ഓറഞ്ച് ദി വേള്‍ഡ് കാന്പയിന്റെ ഭാഗമായി നടത്തിയ സന്ദേശറാലി ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഫ്ളാഗ് ഓഫ് ചെയ്യുന്നു.
കാസർഗോഡ്: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേള്‍ഡ് കാന്പയിന്റെ ഭാഗമായി സന്ദേശറാലി നടത്തി.
സിവില്‍ സ്റ്റേഷന് പരിസരത്തുനിന്നാരംഭിച്ച റാലി ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ് ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീസുരക്ഷയ്ക്കും അതിക്രമരഹിത സമൂഹത്തിനുമായി സിഗ്നേച്ചര്‍ കാന്പയിനും സംഘടിപ്പിച്ചു. ജില്ലാ ശിശു വികസന ഓഫീസര്‍ വി.എ. നിഷമോള് അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെംബര്‍ വി.എ. മുഹമ്മദ് ഹനീഫ, വനിതാ സംരക്ഷണ ഓഫീസര്‍ പി.ജി. സവിത, ശിശു വികസന പദ്ധതി ഓഫീസര്‍മാരായ സി.കെ. ശ്രീലത, കെ.ബീന, കെ.ജെ. സായാഹ്ന, കെ. ബിന്ദു, ജൂനിയര്‍ സൂപ്രണ്ട് കെ. രജീഷ്, ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ അമല മാത്യു എന്നിവർ പ്രസംഗിച്ചു.
Tags : Orange the World campaign Nattuvishesham DistrictNews