x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​സ്ഥി​ര ഉൗ​ർ​ജ പ​രി​വ​ർ​ത്ത​ന​ത്തി​ൽ കേ​ര​ള​ത്തെ ദേ​ശീ​യ മാ​തൃ​ക​യാ​ക്കും: മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി


Published: October 25, 2025 12:59 AM IST | Updated: October 25, 2025 12:59 AM IST

‘വി​ഷ​ൻ 2031’ പ​വ​ർ​ഫു​ൾ കേ​ര​ളം വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത​ല സെ​മി​നാ​ർ മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

പാ​ല​ക്കാ​ട്: സു​സ്ഥി​ര ഉൗ​ർ​ജ പ​രി​വ​ർ​ത്ത​ന​ത്തി​ന് കേ​ര​ള​ത്തെ ദേ​ശീ​യ മാ​തൃ​ക​യാ​ക്കു​മെ​ന്ന് മ​ന്ത്രി. കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. വെ​ല്ലു​വി​ളി​ക​ൾ​ക്കി​ട​യി​ലും സം​സ്ഥാ​ന വൈ​ദ്യു​തി​മേ​ഖ​ല​യെ പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് കെ​എ​സ്ഇ​ബി യെ ​ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


‘വി​ഷ​ൻ 2031’ സെ​മി​നാ​റു​ക​ളു​ടെ ഭാ​ഗ​മാ​യി മ​ല​ന്പു​ഴ ഹോ​ട്ട​ൽ ട്രൈ​പ്പ​ന്‍റ​യി​ൽ ഉൗ​ർ​ജ​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല സെ​മി​നാ​ർ ‘പ​വ​ർ​ഫു​ൾ കേ​ര​ള’​യി​ലെ ആ​മു​ഖ സെ​ഷ​നി​ൽ ക​ര​ട് ന​യ​രേ​ഖ അ​വ​ത​രി​പ്പി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. സം​സ്ഥാ​ന​ത്ത് തോ​റി​യം അ​ധി​ഷ്ഠി​ത വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്നി​നു​ള്ള സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മ​ന​സി​ലാ​ക്കാ​വു​ന്ന ല​ളി​ത​മാ​യ ത​ര​ത്തി​ൽ ബി​ല്ലിം​ഗ് സ​ന്പ്ര​ദാ​യം പ​രി​ഷ്ക​രി​ക്കും.

വ​ർ​ധി​ച്ചു വ​രു​ന്ന വൈ​ദ്യു​തി ആ​വ​ശ്യ​ക​ത, പ​ര​ന്പ​രാ​ഗ​ത ഉൗ​ർ​ജ​സ്രോ​ത​സു​ക​ളു​ടെ പ​രി​മി​തി​ക​ൾ, കാ​ർ​ബ​ണ്‍ ബ​ഹി​ർ​ഗ​മ​നം, കാ​ലാ​വ​സ്ഥാ മാ​റ്റ ഭീ​ഷ​ണി​ക​ൾ എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന വൈ​ദ്യു​തി മേ​ഖ​ല​യെ പൊ​തു​മേ​ഖ​ല​യി​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് കെ​എ​സ്ഇ​ബി​യെ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ർ​ത്താ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്.

പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും ദീ​ർ​ഘ​കാ​ല സു​ര​ക്ഷി​ത​വു​മാ​യ ഒ​രു വൈ​ദ്യു​തി മോ​ഡ​ലാ​ണ് ഇ​തി​ലൂ​ടെ വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ര​ട് വൈ​ദ്യു​തി നി​യ​മ ഭേ​ദ​ഗ​തി രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഭീ​ഷ​ണി​യാ​കു​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഒ​രു ശൃം​ഖ​ല​യി​ൽ ഒ​ന്നി​ല​ധി​കം ക​ന്പ​നി​ക​ൾ​ക്ക് വി​ത​ര​ണം ന​ട​ത്താ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന​ത് സ്വ​കാ​ര്യ​ക​ന്പ​നി​ക​ൾ ലാ​ഭ​ക​ര​മാ​യ വ​ൻ​കി​ട​ക്കാ​രെ മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​നും പൊ​തു​മേ​ഖ​ല​യെ ന​ഷ്ട​ത്തി​ലാ​ക്കാ​നും ഇ​ട​യാ​ക്കും.


കൂ​ടാ​തെ ക്രോ​സ് സ​ബ്സി​ഡി സ​ന്പ്ര​ദാ​യം നി​ർ​ത്ത​ലാ​ക്കു​ന്ന​ത് സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കും ക​ർ​ഷ​ക​ർ​ക്കും വൈ​ദ്യു​തി അ​പ്രാ​പ്യ​മാ​ക്കു​മെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.


ഉൗ​ർ​ജ വ​കു​പ്പി​ന്‍റെ ക​ഴി​ഞ്ഞ ഒ​ന്പ​ത് വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​ധാ​ന നേ​ട്ട​ങ്ങ​ൾ ഉൗ​ർ​ജ​വ​കു​പ്പ് അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി പു​നീ​ത് കു​മാ​റും സം​സ്ഥാ​ന ക​ര​ട് വൈ​ദ്യു​തി നി​യ​മ ബി​ല്ല് 2025 കെ​എ​സ്ഇ​ബി ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ (സോ​ളാ​ർ പ്രൊ​ജ​ക്ട്സ്) കെ. ​ഇ​ന്ദി​ര​യും അ​വ​ത​രി​പ്പി​ച്ചു. ആ​മു​ഖ സെ​ഷ​നി​ൽ എം​എ​ൽ​എ​മാ​രാ​യ എ.​പ്ര​ഭാ​ക​ര​ൻ, കെ.​ഡി. പ്ര​സേ​ന​ൻ, സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് അം​ഗം ഡോ.​കെ. ര​വി രാ​മ​ൻ, കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ മി​ൻ​ഹാ​ജ് ആ​ലം, അ​ന​ർ​ട്ട് സി​ഇ​ഒ ഹ​ർ​ഷി​ൽ ആ​ർ. മീ​ണ, എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഡോ. ​ആ​ർ ഹ​രി​കു​മാ​ർ, കെ​എ​സ്ഇ​ബി സ്വ​ത​ന്ത്ര ഡ​യ​റ​ക്ട​ർ വി.​ആ​ർ. മു​രു​ക​ദാ​സ് , ചീ​ഫ് ഇ​ല​ക്ട്രി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ജി. ​വി​നോ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags : K. Krishnankutty

Recent News

Corehub Up