x
ad
Thu, 11 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര: വ​നി​താ യാ​ത്ര​ക്കാ​ർ കൂ​ടു​ത​ൽ സം​സ്ഥാ​ന പാ​ത​ക​ളി​ൽ


Published: June 11, 2026 04:21 AM IST | Updated: June 11, 2026 04:21 AM IST

പ​ത്ത​നം​തി​ട്ട: കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച​ത് ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​കാ​ര​പ്പെ​ടു​ക സം​സ്ഥാ​ന​പാ​ത​ക​ളി​ലെ യാ​ത്രി​ക​ർ​ക്ക്. എം​സി റോ​ഡ്, ടി​കെ റോ​ഡ്, കെ​പി റോ​ഡ്, പി​എം റോ​ഡു​ക​ളി​ലൂ​ടെ​യാ​ണ് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ കൂ​ടു​ത​ലാ​യു​ള്ള​ത്.

വ​നി​ത​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ധ്യാ​പ​ക​ർ, മ​റ്റു ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​നി​ക​ൾ തു​ട​ങ്ങി സ്ഥി​രം യാ​ത്ര​ക്കാ​രാ​യ വ​നി​ത​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. സാ​ധാ​ര​ണ​ക്കാ​രാ​യ വീ​ട്ട​മ്മ​മാ​രും മ​റ്റും വ​ള​രെ കു​റ​ച്ചു മാ​ത്ര​മേ ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ യാ​ത്ര​ക്കാ​രാ​യി നി​ല​വി​ലു​ള്ളൂ. രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​ണ് ജി​ല്ല​യി​ലെ ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ തി​ര​ക്കു​ള്ള​ത്.

ചെ​യി​ൻ സ​ർ​വീ​സു​ക​ളു​ള്ള റൂ​ട്ടു​ക​ളി​ൽ ഓ​ഫീ​സ്, സ്കൂ​ൾ സ​മ​യ​ങ്ങ​ളി​ൽ തി​ര​ക്ക് വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. ഇ​ത് മു​ന്നി​ൽ​ക്ക​ണ്ട് പ​ത്ത​നം​തി​ട്ട - ഭ​ര​ണി​ക്കാ​വ് - കൊ​ല്ലം റൂ​ട്ടി​ല​ട​ക്കം കെ​എ​സ്ആ​ർ​ടി​സി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ൾ ഓ​ടി​ക്കാ​നും തു​ട​ങ്ങി​യി​ട്ടു​ണ്ട്.

കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്ര ജി​ല്ല​യി​ലെ സ്വ​കാ​ര്യ ബ​സു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചേ​ക്കാം. കെ​എ​സ്ആ​ർ​ടി​സി​ക്കൊ​പ്പം സ​ർ​വീ​സ് ന​ട​ത്തു​ന്ന റൂ​ട്ടു​ക​ളെ​യാ​ണ് ഇ​ത് ബാ​ധി​ക്കു​ക. പി​എം റോ​ഡി​ലും ടി​കെ റോ​ഡി​ൽ തി​രു​വ​ല്ല ഭാ​ഗ​ത്തേ​ക്കും സ്വ​കാ​ര്യ ബ​സു​ക​ൾ കെ​എ​സ്ആ​ർ​ടി​സി​ക്കൊ​പ്പ​മാ​ണ് ഓ​ടു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്വ​കാ​ര്യ ബ​സ് റൂ​ട്ടു​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര ഭീ​ഷ​ണി​യാ​കി​ല്ല.

ജി​ല്ല​യി​ൽ 36. 80 ശ​ത​മാ​നം കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ പൊ​തു​ഗ​താ​ഗ​ത രം​ഗ​ത്ത് 36.80 ശ​ത​മാ​ന​മാ​ണ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഉ​ള്ള​ത്. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പൊ​തു​ഗ​താ​ഗ​ത വി​ഹി​ത​ത്തി​ൽ പ​ത്ത​നം​തി​ട്ട ഏ​ഴാം സ്ഥാ​ന​ത്താ​ണ്.

ഷെ​ഡ്യൂ​ളു​ക​ളി​ൽ 50 ശ​ത​മാ​ന​ത്തി​ലേ​റെ​യും ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളാ​ണ്.
ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി​ക്ക് പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, അ​ടൂ​ർ, മ​ല്ല​പ്പ​ള്ളി, പ​ന്ത​ളം, റാ​ന്നി, കോ​ന്നി എ​ന്നി​വി​ട​ങ്ങ​ളി​ൽ ബ​സ് സ്റ്റേ​ഷ​നു​ക​ളു​ണ്ട്. ഇ​തി​ൽ പ​ന്ത​ളം, കോ​ന്നി, റാ​ന്നി, മ​ല്ല​പ്പ​ള്ളി എ​ന്നി​വ ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​റു​ക​ളാ​ണ്. പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല, അ​ടൂ​ർ എ​ന്നി​വ​യാ​ണ് ഡി​പ്പോ​ക​ൾ.

