x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അറിവ് വിരൽത്തുമ്പിൽ, തിരിച്ചറിവ് ക്ലാസ്മുറികളിൽ

വെബ് ഡെസ്ക്
Published: September 4, 2026 10:47 PM IST | Updated: September 4, 2026 11:13 PM IST

അ​​റി​​വ് ഇ​​ന്ന് വി​​ര​​ൽ​​ത്തു​​മ്പി​​ലാ​​ണ്. ക്ലാ​​സ്മു​​റി​​ക​​ളി​​ൽ​​നി​​ന്ന് ചോ​​ക്കും ഡ​​സ്റ്റ​​റും മാ​​ഞ്ഞു. പ​​ക​​രം സ്മാ​​ർ​​ട്ട്റൂ​​മു​​ക​​ളാ​​യി. ഓ​​ൺ​​ലൈ​​നും എഐയും ചേ​​ർ​​ന്ന് വി​​ദ്യാ​​ഭ്യാ​​സ​​ത്തെ അ​​ടി​​മു​​ടി സാ​​ങ്കേ​​തി​​ക​​മാ​​ക്കി. അ​​പ്പോ​​ഴും എ​​പ്പോ​​ഴും അ​​ധ്യാ​​പ​​ക​​ർ​​ക്ക് പ​​ക​​ര​​ക്കാ​​രി​​ല്ല. ഒ​​രു ട​​ച്ചി​​ൽ ച​​രി​​ത്രം തെ​​ളി​​യും. ച​​രി​​ത്ര​​ബോ​​ധം വ​​രി​​ല്ല. മ​​റ്റൊ​​രു ട​​ച്ചി​​ൽ ശാ​​സ്ത്രം ക​​നി​​യും. ശാ​​സ്ത്ര​​ബോ​​ധം തെ​​ളി​​യി​​ല്ല. എ​​ഐ ഈ​​ര​​ടി​​ക​​ൾ ത​​രും. ക​​വി​​ത വി​​ട​​ർ​​ത്തി​​ല്ല. സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ൾ മൂ​​ല്യ​​ങ്ങ​​ളെ കു​​ഴ​​ച്ചു​​മ​​റി​​ച്ചു​​ത​​രും. മാ​​ന​​വി​​ക​​ത​​യെ​​ന്ന ബോ​​ധ്യം മ​​റ​​ഞ്ഞു​​നി​​ൽ​​ക്കും. സാ​​ങ്കേ​​തി​​ക​​വി​​ദ്യ അ​​റി​​വു​​കൊ​​ണ്ട് മൂ​​ടു​​ക​​യേ ഉ​​ള്ളൂ. എ​​ന്നാ​​ൽ സ്നേ​​ഹം​​കൊ​​ണ്ടു മൂ​​ടാ​​ൻ അ​​ധ്യാ​​പ​​ക​​ർ​​ത​​ന്നെ വേ​​ണം. അ​​ധ്യാ​​പ​​ക​​രു​​ടെ ആ​​ർ​​ജ​​വ​​ത്തി​​ന്‍റെ മാ​​ന്ത്രി​​ക​​സ്പ​​ർ​​ശ​​മേ പ​​ഠി​​താ​​ക്ക​​ളി​​ൽ മൂ​​ല്യ​​ബോ​​ധ​​മു​​ണ​​ർ​​ത്തൂ.
കു​​ട്ടി​​ക​​ളു​​മാ​​യു​​ള്ള ജൈ​​വ​​ബ​​ന്ധ​​ത്തി​​ലൂ​​ടെ അ​​ർ​​ഥ​​വ​​ത്താ​​യ പു​​തു​​ത​​ല​​മു​​റ​​യെ സൃ​​ഷ്‌​​ടി​​ക്കു​​ക​​യെ​​ന്ന നി​​ശ​​ബ്‌​​ദ​​വി​​പ്ല​​വം ന​​യി​​ക്കു​​ന്ന അ​​ധ്യാ​​പ​​ക​​ർ​​ക്ക് അ​​ധ്യാ​​പ​​ക​​ദി​​ന​​ത്തി​​ന്‍റെ ആ​​ശം​​സ​​ക​​ൾ, അ​​ഭി​​വാ​​ദ്യ​​ങ്ങ​​ൾ!

പ​ര​മ്പ​രാ​ഗ​ത അ​ധ്യാ​പ​ക സ​ങ്ക​ല്പ്പം മാ​റി
ഡി​ജി​റ്റ​ല്‍ യു​ഗ​ത്തി​ല്‍ അ​ധ്യാ​പ​ക​ന്‍റെ പ​ര​മ്പ​രാ​ഗ​ത സ്ഥാ​നം മാ​റു​ക​യും വി​ദ്യാ​ർ​ഥി-​അ​ധ്യാ​പ​ക വൈ​കാ​രി​ക ആ​ത്മ​ബ​ന്ധം കു​റ​യു​ക​യും ചെ​യ്തു. ശി​ക്ഷാ​ഭ​യ​മി​ല്ലാ​ത്ത പു​തി​യ കാ​ല​ത്ത് കു​ട്ടി​ക​ളെ തി​രു​ത്താ​നോ നി​യ​ന്ത്രി​ക്കാ​നോ ക​ഴി​യു​ന്നി​ല്ല. ന​ട​പ​ടി​ക​ള്‍ ഭ​യ​ന്ന് പ​ല അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് സു​ര​ക്ഷി​ത​മാ​യ അ​ക​ലം പാ​ലി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​കു​ന്നു. ചെ​റി​യ തി​രു​ത്ത​ലു​ക​ളെ​പ്പോ​ലും ചോ​ദ്യം ചെ​യ്യു​ക​യും സം​ശ​യ​ദൃ​ഷ്ടി​യോ​ടെ കാ​ണു​ക​യും ചെ​യ്യു​ന്ന ര​ക്ഷാ​ക​ര്‍​തൃ​രീ​തി അ​ധ്യാ​പ​ക​രു​ടെ ആ​ത്മാ​ര്‍​ഥ​ത കു​റ​ച്ചു. സ്‌​നേ​ഹ​വും ക​രു​ത​ലു​മു​ള്ള പ​ഴ​യ​കാ​ല ഗു​രു​ശി​ഷ്യ ബ​ന്ധ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്താ​ന്‍ അ​ധ്യാ​പ​ക​ര്‍ കു​ട്ടി​ക​ള്‍​ക്ക് മു​ന്നി​ല്‍ കൃ​ത്യ​മാ​യ മാ​തൃ​ക​ക​ളാ​യി മാ​റേ​ണ്ട​ത് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.
ഡോ. ​നോ​യ​ല്‍ മാ​ത്യൂ​സ്
സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്, കേ​ര​ള സ്റ്റേ​റ്റ് സ്‌​കൂ​ള്‍ ടീ​ച്ചേ​ഴ്‌​സ് ഫ്ര​ണ്ട്
അ​ധ്യാ​പ​ക​ൻ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കു​മ​ളി

കു​ട്ടി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​യാ​ക​ണം

അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ൾ​ക്ക് വ​ഴി​കാ​ട്ടി​ക​ളാ​യി മാ​റ​ണം. സാ​ങ്കേ​തി​ക​വി​ദ്യ വ​ള​ർ​ച്ച പ്രാ​പി​ച്ച ഇ​ക്കാ​ല​ത്ത് അ​റി​വ് നേ​ടു​വാ​ൻ അ​നേ​കം മാ​ർ​ഗ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും ജ്ഞാ​ന​വും മൂ​ല്യ​ങ്ങ​ളും പ​ക​ർ​ന്നു ന​ൽ​കാ​ൻ അ​ധ്യാ​പ​ക​ന് മാ​ത്ര​മേ സാ​ധി​ക്കു. അ​ച്ച​ട​ക്ക​വും മൂ​ല്യ​ബോ​ധ​വും സ​ഹാ​നു​ഭൂ​തി​യും വ​ള​ർ​ത്തു​ന്ന​തി​ന് ന​ല്ല അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധം ആ​വ​ശ്യ​മാ​ണ്. അ​തി​നാ​ൽ സ്നേ​ഹ​വും ബ​ഹു​മാ​ന​വും വി​ശ്വാ​സ​വും നി​റ​ഞ്ഞ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്ത​ണം.
ജ​യിം​സ്കു​ട്ടി കു​ര്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ
സെ​ന്‍റ് ആ​ന്‍റ​ണീ​സ് എ​ച്ച്എ​സ്എ​സ് പ്ലാ​ശ​നാ​ൽ

