺവെൻഷൻ പൈസക്കരി ദേവമാതാ കോളജ് ഓഡിറ്റോറിയത്തിൽ നടന്നു. ഫൊറോന വികാരി ഫാ. നോബിൾ ഓണംകുളം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് പൈസക്കരി ഫൊറോന പ്രസിഡന്റ് ബെന്നി ചേരിക്കത്തടത്തിൽ അധ്യക്ഷത വഹിച്ചു.
തലശേരി അതിരൂപത ജനറൽ സെക്രട്ടറി ജിമ്മി ആയിത്തമറ്റം ആമുഖ പ്രഭാഷണവും ഫൊറോന ഡയറക്ടർ ഫാ. ഏബ്രഹാം മഠത്തിമ്യാലിൽ അനുഗ്രഹ പ്രഭാഷണവും നടത്തി. പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു ബെന്നി വിശിഷ്ടാതിഥിയായിരുന്നു.
പുതുതായി ചുമതലയേറ്റ അതിരൂപത ഡയറക്ടർ ഫാ. ഡോ. ജോബി കോവാട്ടിന് ചടങ്ങിൽ സ്വീകരണവും ആദരവും നൽകി.
ദീപിക കണ്ണൂർ യൂണിറ്റ് റസിഡന്റ് മാനേജർ ഫാ. വിപിൻ തോമസ് വെമ്മേനിക്കട്ടയിൽ, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ ടോണി പുഞ്ചക്കുന്നേൽ, ഗ്ലോബൽ വർക്കിംഗ് കമ്മിറ്റിയംഗം ബേബി നെട്ടനാനി, അതിരൂപത സെക്രട്ടറി വർഗീസ് പള്ളിച്ചിറ, അതിരൂപത കമ്മിറ്റി പൈസക്കരി ഫൊറോന ഇൻ ചാർജ് സൈജോ ജോസഫ്, ഫൊറോന സെക്രട്ടറി വിത്സൺ കന്നുകെട്ടിയിൽ, ഫൊറോന കോ- ഓർഡിനേറ്റർ ബിനു മണ്ഡപത്തിൽ, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, ഫൊറോന ട്രഷറർ സിബി ചെറുവള്ളിൽ എന്നിവർ പ്രസംഗിച്ചു.
Tags : Forane Convention Nattuvishesham DistrictNews