x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം​ജി നീ​ന്ത​ല്‍: പാ​ലാ സെ​ന്‍റ് തോ​മ​സ്, അ​ല്‍​ഫോ​ന്‍​സാ കോ​ള​ജു​ക​ള്‍ ജേ​താ​ക്ക​ള്‍

വെബ് ഡെസ്ക്
Published: November 22, 2026 11:52 PM IST | Updated: November 22, 2026 11:52 PM IST

മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പു​രു​ഷവി​ഭാ​ഗം ജേ​താ​ക്ക​ളാ​യ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ടീം

പാ​ലാ: സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഓ​ട്ടോ​ണ​മ​സ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് സ്‌​പോ​ര്‍​ട്‌​സ് കോം​പ്ല​ക്‌​സി​ലെ നീ​ന്ത​ല്‍​ക്കു​ള​ത്തി​ല്‍ ന​ട​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ ആ​തി​ഥേ​യ​രാ​യ പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജും വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജും കി​രീ​ടം നി​ല​നി​ര്‍​ത്തി.
എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലു​ള്ള വി​വി​ധ കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി പു​രു​ഷ,വ​നി​താ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 500-ല​ധി​കം നീ​ന്ത​ല്‍ താ​ര​ങ്ങ​ള്‍ പ​ങ്കെ​ടു​ത്ത ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ 114 പോ​യി​ന്‍റ് നേ​ടി​യാ​ണ് സെ​ന്‍റ് തോ​മ​സ് നീ​ന്ത​ല്‍ കി​രീ​ടം നി​ല​നി​ര്‍​ത്തി​യ​ത്.

ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ് (57 പോ​യി​ന്‍റ് ) ര​ണ്ടാം സ്ഥാ​ന​വും ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് (25 പോ​യി​ന്‍റ്) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ലെ ജോ​സ​ഫ് വി. ​ജോ​സ് നാ​ല് സ്വ​ര്‍​ണം നേ​ടി പു​രു​ഷ വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി.

വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ 160 പോ​യി​ന്‍റ് നേ​ടി​യാ​ണ് കി​രീ​ടം നി​ല​നി​ര്‍​ത്തി​യ​ത്. സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും, സെ​ന്‍റ് തെ​രേ​സാ​സ് കോ​ള​ജ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജി​ലെ എ​സ്.​അ​നീ​ഷ, എം.​ആ​ര്‍. അ​ന​ഘ എ​ന്നി​വ​ര്‍ നാ​ല് സ്വ​ര്‍​ണം വീ​തം നേ​ടി വ​നി​താ വി​ഭാ​ഗം വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​രാ​യി.

പു​രു​ഷ വി​ഭാ​ഗം വാ​ട്ട​ര്‍​പോ​ളോ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ഉ​ഴ​വൂ​ര്‍ സെ​ന്‍റ് സ്റ്റീ​ഫ​ന്‍​സ് കോ​ള​ജ് കി​രീ​ടം നേ​ടി. പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ര​ണ്ടാം സ്ഥാ​ന​വും ക​ള​മ​ശേ​രി രാ​ജ​ഗി​രി കോ​ള​ജ് ഓ​ഫ് സോ​ഷ്യ​ല്‍ സ​യ​ന്‍​സ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സി​സ്റ്റ​ര്‍ മി​നി​മോ​ള്‍ മാ​ത്യു, ഡോ. ​സി​സ്റ്റ​ര്‍ മ​ഞ്ജു എ​ലി​സ​ബ​ത്ത്, പാ​ലാ മു​നി​സി​പ്പ​ല്‍ കൗ​ണ്‍​സി​ല​ര്‍ പ്രി​ന്‍​സി സ​ണ്ണി, ഫാ. ​ഫ്രാ​ന്‍​സി​സ് മാ​ട്ടേ​ല്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ജേ​താ​ക്ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ള്‍ ന​ല്‍​കി.

Tags : MG Swimming Nattuvishesham DistrictNews

Recent News

Corehub Up