കു​ട്ടി​ക​ളു​ടെ സ​ഹൃ​ത്താ​യി മാ​റ​ണം

അ​റി​വ് പ​ക​ര്‍​ന്ന് ന​ല്‍​കു​ന്ന​തി​ന​പ്പു​റം കു​ട്ടി​ക​ളു​ടെ സു​ഹൃ​ത്താ​യി നി​ന്ന് സ്വ​പ്ന​ങ്ങ​ള്‍​ക്കും ചി​റ​ക് ന​ല്‍​കു​ന്ന​യാ​ളാ​ക​ണം അ​ധ്യാ​പ​ക​ൻ. അ​തി​ല്‍ സ​ന്തോ​ഷം ക​ണ്ടെ​ത്തു​ന്ന മ​നോ​ഭാ​വം അ​ധ്യാ​പ​ക​ന് ഉ​ണ്ടാ​വ​ണം. ഒ​പ്പം മാ​താ​പി​താ​ക്ക​ളു​ടെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും പി​ന്തു​ണ​യും വേ​ണം.
ബി​ജോ​യി ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ര്‍
സെ​ന്‍റ് തോ​മ​സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പാ​ലാ

സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​വും സാ​ധ്യ​മാ​ക്ക​ണം

അ​റി​വി​നൊ​പ്പം കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​വും സാ​ധ്യ​മാ​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്വം അ​ധ്യാ​പ​ക​നാ​ണ്. എ​ന്നാ​ൽ മാ​റു​ന്ന പു​തി​യ കാ​ല​ത്ത് അ​ധ്യാ​പ​ക-​വി​ദ്യാ​ര്‍​ഥി ബ​ന്ധ​ത്തി​ല്‍ വി​ള്ള​ലു​ക​ൾ ദൃ​ശ്യ​മാ​കു​ന്നു എ​ന്ന​ത് യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ഈ ​പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും ഊ​ഷ്മ​ള ബ​ന്ധ​ങ്ങ​ള്‍ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന അ​ധ്യാ​പ​ക​ര്‍ ഇ​ന്നും സ​മൂ​ഹ​ത്തി​ലു​ണ്ട്. അ​ധ്യാ​പ​ന​ത്തി​ന്‍റെ പ​വി​ത്ര​ത​യും ഉ​ന്ന​ത​മാ​യ മൂ​ല്യ​ങ്ങ​ളും വീ​ണ്ടെ​ടു​ക്കാ​നു​ള്ള ആ​ത്മ​പ​രി​ശോ​ധ​ന​യു​ടെ ദി​ന​മാ​യി ഈ ​അ​ധ്യാ​പ​ക​ദി​നം മാ​റ​ട്ടെ.
ജോ​ജി എ​ബ്ര​ഹാം, ഹെ​ഡ്മാ​സ്റ്റ​ർ
ഹോ​ളി​ക്രോ​സ് എ​ച്ച് എ​സ് എ​സ് ചേ​ര്‍​പ്പു​ങ്ക​ല്‍

കു​ട്ടി​ക​ളു​ടെ മ​ന​സ് വാ​യി​ക്കാ​ൻ ക​ഴി​യ​ണം

അ​റി​വ് പ​ക​ര്‍​ന്നു​ന​ല്‍​കു​ക മാ​ത്ര​മ​ല്ല, ഓ​രോ കു​ട്ടി​യു​ടെ​യും മ​ന​സ് വാ​യി​ക്കാ​ൻ അ​ധ്യാ​പ​ക​ന് ക​ഴി​യ​ണം. പ​ഠ​ന​ത്തി​ല്‍ പി​ന്നി​ലാ​കു​ന്ന​ത് ക​ഴി​വി​ല്ലാ​യ്മ​കൊ​ണ്ടോ മ​ടി​കൊ​ണ്ടോ ആ​ക​ണ​മെ​ന്നി​ല്ല, ചി​ല​പ്പോ​ള്‍ ജീ​വി​തം പ​ഠി​പ്പി​ച്ച വേ​ദ​ന​ക​ളു​ടെ ആ​ഴം കൊ​ണ്ടാ​യി​രി​ക്കാം. അ​തു തി​രി​ച്ച​റി​യാ​ന്‍ ക​ഴി​യു​ന്ന ഹൃ​ദ​യ​മാ​ണ് യ​ഥാ​ര്‍​ഥ അ​ധ്യാ​പ​ക​ന്‍റെ അ​ട​യാ​ളം.

ഡോ. ​ബ്രി​ന്‍​സി മാ​ത്യു, അ​സോ. പ്ര​ഫ​സ​ര്‍
ദേ​വ​മാ​താ കോ​ള​ജ്, കു​റ​വി​ല​ങ്ങാ​ട്

ക്ലാ​സ് മു​റി​ക​ൾ യാ​ന്ത്രി​ക​മാ​യി മാ​റു​ന്നു
ഡി​ജി​റ്റ​ല്‍ സ്വാ​ധീ​നം ക്ലാ​സ്മു​റി​ക​ളെ യാ​ന്ത്രി​ക​മാ​ക്കി മാ​റ്റു​ന്നു എ​ന്ന​ത് ഇ​ന്നി​ന്‍റെ യാ​ഥാ​ര്‍​ഥ്യ​മാ​ണ്. ധാ​ര്‍​മി​ക മൂ​ല്യ​ച്യു​തി​യും അ​നാ​രോ​ഗ്യ പ്ര​വ​ണ​ത​ക​ളും അ​ധ്യാ​പ​ക സ​മൂ​ഹ​ത്തെ​യും സ്പ​ര്‍​ശി​ക്കു​ന്നു​വെ​ന്ന​ത് ഗൗ​ര​വ​ത​ര​മാ​യ വി​ഷ​യ​മാ​ണ്. കേ​വ​ലം സി​ല​ബ​സ് യ​ന്ത്ര​ങ്ങ​ളാ​കാ​തെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മ​ന​സ് അ​റി​യു​ന്ന സു​ഹൃ​ത്തു​ക്ക​ളാ​കാ​ന്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ക​ഴി​യ​ണം. അ​ധ്യാ​പ​ക​ർ കു​ട്ടി​ക​ളു​ടെ യ​ഥാ​ര്‍​ഥ വ​ഴി​കാ​ട്ടി​ക​ളാ​യി മാ​റി ആ ​ബ​ന്ധ​ത്തി​ന്‍റെ പ​വി​ത്ര​ത കാ​ത്തു​സൂ​ക്ഷി​ക്ക​ണം.

സി​സ്റ്റ​ര്‍ സി​നി മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ്
സെ​ന്‍റ് മേ​രീ​സ് ജി​എ​ച്ച്എ​സ്എ​സ്, പാ​ലാ

കു​ട്ടി​ക​ളു​ടെ ചി​ന്ത​ക​ൾ​ക്ക് ചി​റ​ക് ന​ൽ​കു​ന്ന​വ​ർ

കു​ട്ടി​ക​ളു​ടെ ചി​ന്ത​ക​ൾ​ക്ക് ചി​റ​കു​ക​ൾ ന​ൽ​കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​ർ. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന് വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ സാ​ധി​ക്കും. എ​ന്നാ​ൽ ശ​രി​യും തെ​റ്റും വേ​ർ​തി​രി​ച്ച​റി​ഞ്ഞ് കു​ട്ടി​ക​ളോ​ടൊ​പ്പം ന​ട​ക്കാ​ൻ അ​ധ്യാ​പ​ക​നെ സാ​ധി​ക്കൂ. മു​റി​വു​ക​ൾ ഏ​ൽ​ക്കാ​തെ​യും ഏ​ൽ​പ്പി​ക്കാ​തെ​യും ത​ല​മു​റ​യെ പ​രു​വ​പ്പെ​ടു​ത്തേ​ണ്ട​വ​രാ​ണ് അ​ധ്യാ​പ​ക​ർ. കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ​ത്തി​ൽ ഇ​ടം നേ​ടു​ന്ന​വ​രാ​യി അ​ധ്യാ​പ​ക​ർ മാ​റ​ണം. നി​ശ​ബ്ദ സാ​മൂ​ഹി​ക പ​രി​ഷ്ക​ർ​ത്താ​ക്ക​ളും പ​രി​വ​ർ​ത്ത​ന​ത്തി​ന്‍റെ ചാ​ല​ക ശ​ക്തി​ക​ളു​മാ​ണ് അ​ധ്യാ​പ​ക​ർ.
ജോ ​സെ​ബാ​സ്‌​റ്റ്യ​ൻ, ഹെ​ഡ്മാ​സ്റ്റ​ർ
സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ്, തീ​ക്കോ​യി

