ഭരണഘടനാ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം മന്ത്രി പി.സി. വിഷ്ണുനാഥ് നിർവഹിക്കുന്നു.
കൊല്ലം: ജനാധിപത്യം പുലരുവാൻ ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾക്ക് കഴിവുണ്ടെന്നും രാജ്യം ഭരിക്കുന്ന സർക്കാരിനും പാർട്ടിക്കും ജനാധിപത്യത്തെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന സമീപനമാണ് ഉള്ളതെന്നും മന്ത്രി പി.സി. വിഷ്ണുനാഥ്.
ഭരണഘടനാ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ ഭരണഘടനാ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ, കെപിസിസി ജനറൽ സെക്രട്ടറിമാരായ എ. ഷാനവാസ്ഖാൻ, പി. ജർമിയാസ്, സൂരജ് രവി, മോഹൻശങ്കർ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, സി.ആർ. നജീബ്, എഴുകോൺ നാരായണൻ, എസ്. വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, എൻ. ഉണ്ണികൃഷ്ണൻ, ഡി. ചന്ദ്രബോസ്, രവി മൈനാഗപ്പള്ളി, തുണ്ടിൽ നൗഷാദ്, കെ.ജി. സാബു, സുകുമാരപിള്ള, ചവറ ഗോപകുമാർ, പി. ഹരികുമാർ, മധുലാൽ, രാജേന്ദ്രൻപിള്ള, വി.ടി. സിബി, ബി. തൃദീപ് കുമാർ, എം. നാസർ, ഡി. ഗീതാകൃഷ്ണൻ, പാലത്തറ രാജീവ്, പ്രാക്കുളം സുരേഷ്, മേച്ചേഴത്ത് ഗിരീഷ്, രാജു ഡി പണിക്കർ, കെ.എ. ജവാദ്, എ.എൽ. നിസാമുദീൻ, സി. വിജയകുമാർ, സി.ജെ. ഷോം, ബിജു വിശ്വരാജൻ, പത്മഗിരീഷ്, വൈ. ഷാജഹാൻ, കാരക്കാട്ട് അനിൽ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ ഡിസിസി പ്രസിഡന്റ് ഭരണഘടനാ പ്രതിജ്ഞ ചൊല്ലികൊടുത്തു.