ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ഓണാഘോഷം സിഎംഐ കോട്ടയം സെന്റ് ജോസഫ് ഭവൻ സുപ്പീരിയര്‍ ഫാ. ജെയിംസ് നരിതൂക്കില്‍ ഉദ്ഘാടനം ചെയ്യു
കോട്ടയം : ദര്‍ശന സാംസ്കാരിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കലാമത്സരങ്ങളോടെ ഓണം വാരാഘോഷത്തിനു തുടക്കമായി. കോട്ടയത്തെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഓണം വാരാഘോഷത്തിന് തുടക്കമായത്. സിഎംഐ സെന്റ് ജോസഫ് ഭവൻ സുപ്പീരിയര്‍ ഫാ. ജെയിംസ് നരിതൂക്കില്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ദര്‍ശനം സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. ഡോ. തോമസ് പുതുശേരി അധ്യക്ഷനായി.
ഫ്രാന്‍സിസ് ജോര്‍ജ് എംപി, നാട്ടകം സുരേഷ് എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ എം. പി. സന്തോഷ് കുമാര്‍, വി.ബി. ബിനു, കെ. അനില്‍ കുമാര്‍, ഡോ. ജോസ് കെ. മാനുവല്‍, മാടവന ബാലകൃഷ്ണപിള്ള, തേക്കിന്‍കാട് ജോസഫ്, ഫാ. ഫിജി നെടുങ്ങാടിയില്‍, ഡോ. കുര്യാസ് കുമ്പളക്കുഴി, ഡോ. പോള്‍ മണലില്‍, പി.കെ. ആനന്ദക്കുട്ടന്, കോട്ടയം ഉണ്ണികൃഷ്ണന്, ചന്ദ്രമോഹനന് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags : Local News Nattuvishesham Darshana Cultural Center