അ​ധ്യാ​പ​നം ന​ന്മ​യി​ലേ​യ്ക്ക് വ​ഴി തെ​ളി​ക്കാ​നു​ള്ള വി​ളി

അ​ധ്യാ​പ​നം ഒ​രു ജോ​ലി​യ​ല്ല ന​ന്മ​യി​ലേ​യ്ക്ക് വ​ഴി തെ​ളി​ക്കാ​നു​ള്ള വി​ളി​യാ​ണ്. പാ​ഠ​പു​സ്ത​ക​ത്തി​നൊ​പ്പം ജീ​വി​ത പു​സ്ത​ക​വും പ​ഠി​പ്പി​ക്കു​ന്ന​വ​രാ​ണ് അ​ധ്യാ​പ​ക​ർ. പാ​ഠം തീ​ര്‍​ക്കാ​നു​ള്ള അ​ധ്യാ​പ​ക​രു​ടെ​യും മാ​ര്‍​ക്ക് നേ​ടാ​നു​ള്ള കു​ട്ടി​ക​ളു​ടെ​യും തി​ര​ക്കി​നി​ട​യി​ല്‍ മ​നു​ഷ്യ​രെ കാ​ണാ​ന്‍ അ​ധ്യാ​പ​ക​ന്‍ പ​ഠി​പ്പി​ക്ക​ണം. ന​ല്ല മാ​ര്‍​ക്കി​നേ​ക്കാ​ള്‍ ന​ല്ല മ​നു​ഷ്യ​രെ സൃ​ഷ്ടി​ക്കാ​ന്‍ കു​ട്ടി​ക​ളെ ഒ​രു​ക്ക​ണം.
സി​സ്റ്റ​ര്‍ ലി​സി ജോ​സ് എ​ഫ്‌​സി​സി
മേ​രി​മാ​താ പ​ബ്ലി​ക് സ്‌​കൂ​ള്‍ പാ​ലാ

ഓ​രോ ക്ലാ​സ് മു​റി​യും നി​ശ​ബ്ധ ശി​ല്പ​ശാ​ല​യാ​ണ്
“ആ​ർ​ജി​ത പു​ണ്യ​ക​ള​ധ്യാ​പി​ക​മാ​ർ…” എ​ന്ന് വൈ​ലോ​പ്പി​ള്ളി എ​ഴു​തു​മ്പോ​ൾ, അ​ദ്ദേ​ഹം പു​ക​ഴ്ത്തി​യ​ത് പാ​ഠ​പു​സ്ത​കം തു​റ​ക്കു​ന്ന കൈ​ക​ളെ​യ​ല്ല, കു​ട്ടി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ൾ തു​റ​ക്കു​ന്ന​വ​രെ​യാ​ണ്. ഓ​രോ ക്ലാ​സ് മു​റി​യും ഭാ​വി​യു​ടെ നി​ശ​ബ്ദ ശി​ൽ​പ​ശാ​ല​യാ​ണ്. ജീ​വി​ത​ത്തി​ലെ ചോ​ദ്യ​ങ്ങ​ളെ നേ​രി​ടാ​ൻ ധൈ​ര്യം പ​ക​രു​ന്ന​വ​രാ​ണ് യ​ഥാ​ർ​ഥ ഗു​രു​ക്ക​ന്മാ​ർ. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും വി​ജ​യ​ത്തി​ൽ അ​ധ്യാ​പ​ക​ൻ പേ​ര് എ​ഴു​ത​പ്പെ​ട​ണം.
സി​സ്റ്റ​ർ മെ​റി​ലി​റ്റ് എ​സ്എ​ബി​എ​സ്
സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ് പു​ള്ളി​ക്കാ​നം

അ​ധ്യാ​പ​ക സ്നേ​ഹം കു​ട്ടി​ക​ളെ
വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്നു
അ​ധ്യാ​പ​ക​രു​ടെ സ്നേ​ഹ​മാ​ണ് കു​ട്ടി​യെ ആ​ദ്യ​മാ​യി വി​ദ്യാ​ല​യ​ത്തി​ലേ​ക്ക് ആ​ക​ർ​ഷി​ക്കു​ന്ന​ത്. പി​ന്നീ​ടാ​ണ് ഗു​രു​വി​ന്‍റെ പ്രാ​ധാ​ന്യ​വും അ​റി​വി​ന്‍റെ മ​ഹ​ത്വ​വും ഒ​രു വി​ദ്യാ​ർ​ഥി തി​രി​ച്ച​റി​യു​ന്ന​ത്. അ​ധ്യാ​പ​ക​രെ ഉ​ന്ന​ത​രാ​യി ക​രു​തി​യി​രു​ന്ന ഒ​രു​സ​മൂ​ഹം ഉ​ണ്ടാ​യി​രു​ന്നു. കൂ​ലി​വേ​ല വേ​ല​യേ​ക്കാ​ൾ താ​ഴ്ന്ന വേ​ത​നം ദി​വ​സ​ക്കൂ​ലി​യാ​യി അ​ധ്യാ​പ​ക​ർ​ക്ക് ന​ൽ​കു​ന്ന രീ​തി സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. അ​ത് പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ജീ​ർ​ണ​ത​ക​ൾ അ​ധ്യാ​പ​ക​രി​ലേ​ക്കും ക​ട​ന്നു​വ​രാ​ൻ കാ​ര​ണ​മാ​യി. സ്വ​സ്ഥ​മാ​യ ഹൃ​ദ​യം അ​ധ്യാ​പ​ക​ർ​ക്ക് എ​ങ്ങ​നെ ന​ൽ​കാം എ​ന്ന ച​ർ​ച്ച ഈ ​അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ആ​രം​ഭി​ക്ക​ട്ടെ.
ജോ​ബെ​റ്റ് തോ​മ​സ്,
ഹെ​ഡ്മാ​സ്റ്റ​ർ, ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ൾ ചെ​മ്മ​ല​മ​റ്റം

ക​ളി​ക്ക​ള​ങ്ങ​ൾ കു​ട്ടി​ക​ളെ പ​രു​വ​പ്പെ​ടു​ത്തു​ന്നു
ക​ളി​ക്ക​ള​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​ന്നു എ​ന്ന​ത് കൗ​മാ​ര​ക്കാ​ര്‍ നേ​രി​ടു​ന്ന വ​ലി​യ ഒ​രു പ്ര​ശ്ന​മാ​ണ്. ഇ​വി​ടെ​യാ​ണ് അ​ധ്യാ​പ​ക​രു​ടെ​യും മാ​താ​പി​താ​ക്ക​ളു​ടെ​യും മ​റ്റ് സം​ഘ​ട​ന​ക​ളു​ടെ​യും ക​ണ്ണു തു​റ​ക്കേ​ണ്ട​ത്. കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​ന്‍ പ​റ്റു​ന്ന ക​ളി​ക്ക​ള​ങ്ങ​ള്‍ നി​ർ​മി​ക്കു​ക എ​ന്ന​ത് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ ബാ​ധ്യ​ത​യാ​ണ്. പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി വ​ള​രാ​ന്‍ ക​ഴി​യാ​ത്ത കു​ട്ടി​ക​ളി​ലാ​ണ് സ്വ​ഭാ​വ വൈ​ക​ല്യ​ങ്ങ​ള്‍, മൊ​ബൈ​ലി​ന്‍റെ അ​മി​തോ​പ​യോ​ഗം, പൊ​ണ്ണ​ത്ത​ടി തു​ട​ങ്ങി​യ പ്ര​ശ്‌​ന​ങ്ങ​ള്‍ വ​ര്‍​ധി​ക്കു​ന്ന​ത്.
ഷീ​ജ തോ​മ​സ്, ല​ക്ച​റ​ർ
സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ഫ് ടീ​ച്ച​ര്‍ എ​ഡ്യൂ​ക്കേ​ഷ​ന്‍, പാ​ലാ