എം​സി റോ​ഡ് ക​ട​ന്നു​പോ​കു​ന്ന തി​രു​വ​ല്ല​യി​ലാ​ണ് കെ​എ​സ്ആ​ർ​ടി​സി​ക്ക് കൂ​ടു​ത​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളു​ള്ള​ത്. തി​രു​വ​ല്ല​യി​ൽ നി​ന്ന് എം​സി റോ​ഡി​ലൂ​ടെ അ​ടൂ​ർ വ​രെ​യും കോ​ട്ട​യം വ​രെ​യും ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ യ​ഥേ​ഷ്ടം ല​ഭ്യ​മാ​ണ്. പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക് തി​രു​വ​ല്ല​യി​ൽ നി​ന്ന് ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ണ്ട്. ദീ​ർ​ഘ​ദൂ​ര ബ​സു​ക​ൾ​ക്കൊ​പ്പം തി​രു​വ​ല്ല ഡി​പ്പോ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്ന ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളും പ​ത്ത​നം​തി​ട്ട​യി​ല​ക്കു​ള്ള​തി​നാ​ൽ ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ ഇ​ട​വി​ട്ട സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​ണു​ള്ള​ത്.

റാ​ന്നി, മ​ല്ല​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര, എ​ട​ത്വ റൂ​ട്ടു​ക​ളാ​ണ് തി​രു​വ​ല്ല​യി​ൽ നി​ന്നും കൂ​ടു​ത​ലാ​യി ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളു​ള്ള മ​റ്റ് റൂ​ട്ടു​ക​ൾ. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ലേ​ക്ക് പ​രി​മി​ത​മാ​യി മാ​ത്ര​മേ നി​ല​വി​ൽ ബ​സു​ക​ൾ ഓ​പ്പ​റേ​റ്റ് ചെ​യ്യു​ന്നു​ള്ളൂ. തി​രു​വ​ല്ല ഡി​പ്പോ കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വ​ച്ച പ​ല ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളും പി​ന്നീ​ട് ആ​രം​ഭി​ച്ചി​ട്ടി​ല്ല.

അ​ടൂ​രി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ര, കൊ​ല്ലം, പു​ന​ലൂ​ർ, കാ​യം​കു​ളം, പ​ത്ത​നം​തി​ട്ട ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഓ​ർ​ഡി​ന​റി ബ​സു​ക​ൾ ല​ഭ്യ​മാ​കും. അ​ടൂ​രി​ൽ നി​ന്ന് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ർ​വീ​സു​ക​ൾ പ​രി​മി​ത​മാ​ണ്.

പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് പു​ന​ലൂ​ർ, റാ​ന്നി, കോ​ഴ​ഞ്ചേ​രി, തി​രു​വ​ല്ല, അ​ടൂ​ർ, പ​ന്ത​ളം, ആ​ങ്ങ​മൂ​ഴി, മ​ല​യാ​ല​പ്പു​ഴ, കി​ട​ങ്ങ​ന്നൂ​ർ - ചെ​ങ്ങ​ന്നൂ​ർ എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഓ​ർ​ഡി​ന​റി റൂ​ട്ടു​ക​ൾ. ഗ്രാ​മീ​ണ റൂ​ട്ടു​ക​ൾ പ​ല​തും ത​ഴ​യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. മു​ണ്ട​ക്ക​യം, കൊ​ല്ലം, കോ​ട്ട​യം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ൾ പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്ന് ല​ഭ്യ​മാ​കും. പ​ത്ത​നം​തി​ട്ട​യി​ൽ 61 ഷെ​ഡ്യൂ​ളു​ക​ളു​ള്ള​തി​ൽ 26 ഓ​ർ​ഡി​ന​റി സ​ർ​വീ​സു​ക​ളു​ണ്ട്.

മ​ല്ല​പ്പ​ള്ളി​യി​ൽ നി​ന്ന് കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി റൂ​ട്ടാ​ണ് പ്ര​ധാ​ന​മാ​യു​ള്ള ഓ​ർ​ഡി​ന​റി റൂ​ട്ട്. ചു​ങ്ക​പ്പാ​റ - ക​ല്ലൂ​പ്പാ​റ തി​രു​വ​ല്ല സ​ർ​വീ​സു​ക​ളും ഉ​ണ്ട്. എ​ന്നാ​ൽ കു​ന്ന​ന്താ​നം വ​ഴി​യു​ള്ള തി​രു​വ​ല്ല സ​ർ​വീ​സു​ക​ൾ ഓ​ടു​ന്നി​ല്ല. റാ​ന്നി, ആ​നി​ക്കാ​ട്, മു​ക്കൂ​ർ, ച​ങ്ങ​നാ​ശേ​രി മേ​ഖ​ല​ക​ളി​ലേ​ക്ക് ബ​സു​ക​ൾ ല​ഭ്യ​വു​മ​ല്ല. റാ​ന്നി​യി​ൽ നി​ന്ന് വെ​ച്ചൂ​ച്ചി​റ സ​ർ​വീ​സു​ക​ളാ​ണ് പ്ര​ധാ​ന​മാ​യു​ള്ള ഓ​ർ​ഡി​ന​റി. മ​റ്റ് ഓ​ർ​ഡി​ന​റി ബ​സു​ക​ൾ രാ​വി​ലെ ത​ന്നെ പ്ര​ധാ​ന ഡി​പ്പോ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഓ​ടു​ക​യാ​ണ് രീ​തി. ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ​ർ​വീ​സു​ക​ൾ ഇ​ല്ല.

