സഞ്ചരിക്കുന്ന ദുരിതാശ്വാസ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി നിർവിക്കുന്നു.
പെരുവന്താനം: പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്ന പത്തനംതിട്ടയിലെ ജനങ്ങൾക്ക് ആശ്വാസമേകി പെരുവന്താനം സെന്റ് ആന്റണീസ് കോളജ്. കൂടെയുണ്ട് കരുതലിന്റെ കൈത്താങ്ങ് എന്ന സന്ദേശവുമായി അവശ്യസാധനങ്ങൾ, പലവ്യഞ്ജനങ്ങൾ, മറ്റ് നിത്യോപയോഗ വസ്തുക്കൾ എന്നിവ അടങ്ങിയ കിറ്റുകൾ ദുരിതമനുഭവിക്കുന്നവർക്ക് കോളജിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു.
സഞ്ചരിക്കുന്ന ദുരിതാശ്വാസ ബസിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രിൻസിപ്പൽ ഡോ.ആന്റണി ജോസഫ് കല്ലമ്പള്ളി നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ സുപർണ്ണ രാജു, പി.ആർ.രതീഷ് , ബോബി കെ. മാത്യു, റ്റിജോമോൻ ജേക്കബ്, ജോസ് ആന്റണി, നാൻസി ഡിക്രൂസ്, കിഷോർ ബേബി, ജസ്റ്റിൻ ജോസ്, ഷിബിൻ സെബാസ്റ്റ്യൻ, ബിബിൻ പയസ്, കെ.കെ.സത്യവാന് , നെജി നാസർ, ടോബി സണ്ണി, ജെസ്മി ജോർജ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
പ്രളയബാധിത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾക്കും മറ്റ് സേവന പ്രവർത്തനങ്ങൾക്കുമായി സോഷ്യൽ വർക്ക് വിഭാഗത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ സജീവമായി രംഗത്തുണ്ടാകുമെന്ന് കോളജ് അധികൃതർ അറിയിച്ചു.
Tags : Nattuvishesham Local News St. Antonys College