കു​ട്ടി​ക​ളി​ൽ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്താ​ൻ അ​ധ്യാ​പ​ക​ൻ വേ​ണം
ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ വി​വ​ര​ങ്ങ​ൾ വി​ര​ൽ​ത്തു​മ്പി​ലാ​ണെ​ങ്കി​ലും കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ മൂ​ല്യ​ങ്ങ​ൾ വ​ള​ർ​ത്താ​ൻ അ​ധ്യാ​പ​ക​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണ്. മാ​റു​ന്ന ലോ​ക​ത്ത് സാ​ങ്കേ​തി​ക​വി​ദ്യ​യെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ബോ​ധ​ന​രീ​തി​ക​ൾ ന​വീ​ക​രി​ക്കാ​ൻ അ​ധ്യാ​പ​ക​ർ ത​യാ​റാ​കേ​ണ്ട​തു​ണ്ട്. എ​ങ്കി​ൽ മാ​ത്ര​മേ അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തി​ലെ വി​ട​വ് നി​ക​ത്താ​നും സ​മൂ​ഹ​ത്തി​ലെ ജീ​ർ​ണ​ത​ക​ൾ ക്ലാ​സ് മു​റി​ക​ളെ ബാ​ധി​ക്കാ​തെ കാ​ത്തു​സൂ​ക്ഷി​ക്കാ​നും സാ​ധി​ക്കൂ. ഇ​തി​നാ​യി ദി​വ​സ​വും ക്ലാ​സ് തു​ട​ങ്ങു​ന്ന​തി​ന് അ​ഞ്ച് മി​നി​റ്റ് മു​ൻ​പ് കു​ട്ടി​ക​ളു​ടെ വി​കാ​ര​ങ്ങ​ളും ആ​ശ​ങ്ക​ക​ളും പ​ങ്കു​വ​യ്ക്കാ​ൻ ഇ​മോ​ഷ​ണ​ൽ ചെ​ക്ക്-​ഇ​ൻ സ​മ​യം അ​നു​വ​ദി​ക്കു​ന്ന​തും ഓ​രോ ആ​ഴ്ച​യും ഒ​രു ന​ല്ല പ്ര​വൃ​ത്തി ഡി​ജി​റ്റ​ലാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്ന കൈ​ൻ​ഡ്‌​നെ​സ് ഡ​യ​റി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും ഉ​ചി​ത​മാ​കും. സ്നേ​ഹ​ത്തി​ലൂ​ടെ​യും ഇ​ത്ത​രം ന​വീ​ന മാ​തൃ​ക​ക​ളി​ലൂ​ടെ​യും മാ​ത്ര​മേ കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വം ശു​ദ്ധീ​ക​രി​ക്കാ​നും അ​വ​രെ ന​ല്ലൊ​രു നാ​ളെ​യു​ടെ വ​ക്താ​ക്ക​ളാ​ക്കാ​നും അ​ധ്യാ​പ​ക​ന് ക​ഴി​യൂ.
റെ​നി ഡി​ക്രൂ​സ് , അ​ധ്യാ​പി​ക, സെ​ന്‍റ് ആ​ന്‍റ​ണീ​സ്
പ​ബ്ലി​ക് സ്കൂ​ൾ, ആ​ന​ക്ക​ല്ല്

അ​ധ്യാ​പ​ക വാ​ക്കും ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന കാ​ലം
മാ​താ പി​താ ഗു​രു ദൈ​വം എ​ന്ന സ​ങ്ക​ല്പം ഉ​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് ഗു​രു​വി​ന്‍റെ വാ​ക്കു​ക​ൾ ചോ​ദ്യം ചെ​യ്യാ​തെ സ്വീ​ക​രി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​ന്ന് അ​ധ്യാ​പ​ക​ന്‍റെ ഓ​രോ വാ​ക്കും കു​ട്ടി​യും മാ​താ​പി​താ​ക്ക​ളും ചോ​ദ്യം ചെ​യ്യു​ക​യും വി​ല​യി​രു​ത്തു​ക​യും ചെ​യ്യു​ന്ന കാ​ല​മാ​ണ്. അ​റി​വു​ക​ൾ അ​ധ്യാ​പ​ക​ന്‍റെ കൈ​വ​ശം മാ​ത്രം ഉ​ണ്ടാ​യി​രു​ന്ന കാ​ലം ക​ഴി​ഞ്ഞു. അ​ധ്യാ​പ​ക​ന്‍റെ സ്നേ​ഹം അ​തി​രു​ക​ളി​ല്ലാ​ത്ത ലാ​ള​ന​യ​ല്ല, ശ​രി​യാ​യ വ​ഴി​യി​ലേ​യ്ക്ക് ന​യി​ക്കു​ന്ന ക​രു​ത​ലാ​ണ്. ഇ​ന്ന് ഗു​രു​വി​ന് ദൈ​വ​ത്തി​ന്‍റെ പ​ദ​വി ആ​വ​ശ്യ​മി​ല്ല. പ​ക​രം കു​ട്ടി​യു​ടെ വി​ശ്വാ​സം നേ​ടു​ന്ന മ​നു​ഷ്യ​നാ​കു​ക​യാ​ണ് കൂ​ടു​ത​ൽ പ്ര​ധാ​നം.
ജൂ​ബി ജോ​ർ​ജ്, അ​ധ്യാ​പി​ക, എ​സ്എ​ച്ച് യു​പി സ്കൂ​ൾ, പൊ​ൻ​കു​ന്നം

അ​ധ്യാ​പ​ക​ർ എ​ന്നും വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന​വ​ർ
ആ​ചാ​ര്യ​ന്മാ​രു​ടെ​യും ഗു​രു​ക്ക​ന്മാ​രു​ടെ​യും നാ​ടാ​യ ഭാ​ര​ത​ത്തി​ൽ അ​ധ്യാ​പ​ക​ർ എ​ന്നും വി​ല​മ​തി​ക്ക​പ്പെ​ടു​ന്ന​വ​രാ​ണ്. എ​ഐ യു​ഗ​ത്തി​ലും അ​ധ്യാ​പ​ക​രു​ടെ പ്ര​സ​ക്തി കു​റ​ഞ്ഞി​ട്ടി​ല്ല. വി​ദ്യാ​ർ​ഥി​യെ അ​റി​യു​ന്ന, മ​ന​സി​ലാ​ക്കു​ന്ന അ​വ​ന് താ​ങ്ങും ത​ണ​ലു​മാ​കു​ന്ന ഒ​രു അ​ധ്യാ​പ​ക​ന് പ​ക​ര​മാ​ക്കു​വാ​ൻ യ​ന്ത്ര​ബു​ദ്ധി​ക്കു സാ​ധ്യ​മ​ല്ല. സ​മൂ​ഹ​ത്തി​ന്‍റെ തി​രു​ത്ത​ൽ ശ​ക്തി​യാ​യി കു​ട്ടി​ക​ളു​ടെ മ​ന​സി​ൽ നി​ല​നി​ൽ​ക്കു​ന്ന ഈ​ശ്വ​ര പ്ര​തി​ബിം​ബ​ങ്ങ​ളാ​യി മാ​റാ​ൻ ഓ​രോ അ​ധ്യാ​പ​ക​നും ക​ഴി​യ​ട്ടെ.
ടോം ​എ​ബ്ര​ഹാം, ഹെ​ഡ്മാ​സ്റ്റ​ർ
സെ​ന്‍റ് ജോ​ർ​ജ്സ് ഹൈ​സ്കൂ​ൾ കൂ​ട്ടി​ക്ക​ൽ

