x
ad
Fri, 3 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ചു : അപകടശേഷം ഡ്രൈവർ ഓടിരക്ഷപ്പെട്ടു


Published: July 3, 2026 07:00 AM IST | Updated: July 3, 2026 07:00 AM IST

അപകടത്തിൽ തകർന്ന ഓട്ടോറിക്ഷ.

കാ​ട്ടാ​ക്ക​ട: നി​ർ​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് അ​പ​ക​ടം. സം​ഭ​വ​ശേ​ഷം ക​ണ്ട​ക്ട​റും ഡ്രൈ​വ​റും ഇ​റ​ങ്ങി ഓ​ടി. കാ​ട്ടാ​ക്ക​ട ആ​മ​ച്ച​ൽ തൃ​ക്കാ​ഞ്ഞി​പു​ര​ത്താ​ണ് കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി ഓ​ർ​ഡി​ന​റി ബ​സ്, നി​ർ​ത്തി​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ൽ ഇ​ടി​ച്ച് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

കു​രു​തം​കോ​ട് ഭാ​ഗ​ത്തു​നി​ന്നു വ​രി​ക​യാ​യി​രു​ന്നു കെ​എ​സ്ആ​ർ​ടി​സി ബ​സ്. അ​പ​ക​ട​സ​മ​യ​ത്ത് ഓ​ട്ടോ​റി​ക്ഷ​യി​ൽ ഡ്രൈ​വ​ർ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​യാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കു​ണ്ട്. പേ​ഴും​മൂ​ട് വെ​ട്ടി​യി​ൽ​ത​ടം സ്വ​ദേ​ശി​യാ​യ സ​ജീ​റി(40) നാ​ണു ഗു​രു​ത​ര പ​രി​ക്കേ​റ്റ​ത്. യാ​ത്ര​ക്കാ​ർ സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ലേ​ക്ക് പോ​യ​തി​നാ​ൽ സ​ജീ​ർ ഓ​ട്ടോ​യി​ൽ ഇ​വ​രെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്നു സ​ജീ​റി​നെ 108 ആം​ബു​ല​ൻ​സി​ൽ സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

അ​തേ​സ​മ​യം, അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റോ ക​ണ്ട​ക്ട​റോ ത​യാ​റാ​യി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. അ​പ​ക​ട​സ്ഥ​ല​ത്തു നി​ന്ന് ഡ്രൈ​വ​ർ ഇ​റ​ങ്ങി ഓ​ടി​പ്പോ​യ​താ​യും ക​ണ്ട​ക്ട​ർ സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ ക​യ​റി ഒ​ളി​ച്ച​താ​യും ചി​ല​ർ ആ​രോ​പി​ച്ചു.
വി​വ​ര​മ​റി​ഞ്ഞ് കാ​ട്ടാ​ക്ക​ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണ്. അ​പ​ക​ട​ത്തി​ന്‍റെ കാ​ര​ണം സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up