x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടു​ത്ത സീ​സ​ണി​ൽ കാ​ന​ന​പാ​ത​യി​ൽ പു​തി​യ വി​ശ്ര​മ​ത്താ​വ​ള​ങ്ങ​ൾ: മ​ന്ത്രി

വെബ് ഡെസ്ക്
Published: November 22, 2026 10:12 PM IST | Updated: November 22, 2026 10:12 PM IST

എ​രു​മേ​ലി കാ​ന​ന​പാ​ത​യി​ലെ അ​ഴു​ത​ക്ക​ട​വി​ൽ എ​ത്തി​യ വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണി​നെ സം​ര​ഭ​ക​ർ മ​ണ്ണി​ൽ അ​ലി​യു​ന്ന കു​പ്പി പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു.

എ​രു​മേ​ലി: ശ​ബ​രി​മ​ല കാ​ന​ന​പാ​ത​യി​ലെ അ​യ്യ​പ്പ​ഭ​ക്ത​ർ​ക്കാ​യു​ള്ള താ​ത്കാ​ലി​ക വി​ശ്ര​മ​ഷെ​ഡു​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യ്ക്ക് പ​രി​ഹാ​ര​വു​മാ​യി വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. അ​ടു​ത്ത ശ​ബ​രി​മ​ല സീ​സ​ണി​ൽ നി​ല​വി​ലു​ള്ള ഷെ​ഡു​ക​ൾ​ക്ക് പ​ക​രം മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളോ​ടെ​യു​ള്ള പ്ര​കൃ​തി​സൗ​ഹൃ​ദ വി​ശ്ര​മ​ത്താ​വ​ള​ങ്ങ​ൾ ഒ​രു​ക്കു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു.

കാ​ന​ന​പാ​ത​യി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്താ​നെ​ത്തി​യ മ​ന്ത്രി അ​ഴു​ത​ക്ക​ട​വി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് എം.​ജെ. സെ​ബാ​സ്റ്റ്യ​ൻ എം​എ​ൽ​എ വി​ഷ​യം ഉ​ന്ന​യി​ച്ച​ത്. ഷെ​ഡു​ക​ളു​ടെ നി​ല​വി​ലെ അ​വ​സ്ഥ​യ്ക്ക് അ​ടി​യ​ന്ത​ര മാ​റ്റം വേ​ണ​മെ​ന്ന് എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ മ​ന്ത്രി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

യോ​ഗ​ത്തി​നു​ശേ​ഷം ഭ​ക്ത​രു​മാ​യി സം​സാ​രി​ച്ച മ​ന്ത്രി, ക്യൂ ​നി​ൽ​ക്കാ​തെ ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ല​ഭി​ക്കു​ന്നി​ല്ലെ​ന്ന പ​രാ​തി​യും പ​രി​ശോ​ധി​ക്കാ​മെ​ന്ന് അ​റി​യി​ച്ചു. മ​ണ്ണി​ൽ അ​ലി​ഞ്ഞു​ചേ​രു​ന്ന ജൈ​വ കു​പ്പി​ക​ളു​ടെ സാ​ധ്യ​ത​യും യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​യി.

മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ച്ച് ആ​റു ദി​വ​സം പി​ന്നി​ടു​മ്പോ​ൾ കോ​യി​ക്ക​ക്കാ​വ് വ​ഴി 4230 അ​യ്യ​പ്പ​ഭ​ക്ത​രാ​ണ് സ​ഞ്ച​രി​ച്ച​ത്. ഇ​ന്ന​ലെ മാ​ത്രം 1050 പേ​ർ ക​ട​ന്നു​പോ​യി. ഇ​തി​ൽ 72 കു​ട്ടി​ക​ളും 27 മാ​ളി​ക​പ്പു​റ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു.

Tags : New resting points along the forest path for the next season Nattuvishesham DistrictNews

Recent News

Corehub Up