കു​ട്ടി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ക​ഴി​യ​ണം
കു​ട്ടി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ അ​ധ്യാ​പ​ക സ​മൂ​ഹ​ത്തി​ന് ക​ഴി​യ​ണം. അ​വ​രു​ടെ ജീ​വി​ത പ​ശ്ചാ​ത്ത​ല​ങ്ങ​ൾ മ​ന​സി​ലാ​ക്കി നേ​ർ​വ​ഴി​യി​ലേ​ക്ക് ന​യി​ക്കാ​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്വം അ​ധ്യാ​പ​ക​രി​ൽ നി​ക്ഷി​പ്ത​മാ​ണ്. അ​തി​രു​വി​ടു​ന്ന ആ​ഘോ​ഷ​ങ്ങ​ളും അ​ക്ര​മ​സം​ഭ​വ​ങ്ങ​ളും ല​ഹ​രി​യു​ടെ വ്യാ​പ​ന​വും കാ​മ്പ​സു​ക​ളി​ൽ ഒ​രി​ക്ക​ലും ആ​ശാ​സ്യ​മ​ല്ല. കു​ട്ടി​ക​ളെ നേ​ർ​വ​ഴി​ക്ക് ന​ട​ത്താ​നും അ​വ​ർ​ക്ക് ദി​ശാ​ബോ​ധ​വും ആ​ത്മ​ധൈ​ര്യ​വും പ​ക​ർ​ന്നു ന​ൽ​കാ​നു​മു​ള്ള വെ​ല്ലു​വി​ളി അ​ധ്യാ​പ​ക സ​മൂ​ഹം സ​ധൈ​ര്യം ഏ​റ്റെ​ടു​ക്ക​ട്ടെ.
ബി​നോ​യി എം. ​ജേ​ക്ക​ബ്, പ്രി​ൻ​സി​പ്പ​ൽ
സെ​ന്‍റ് ഡൊ​മി​നി​ക്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ,
കാ​ഞ്ഞി​ര​പ്പ​ള്ളി

ക​ളി​ക്ക​ള​ങ്ങ​ൾ മ​ന​ക്ക​രു​ത്തി​ന്‍റെ ആ​ദ്യ​പാ​ഠ​ശാ​ല
പ​ങ്കു​വ​യ്ക്ക​ലി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും പ​രാ​ജ​യ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​നു​ള്ള മ​ന​ക്ക​രു​ത്തി​ന്‍റെ​യും ആ​ദ്യ​പാ​ഠ​ശാ​ല​ക​ളാ​ണ് ക​ളി​ക്ക​ള​ങ്ങ​ൾ. ചി​ന്ത​ക​ൾ​ക്ക് മൂ​ർ​ച്ച കൂ​ട്ടാ​നും ലോ​ക​ത്തെ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കാ​നും കു​ട്ടി​ക​ളെ സ​ഹാ​യി​ക്കു​ന്ന​താ​ണ് വാ​യ​ന. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളും ജ​ന​പ്ര​തി​നി​ധി​ക​ളും മു​ൻ​കൈ​യെ​ടു​ത്ത് ഗ്രാ​മ​ങ്ങ​ളി​ൽ ക​ളി​സ്ഥ​ല​ങ്ങ​ളും വാ​യ​ന​മു​റി​ക​ളും വീ​ണ്ടും സ​ജീ​വ​മാ​ക്ക​ണം. സ​ർ​ഗാ​ത്മ​ക​ത​യും ശാ​രീ​രി​ക​ക്ഷ​മ​ത​യു​മു​ള്ള ഒ​രു ത​ല​മു​റ​യെ വാ​ർ​ത്തെ​ടു​ക്കാ​ൻ വാ​യ​ന​യും ക​ളി​ക​ളും ന​മു​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാം.
സ്മി​ത ജോ​ർ​ജ്, അ​ധ്യാ​പി​ക,
സെ​ന്‍റ് തോ​മ​സ് യു​പി​എ​സ്, ക​ണ​മ​ല

അ​റി​വി​ന​പ്പു​റ​മു​ള്ള സാ​ന്നി​ധ്യം
അ​റി​വി​ന​പ്പു​റ​മു​ള്ള സാ​ന്നി​ധ്യ​മാ​ണ് ഓ​രോ അ​ധ്യാ​പ​ക​നും. അ​റി​വി​നാ​യി അ​ധ്യാ​പ​ക​നെ മാ​ത്രം ആ​ശ്ര​യി​ക്കേ​ണ്ട​ത​ല്ലാ​ത്ത ലോ​ക​മാ​ണി​ന്ന്. എ​ന്നാ​ൽ അ​റി​വി​ൽ നി​ന്ന് നെ​ല്ലും പ​തി​രും തി​രി​ച്ച​റി​യാ​നും അ​റി​വി​നെ വി​വേ​ക​മാ​ക്കി ആ​ത്മ​വി​ശ്വാ​സം നേ​ടാ​നും അ​ധ്യാ​പ​ക സാ​ന്നി​ധ്യം അ​നി​വാ​ര്യ​മാ​ണ്. മാ​ർ​ക്ക് കു​റ​ഞ്ഞ കു​ട്ടി​യി​ൽ ഒ​രു പ​രാ​ജി​ത​നെ കാ​ണാ​തെ അ​വ​നി​ലേ​ക്ക് ഇ​റ​ങ്ങി അ​വ​ന്‍റെ ക​ഴി​വി​നെ ക​ണ്ടെ​ത്തു​ന്ന ക​ണ്ണാ​വ​ണം അ​ധ്യാ​പ​ക​ർ.
തോ​മ​സ് പ​ടി​യ​റ, അ​ധ്യാ​പ​ക​ൻ
സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ൾ, ആ​നി​ക്കാ​ട്

പു​തു​ത​ല​മു​റ​യ്ക്ക് അ​ധ്യാ​പ​ന​ത്തോ​ട് താ​ത്പ​ര്യ​മി​ല്ല
അ​ട​ച്ചു​പൂ​ട്ട​ൽ, ജോ​ലി​പോ​ക​ൽ, ശ​മ്പ​ള​മി​ല്ലാ​യ്‌​മ പോ​ലു​ള്ള നി​ല​വി​ളി ജാ​ഥ​ക​ൾ ക​ണ്ടു മ​ടു​ത്തി​ട്ടോ, അ​വ​ധി​ക്കാ​ല​ത്തെ പി​ള്ളേ​രെ​പി​ടു​ത്ത​ക്കാ​രെ വി​ഷ​യ​മാ​ക്കി​യ കോ​മ​ഡി ഷോ​ക​ൾ ക​ണ്ട് പു​ച്ഛം തോ​ന്നി​യി​ട്ടോ, ആ​ത്മാ​ർ​ഥ​ത​യും ആ​ർ​ജ​വ​വു​മൊ​ക്കെ പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന​ത് ക​ണ്ടു ഭ​യ​ന്നി​ട്ടോ.... എ​ന്താ​ണെ​ന്ന​റി​യി​ല്ല പു​തു​ത​ല​മു​റ​യി​ലെ മി​ടു​ക്ക​രി​ൽ നി​ന്നു വി​ര​ള​മാ​യി​പ്പോ​ലും ഭാ​വി​യി​ൽ ആ​രാ​ക​ണം എ​ന്ന ചോ​ദ്യ​ത്തി​ന് അ​ധ്യാ​പ​ക​ൻ അ​ല്ലെ​ങ്കി​ൽ അ​ധ്യാ​പി​ക എ​ന്ന ഉ​ത്ത​രം ല​ഭി​ക്കു​ന്നി​ല്ല. ഈ ​വ​സ്തു​ത ന​മ്മു​ടെ ഭാ​വി ത​ല​മു​റ​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് ഈ ​അ​ധ്യാ​പ​ക ദി​ന​ത്തി​ൽ ചി​ന്താ​വി​ഷ​യ​മാ​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും.
രേ​ഖ മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ്,
സെ​ന്‍റ് തോ​മ​സ് ഹൈ​സ്കൂ​ൾ, എ​രു​മേ​ലി

