ലോക പ്രമേഹദിനത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി സംഘടിപ്പിച്ച ഹീല്‍ റൈഡ് 2026 മുന്‍ അന്താരാഷ്ട്ര നീന്തല്‍ താരവും ഇന്റര്‍നാഷണല്‍ സ്വിമ്മര്‍
ചങ്ങനാശേരി: ലോക പ്രമേഹദിനത്തിന്റെ ഭാഗമായി ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്പിറ്റല്‍ സംഘടിപ്പിച്ച ഹീല്‍ റൈഡ് 2026 മുന്‍ അന്താരാഷ്ട്ര നീന്തല്‍താരവും ഇന്റര്‍നാഷണല്‍ സ്വിമ്മര്‍ സുമി സിറിയക് അക്കാദമി സ്ഥാപകയുമായ സുമി സിറിയക് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷത വഹിച്ചു.
ഹോസ്പിറ്റല്‍ അസോസിയേറ്റ് ഡയറക്ടർമാരായ ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോഷി മുപ്പതില്‍ചിറ, ഫാ. മാര്ട്ടിന് തൈപ്പറമ്പില്‍, മെഡിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍ ഡോ. എന്‍. രാധാകൃഷ്ണന്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, ഡോ. ആന്റണി എ. തോമസ്, ഡോ. നവീന്‍ നായര്‍, വിജയപ്രിയ വി., പോള്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
ഡെക്കാത്തലണിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. നൂറിലധികം പ്രഫഷണല്‍ സൈക്ലിസ്റ്റുകൾ പങ്കെടുത്ത റൈഡ് സെന്റ് തോമസ് ഹോസ്പിറ്റലില്‍നിന്ന് ആരംഭിച്ച് 31 കിലോമീറ്റര്‍ സഞ്ചരിച്ച് വിവിധ പഞ്ചായത്തുകളില്‍ പര്യടനം പൂര്‍ത്തിയാക്കി സെന്റ് തോമസ് നഴ്സിംഗ് കോളജില്‍ സമാപിച്ചു.
ആരോഗ്യകരമായ ജീവിതശൈലി, ശാരീരികക്ഷമത, പ്രമേഹ ബോധവത്കരണം എന്നിവ ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി കുറഞ്ഞ നിരക്കില്‍ നിരവധി പ്രമേഹനിര്‍ണയ സ്പെഷല്‍ പാക്കേജുകള്‍ ചെത്തിപ്പുഴ ആശുപത്രിയിലെ ലാബിൽ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04812722100 എന്ന നമ്പരില്‍ ബന്ധപ്പെടണം.
Tags : Chethipuzha Hospital organized Heal Ride Nattuvishesham DistrictNews