സ്വ​കാ​ര്യ​ബ​സു​ക​ൾ കൂ​ടു​ത​ലാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പ​ള്ളി, അ​ത്തി​ക്ക​യം ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് റാ​ന്നി​യി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ഇ​ല്ല. കോ​ന്നി​യി​ൽ നി​ന്ന് 10 ഓ​ർ​ഡി​ന​റി ഷെ​ഡ്യൂ​ളു​ക​ളു​ള്ളതിൽ ക​ല്ലേ​ലി, മെ​ഡി​ക്ക​ൽ കോ​ള​ജ്, കൊ​ക്കാ​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് ഓ​ടു​ന്നു​ണ്ട്. മ​റ്റു​ള്ള​വ പി​എം റോ​ഡ് വ​ഴി ഓ​ടി​ക്കു​ക​യാ​ണ് രീ​തി.

കെ​എ​സ്ആ​ർ​ടി​സി തി​രി​ഞ്ഞു​നോ​ക്കാ​ത്ത റൂ​ട്ടു​ക​ൾ

ജി​ല്ല​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്കു വേ​ണ്ടാ​ത്ത നി​ര​വ​ധി റൂ​ട്ടു​ക​ളു​ണ്ട്. സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം ഓ​ടു​ന്ന ഈ ​റൂ​ട്ടു​ക​ളി​ലെ വ​നി​താ യാ​ത്ര​ക്കാ​ർ​ക്ക് സൗ​ജ​ന്യ യാ​ത്ര ത​ത്കാ​ലം സ്വ​പ്ന​മാ​യി തു​ട​രും.

പ​ത്ത​നം​തി​ട്ട - ആ​റ​ന്മു​ള - ചെ​ങ്ങ​ന്നൂ​ർ, പ​ത്ത​നം​തി​ട്ട - കു​ള​ന​ട - പ​ന്ത​ളം, പ​ത്ത​നം​തി​ട്ട - കൊ​ടു​മ​ൺ - അ​ടൂ​ർ, പ​ത്ത​നം​തി​ട്ട - വി. ​കോ​ട്ട​യം, പ​ത്ത​നം​തി​ട്ട - നാ​ര​ങ്ങാ​നം - കോ​ഴ​ഞ്ചേ​രി, പ​ത്തനംതി​ട്ട - ത​ണ്ണി​ത്തോ​ട് - ചി​റ്റാ​ർ. പ​ത്ത​നം​തി​ട്ട - പ്ര​ക്കാ​നം - ഇ​ല​വും​തി​ട്ട - കോ​ഴ​ഞ്ചേ​രി.

റാ​ന്നി - മ​ല്ല​പ്പ​ള്ളി, റാ​ന്നി - അ​ത്തി​ക്ക​യം, റാ​ന്നി - വ​ട​ശേ​രി​ക്ക​ര, റാ​ന്നി - ചെ​റു​കോ​ൽ​പ്പു​ഴ - കോ​ഴ​ഞ്ചേ​രി, റാ​ന്നി - ചു​ങ്ക​പ്പാ​റ - മ​ല്ല​പ്പ​ള്ളി, റാ​ന്നി - മ​ണി​മ​ല - കോ​ട്ട​യം.

മ​ല്ല​പ്പ​ള്ളി - ച​ങ്ങ​നാ​ശേ​രി, മ​ല്ല​പ്പ​ള്ളി - മു​ക്കൂ​ർ - തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി - കു​ന്ന​ന്താ​നം - തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി - എ​ഴു​മ​റ്റൂ​ർ - കോ​ഴ​ഞ്ചേ​രി, മ​ല്ല​പ്പ​ള്ളി - ആ​നി​ക്കാ​ട്, മ​ല്ല​പ്പ​ള്ളി - തു​രു​ത്തി​ക്കാ​ട്.

പ​ന്ത​ളം - കി​ട​ങ്ങ​ന്നൂ​ർ - കോ​ഴ​ഞ്ചേ​രി, പ​ന്ത​ളം - നൂ​റ​നാ​ട് - കാ​യം​കു​ളം. അ​ടൂ​ർ - ചൂ​ര​ക്കോ​ട് - മ​ണ്ണ​ടി. അ​ടൂ​ർ - ആ​ന​ന്ദ​പ്പ​ള്ളി - പ​ന്ത​ളം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up