ത​ല​മു​റ വ്യ​ത്യാ​സ​ങ്ങ​ൾ അ​ക​ൽ​ച്ച​യാ​ക​രു​ത്
ജെ​ൻ എ​ക്‌​സി​ലും മി​ല്ലേ​നി​യ​ൽ​സി​ലും ജെ​ൻ സി​യി​ലും പെ​ട്ട അ​ധ്യാ​പ​ക​ർ ജെ​ൻ സി​യെ​യും ജെ​ൻ ആ​ൽ​ഫ​യേ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന കാ​ല​മാ​ണി​ത്. ത​ല​മു​റ വ്യ​ത്യാ​സ​ത്തെ അ​ക​ൽ​ച്ച​യാ​യി കാ​ണാ​തെ, വി​ദ്യാ​ർ​ഥി​യു​ടെ ലോ​ക​ത്തെ മ​ന​സി​ലാ​ക്കാ​നു​ള്ള അ​വ​സ​ര​മാ​യി അ​ധ്യാ​പ​ക​ർ സ്വീ​ക​രി​ക്ക​ണം. സാ​ങ്കേ​തി​ക​വി​ദ്യ​യും വി​വ​ര​ല​ഭ്യ​ത​യും ചി​ന്താ​ശൈ​ലി​യും മാ​റി​യ​പ്പോ​ൾ അ​ധ്യാ​പ​ന​രീ​തി​ക​ളും മാ​റേ​ണ്ട​തു​ണ്ട്. അ​റി​വ് പ​ക​ർ​ന്നു​ന​ൽ​കു​ന്ന​തി​ലു​പ​രി മാ​റു​ന്ന ത​ല​മു​റ​യോ​ടൊ​പ്പം സ​ഞ്ച​രി​ക്കാ​നു​ള്ള ബു​ദ്ധി​പൂ​ർ​വ​മാ​യ പൊ​രു​ത്ത​പ്പെ​ട​ലാ​ണ് ഇ​ന്ന​ത്തെ അ​ധ്യാ​പ​ക​ന്‍റെ ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി.
രാ​ജീ​വ് ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ർ
എ​എം എ​ച്ച്എ​സ്എ​സ്, കാ​ള​കെ​ട്ടി

കോ​വി​ഡ് അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തെ ബാ​ധി​ച്ചു
കോ​വി​ഡ് കു​ട്ടി​ക​ളു​ടെ പ​ഠ​ന​രീ​തി​യെ മാ​ത്ര​മ​ല്ല അ​ധ്യാ​പ​ക-​വി​ദ്യാ​ർ​ഥി ബ​ന്ധ​ത്തെ​യും മാ​റ്റി​മ​റി​ച്ചു. വീ​ടും വി​ദ്യാ​ല​യ​വും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ മാ​ഞ്ഞ​ഓ​ൺ​ലൈ​ൻ പ​ഠ​ന​കാ​ലം ര​ക്ഷി​താ​ക്ക​ളെ കു​ട്ടി​യു​ടെ പ​ഠ​ന​ത്തി​ന്‍റെ നേ​രി​ട്ടു​ള്ള പ​ങ്കാ​ളി​ക​ളാ​ക്കി​യെ​ങ്കി​ലും കോ​വി​ഡാ​ന​ന്ത​രം ആ ​ബ​ന്ധം പ​ല​പ്പോ​ഴും പ​രാ​തി​ക​ളു​ടെ​യും ഇ​ട​പെ​ട​ലു​ക​ളു​ടെ​യും ത​ല​ത്തി​ലേ​ക്ക് ചു​രു​ങ്ങി. സാ​ങ്കേ​തി​ക​വി​ദ്യ പ​ഠ​ന​ത്തി​ന് വേ​ഗം ന​ൽ​കി​യേ​ക്കാം. പ​ക്ഷേ കു​ട്ടി​യു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്കെ​ത്താ​ൻ ഇ​ന്നും സ്നേ​ഹ​വും വി​ശ്വാ​സ​വും നി​റ​ഞ്ഞ മ​നു​ഷ്യ​ബ​ന്ധം ത​ന്നെ​യാ​ണ് ഏ​റ്റ​വും ശ​ക്ത​മാ​യ മാ​ധ്യ​മം.
ബി​നോ​ൾ കെ. ​മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ്
ഹോ​ളി​ഫാ​മി​ലി യു​പി സ്കൂ​ൾ, ഇ​ഞ്ചി​യാ​നി

അ​ധ്യാ​പ​ക​ർ സ​മൂ​ഹ​ത്തി​ന്‍റെ ശി​ല്പി​ക​ൾകു​ട്ടി​ക​ളി​ലെ ക​ഴി​വു​ക​ൾ ക​ണ്ടെ​ത്തി അ​വ​രെ മി​ക​ച്ച വ്യ​ക്തി​ക​ളാ​ക്കി മാ​റ്റു​ന്ന അ​ധ്യാ​പ​ക​ർ ത​ന്നെ​യാ​ണ് ന​ല്ല സ​മൂ​ഹ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ശി​ല്പി​ക​ൾ. അ​റി​വും തി​രി​ച്ച​റി​വും പ​ക​ർ​ന്നു ന​ൽ​കി ത​ല​മു​റ​ക​ളെ സ​ന്മാ​ർ​ഗ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ന​ട​ത്തു​ന്ന എ​ല്ലാ ഗു​രു​ക്ക​ന്മാ​ർ​ക്കും അ​ധ്യാ​പ​ക​ദി​നാ​ശം​സ​ക​ൾ നേ​രു​ന്നു.
വി.​എം. സി​ന്ധു​മോ​ൾ, ഹെ​ഡ്മി​സ്ട്ര​സ്
സെ​ന്‍റ് ജോ​സ​ഫ്സ് എ​ൽ​പി​എ​സ്, മു​ണ്ട​ക്ക​യം 

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ അ​ധ്യാ​പ​കസ​മൂ​ഹം
വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്നു
അ​ധ്യാ​പ​കസ​മൂ​ഹം ഈ ​ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ നി​ര​വ​ധി​യാ​യ വെ​ല്ലു​വി​ളി​ക​ളെ​യാ​ണ് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ത്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സും വി​വ​ര​സാ​ങ്കേ​തി​ക വി​ദ്യ​യി​ൽ അ​ധി​ഷ്ഠ​ിത​മാ​യ പ​ഠ​നരീ​തി​ക​ളും ഹൈ​ടെ​ക് ക്ലാ​സ് മു​റി​ക​ളും ഓ​ൺ ലൈ​ൻ പ​ഠ​നസം​വി​ധാ​ന​ങ്ങ​ളും വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലും അ​ധ്യാ​പ​നരം​ഗ​ത്തും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് കൊ​ണ്ടു​വ​ന്നി​ട്ടു​ള്ള​ത്. അ​ധ്യാ​പ​ക​ർ ഇ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന സാ​ഹ​ച​ര്യം ഒ​രു​ക്കു​ന്ന​വ​രാ​യി മാ​റി.​ ഇ​ത് പ​ഴ​യ​കാ​ല ഗു​രു​ശി​ഷ്യ ബ​ന്ധം എ​ന്ന സ​ങ്ക​ല്പംത​ന്നെ മാ​റ്റി​യെ​ഴു​തി. ബാ​ലാ​വ​കാ​ശ നി​യ​മ​ങ്ങ​ളെ​ക്കു​റി​ച്ച് ബോ​ധ്യ​മു​ള്ള വി​ദ്യാ​ർ​ഥീസ​മൂ​ഹം ത​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ ചോ​ദി​ച്ചുവാ​ങ്ങു​ന്ന​വ​രാ​യി മാ​റി. എ​ന്നാ​ൽ ഇ​പ്പോ​ഴും പൊ​തു​സ​മൂ​ഹം അ​ധ്യാ​പ​ക‌സ​മൂ​ഹ​ത്തോ​ട് വ​ലി​യ ആ​ദ​ര​വും​സ്നേ​ഹ​വും പ്ര​ക​ടി​പ്പി​ക്കു​ന്നു. അ​ധ്യാ​പ​ക​രി​ൽനി​ന്നും മാ​തൃ​കാ​പ​ര​മാ​യ സേ​വ​ന​ങ്ങ​ളും ഇ​ട​പെ​ട​ലു​ക​ളും സ​മൂ​ഹ​വും ആ​വ​ശ്യ​പ്പെ​ടു​ന്നു. അ​തി​ന്‍റെ ഓ​ർ​മപ്പെടു​ത്ത​ലു​ക​ളാ​ണ് ഓ​രോ അ​ധ്യാ​പ​ക ദി​ന​വും.
ബൈ​ജു​മോ​ൻ ജോ​സ​ഫ്, ഹെ​ഡ്മാ​സ്റ്റ​ർ, സെ​ന്‍റ് ലൂ​യി​സ് യു​പി സ്കൂ​ൾ
പ​ള്ളി​പ്ര​ത്തു​ശേ​രി, വൈ​ക്കം

അ​ധ്യാ​പ​നം മ​നു​ഷ്യ​നെ രൂ​പ​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ

അ​ധ്യാ​പ​നം അ​റി​വ് പ​ക​രു​ക മാ​ത്ര​മ​ല്ല, ഒ​രു മ​നു​ഷ്യ​നെ രൂ​പ​പ്പെ​ടു​ത്തു​ന്ന പ്ര​ക്രി​യ കൂ​ടി​യാ​ണ്. ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍​ക്ക് പാ​ഠ​പു​സ്ത​ക പ​ഠ​ന​ത്തേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ ആ​വ​ശ്യം ത​ങ്ങ​ളെ കേ​ള്‍​ക്കാ​നും മ​ന​സിലാ​ക്കാ​നും ത​യാ​റു​ള്ള ഒ​രു അ​ധ്യാ​പ​ക​നെ​യാ​ണ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യു​ടെ ആ​ഗ​മ​ന​ത്തോ​ടെ കു​ട്ടി​ക​ളു​ടെ സ്വ​ഭാ​വ​ത്തി​ലും പ​ഠ​ന​ത്തി​ലും മാ​റ്റ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. അ​വ​രെ യാ​ഥാ​ര്‍​ഥ്യത്തി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​രു​ന്ന​തി​ന് സാ​ങ്കേ​തി​ക​വി​ദ്യ​യെക്കാ​ള്‍ അ​ഭി​കാ​മ്യം ഒ​രു അ​ധ്യാ​പ​ക​ന്‍റെ സ്‌​നേ​ഹ​വും പ്രോ​ത്സാ​ഹ​ന​വു​മാ​ണ്. ഒ​രു ന​ല്ല അ​ധ്യാ​പ​ക-വി​ദ്യാ​ര്‍​ത്ഥി ബ​ന്ധം സു​ദൃ​ഢ​മാ​യി വ​ള​രു​ന്ന​ത് ഭ​യ​ത്തി​ല​ല്ല, സ്‌​നേ​ഹ​ത്തി​ലാ​ണ് എ​ന്ന് തി​രി​ച്ച​റി​യ​ണം.
വി.എസ്. ഇ​ന്ദി​രാ​മ​ണി
സെ​ന്‍റ് തെ​രേ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ള്‍, ആ​യാം​കു​ടി

അ​ധ്യാ​പ​ക​ൻ വ​ഴി​കാ​ട്ടി
അ​ധ്യാ​പ​നം ഏ​റ്റ​വും സ​ങ്കീ​ർ​ണ​മാ​യി​രി​ക്കു​ന്ന കാ​ല​യ​ള​വാ​ണി​ത്. കു​ട്ടി​ക​ൾ​ക്ക്, വി​ജ്ഞാ​നം വി​ര​ൽ​ത്തു​മ്പി​ൽ ല​ഭ്യ​മാ​കു​ന്നു. ധാ​രാ​ളം വി​മ​ർ​ശ​ന​ങ്ങ​ൾ പ​ല രീ​തി​യി​ലും അ​ധ്യാ​പ​ക​ർ ഏ​റ്റു​വാ​ങ്ങേ​ണ്ടിവ​രു​ന്ന കാ​ല​ഘ​ട്ടം. മാ​റു​ന്ന കാ​ല​ത്തും അ​ധ്യാ​പ​ന​ത്തി​ന്‍റെ മ​ഹ​ത്വവും പ്ര​സ​ക്തി​യും ഏ​റെ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന് സ​മൂ​ഹ​വും തി​രി​ച്ച​റി​യു​ന്നു​ണ്ട്. പാ​ഠ​ങ്ങ​ൾ പ​ഠി​പ്പി​ക്കു​ക എ​ന്ന​തി​ലു​പ​രി​യാ​യി കു​ട്ടി​ക​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ അ​ധ്യാ​പ​ക​ർ​ക്ക് ക​ഴി​യ​ണം. പാ​ര​സ്പ​ര്യം, സ​ഹ​ജീ​വിസ്നേ​ഹം തു​ട​ങ്ങി തി​രി​ച്ച​റി​വി​ന്‍റെ വ​ലി​യ പാ​ഠ​ങ്ങ​ൾ കു​ട്ടി​ക​ളി​ലേ​ക്കെ​ത്തി​ക്കാ​ൻ അ​ധ്യാ​പ​ക​ർ​ക്കാ​ണ് ക​ഴി​യു​ക. സാ​മൂ​ഹ്യ​വീ​ക്ഷ​ണ​വും പൗ​ര​ബോ​ധ​വും ജ​നാ​ധി​പ​ത്യബോ​ധ​വും കു​ട്ടി​ക​ളി​ൽ രൂ​പ​പ്പെ​ടു​ന്ന​ത് വി​ദ്യാ​ല​യ​ങ്ങ​ളി​ൽനി​ന്നാ​ണ്. ശാ​സ്ത്രബോ​ധ​മു​ള്ള ത​ല​മു​റ​യെ സൃ​ഷ്ടി​ക്കാ​നും അ​വ​രെ അ​ഭി​പ്രാ​യ​മു​ള്ള​വ​രാ​യി മാ​റ്റാ​നും അ​ധ്യാ​പ​ക​ർ​ക്കു സാ​ധി​ക്കും. ഏ​റ്റ​വും ഉ​പ​രി​യാ​യി വി​ദ്യാ​ർ​ഥി​യെ അ​വ​നാ​യി, അ​വ​ളാ​യി​ത്ത​ന്നെ അ​വ​രു​ടെ സ്വ​ത്വ ബോ​ധ​ത്തെ നി​ല​നി​ർ​ത്തി വ്യ​ക്തി​ത്വവി​ക​സ​നം സാ​ധ്യ​മാ​ക്കു​ന്ന ന​ല്ലൊ​രു വ​ഴി​കാ​ട്ടി​യു​ടെ റോ​ളാ​ണ് ഇ​ന്ന് അ​ധ്യാ​പ​ക​ർ​ക്കു​ള്ള​ത്. വി​ദ്യാ​ർ​ഥി​യു​ടെ​ ഏ​തു പ്ര​ശ്ന​വും പ​റ​യാ​ൻ പ​റ്റു​ന്ന ആ​ളാ​യി അ​ധ്യാ​പ​ക​ൻ മാ​റ​ണം. പ്ര​കൃ​തി​യെയും സ​മൂ​ഹ​ത്തേയും അ​റി​ഞ്ഞ് ഓ​രോ കു​ഞ്ഞി​ന്‍റെ​യും അ​ക​ക്ക​ണ്ണ് തു​റ​പ്പി​ച്ച് അ​വ​രെ കൈ​പി​ടി​ച്ചു ന​ട​ത്താ​ൻ ക​ഴി​യു​മ്പോ​ഴാ​ണ് ഒ​രു അ​ധ്യാ​പ​ക​ന്‍റെ ദൗ​ത്യം പൂ​ർ​ണ​മാ​കു​ന്ന​ത് .
സി. ​മാ​യാ​ദേ​വി, ഹെ​ഡ്മി​സ്ട്ര​സ്, എ.​ജെ. ജോ​ൺ മെ​മ്മോ​റി​യ​ൽ ഗ​വ​ൺ​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ത​ല​യോ​ല​പ്പ​റ​മ്പ്

ക​ളി​ക്ക​ള​ങ്ങ​ളും വാ​യ​ന​ക​ളും ന​ഷ്ട​പ്പെ​ടു​ന്ന കൗ​മാ​രം
ഡി​ജി​റ്റ​ല്‍ സ്‌​ക്രീ​നു​ക​ള്‍ക്കു മു​ന്നി​ല്‍ ത​ള​ച്ചി​ട​പ്പെ​ടു​ന്ന ഇ​ന്ന​ത്തെ കൗ​മ​ര​ത്തി​ന് ക​ളി​സ്ഥ​ല​ങ്ങ​ളും വാ​യ​ന​ശാ​ലക​ളും അ​ന്യ​മാ​യി​ക്കൊണ്ടി​രി​ക്കു​ക​യാ​ണ്. ശാ​രീ​രി​ക വ്യാ​യാ​ത്തി​ന്‍റെ കു​റ​വ് അ​വ​രു​ടെ ആ​രോ​ഗ്യ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ബോ​ള്‍ പു​സ്ത​ക​ങ്ങ​ളു​ടെ അ​ഭാ​വം ഭാ​വ​ന​യെ​യും ചി​ന്ത​ശേ​ഷി​യെ​യും പ​രി​മി​തപ്പെ​ടുത്തുന്നു. ​ക​ളി​ക്ക​ള​ങ്ങ​ളി​ലെ സൗ​ഹൃ​ദ​ങ്ങ​ളും വാ​യ​ന ന​ല്‍​കു​ന്ന ഉ​ള്‍​കാ​ഴ്ച​ക​ളും കൗ​മാ​ര​ക്കാ​രു​ടെ വ്യ​ക്തി​ത്വവി​ക​സ​ന​ത്തി​ന് അ​ത്യ​ന്താ​പേ​ക്ഷി​ത​മാ​ണ്.
എസ്. ബ്ലി​സി, സെ​ന്‍റ് ജോ​ര്‍​ജ് ഇ​എം​എ​ച്ച്എ​സ്, ത​ല​യോ​ല​പ്പ​റ​മ്പ്

ക​ളി​ക്ക​ള​ങ്ങ​ളും വാ​യ​ന​യും ന​ഷ്ട​പ്പെ​ടു​ന്ന കൗ​മാ​രം
കൗ​മാ​രം വ്യ​ക്തി​ത്വ​വും ചി​ന്ത​ക​ളും രൂ​പ​പ്പെ​ടു​ന്ന ജീ​വി​ത​ത്തി​ലെ പ്ര​ധാ​ന ഘ​ട്ട​മാ​ണ്. ​എ​ന്നാ​ല്‍ ഇ​ന്ന് കു​ട്ടി​ക​ള്‍ ക​ളി​ക്ക​ള​ങ്ങ​ളി​ല്‍നി​ന്ന് അ​ക​ന്ന് മൊ​ബൈ​ല്‍ ഫോ​ണി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലും കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വ​ഴി​ക്കു​ന്നു. ക​ളി​ക​ള്‍ ശ​രീ​രാ​രോ​ഗ്യ​ത്തോ​ടൊ​പ്പം അ​ച്ച​ട​ക്കം, സ​ഹ​ക​ര​ണം, നേ​തൃ​ത്വ​ഗു​ണം എ​ന്നി​വ വ​ള​ര്‍​ത്തു​ന്നു.​ ക​ളി​ക്ക​ള​ത്തി​ല്‍ നി​ന്ന് കു​ട്ടി​ക​ള്‍ ജ​യ-​പ​രാ​ജ​യ​ങ്ങ​ളെ ഒ​രു​പോ​ലെ നേ​രി​ടാ​ന്‍ പ​ഠി​ക്കു​ന്നു. കു​ട്ടി​ക​ളി​ല്‍നി​ന്ന് അ​ക​ന്നു​പോ​കു​ന്ന മ​റ്റൊ​രു ന​ല്ല ശീ​ല​മാ​ണ് വാ​യ​ന. പു​സ്ത​ക​വാ​യ​ന ഭാ​ഷാ​ശേ​ഷി​യും ചി​ന്താ​ശേ​ഷി​യും സൃ​ഷ്ടി​പ​ര​ത​യും മ​നു​ഷ്യ​സ്‌​നേ​ഹ​വും വ​ള​ര്‍​ത്തു​ന്നു. അ​ധ്യാ​പ​ക​രും മാ​താ​പി​താ​ക്ക​ളും കു​ട്ടി​ക​ള്‍​ക്ക് ക​ളി​ക്കാ​നും വാ​യി​ക്കാ​നും ആ​വ​ശ്യ​മാ​യ സ​മ​യം ന​ല്‍​ക​ണം. സ്‌​കൂ​ളു​ക​ളി​ല്‍ കാ​യി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും വാ​യ​ന​ശാ​ല​ക​ള്‍​ക്കും വാ​യ​നാ​ക്ല​ബ്ബുക​ള്‍​ക്കും കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണം. സാ​ങ്കേ​തി​ക​വി​ദ്യ​ക്കൊപ്പം പു​സ്ത​ക​വും പ​ഠ​ന​ത്തോ​ടൊ​പ്പം ക​ളി​യും ചേ​രു​മ്പോ​ഴാ​ണ് ആ​രോ​ഗ്യ​ക​ര​വും ചി​ന്താ​ശേ​ഷി​യു​ള്ള​തു​മാ​യ ഒ​രു കൗ​മാ​ര​ത്തെ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ന​മു​ക്ക് ക​ഴി​യു​ന്ന​ത്.
ജോ​ഷി ജോ​ര്‍​ജ്, ഹെ​ഡ്മാ​സ്റ്റ​ര്‍, സെ​ന്‍റ് സേ​വ്യേ​ഴ്‌​സ്
വൊ​ക്കേ​ഷ​ണ​ല്‍, 
ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍, കു​റു​പ്പ​ന്ത​റ

കു​ട്ടി​ത്തം ന​ഷ്ട​പ്പെ​ടു​ന്ന കു​ട്ടി​ക​ള്‍
ഇ​ന്ന​ത്തെ കു​ട്ടി​ക​ള്‍ പ​ഠ​ന​ത്തി​ന്‍റെയും മ​ത്സ​ര​ത്തി​ന്‍റെയും തി​ര​ക്കി​ല്‍ സ്വ​ന്തം കു​ട്ടി​ത്തം ആ​സ്വ​ദി​ക്കാ​ന്‍ മ​റ​ക്കു​ന്നു. ക​ളി​യും ചി​രി​യും കൂ​ട്ടു​കാ​രോ​ടൊ​പ്പ​മു​ള്ള സ​ന്തോ​ഷനി​മി​ഷ​ങ്ങ​ളും അ​വ​രു​ടെ ജീ​വി​ത​ത്തി​ല്‍ കു​റ​യു​ന്നു. മൊ​ബൈ​ല്‍ ഫോ​ണിന്‍റെയും ടെ​ലി​വി​ഷ​ന്‍റെയും അ​മി​ത ഉ​പ​യോ​ഗ​വും കു​ട്ടി​ക​ളു​ടെ സ്വാ​ഭാ​വി​ക​മാ​യ വ​ള​ര്‍​ച്ച​യെ ബാ​ധി​ക്കു​ന്നു. പ്രാ​യ​ത്തി​ന് അ​നു​സ​രി​ച്ച​ല്ലാ​ത്ത അ​റി​വു​ക​ള്‍ അ​വ​ര്‍ നേ​ടു​ന്നു. ചെ​റി​യ വാ​യി​ല്‍ വ​ലി​യ വ​ര്‍​ത്ത​മാ​നം എ​ന്നു പ​റ​യു​ന്ന​ത് ഒ​രു സ്വ​ഭാ​വി​ക​മാ​യ കാ​ര്യ​മാ​യി മാ​റു​ന്നു.
കു​ട്ടി​ക​ള്‍​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം ക​ളി​ക്കാ​നും ചി​രി​ക്കാ​നും സ്വ​പ്നം കാ​ണാ​നും പ്ര​കൃ​തി​യെ ആ​സ്വ​ദി​ക്കാ​നും അ​വ​സ​രം ന​ല്‍​ക​ണം.
ടി​ല്‍​ജി അ​ലോ​ഷ്യ​സ്, സെ​ന്‍റ് ആ​ഗ്ന​സ് എ​ല്‍​പി​എ​സ്, മു​ട്ടു​ചി​റ

പഠിക്കാനായി കടന്നുവരുന്ന കുട്ടികളുടെ എണ്ണത്തിൽ കുറവ്
ക​ലാ​ല​യ​ങ്ങ​ള്‍ നേ​രി​ടു​ന്ന ഒ​രു പ്ര​ധാ​ന പ്ര​ശ്‌​ന​മാ​ണ് ഓ​രോ വ​ര്‍​ഷ​വും പ​ഠി​ക്കാ​നാ​യി ക​ട​ന്നു​വ​രു​ന

Tags : Nattuvishesham Districtnews Deepikanews classroom

Recent News

Corehub Up