x
ad
Thu, 10 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​റു​പ്പ​ന്ത​റ റോ​ഡ് നി​ര്‍​മാ​ണം 18ന് ​തുടങ്ങും: മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

വെബ് ഡെസ്ക്
Published: September 9, 2026 11:58 PM IST | Updated: September 9, 2026 11:58 PM IST

മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്

ക​ടു​ത്തു​രു​ത്തി: തു​ട​ര്‍​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം നി​ര്‍​മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യാ​തി​രു​ന്ന തോ​ട്ടു​വ-​കു​റു​പ്പ​ന്ത​റ-​ക​ല്ല​റ പു​ത്ത​ന്‍​പ​ള്ളി റീ​ച്ചി​ലെ റീ ​ടാ​റിം​ഗ് റോ​ഡ് ന​വീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് 18ന് ​രാ​വി​ലെ എ​ട്ടി​ന് തു​ട​ക്കം കു​റി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യി മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് അ​റി​യി​ച്ചു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ അ​നു​വ​ദി​ച്ച 6.29 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് കു​റു​പ്പ​ന്ത​റ മെ​യി​ന്‍ റോ​ഡി​ല്‍ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഉ​ന്ന​ത നി​ല​വാ​ര​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ബി​എം ആ​ൻഡ് ബി​സി ടാ​റി​ംഗും ബി​സി ഓ​വ​ര്‍​ലേ ടാ​റി​ഗും സം​യു​ക്ത​മാ​ക്കി​യാ​ണ് വി​ക​സ​ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ജ​ന​ത്തി​ര​ക്കും വാ​ഹ​ന​ത്തി​ര​ക്കു​മു​ള്ള പ്ര​ധാ​ന കേ​ന്ദ്ര​ത്തി​ല്‍ വീ​തി കൂ​ട്ടി ടാ​റിം​ഗ് ന​ട​ത്തു​ം.

വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ന്‍ ഏ​താ​നും സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​ട നി​ര്‍​മി​ച്ചു സ്ലാ​ബ് ഇ​ടു​ന്ന വി​ധ​ത്തി​ല്‍ ഡ്രെയിനേജ് സൗ​ക​ര്യ​വും ഉ​ള്‍​പെ​ടു​ത്തി​യി​ട്ടു​ണ്ട്. നി​ല​വി​ലു​ള്ള കു​ഴി​ക​ള്‍ അ​ട​ച്ചു യാ​ത്രാ​ദു​രി​തം പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്രാ​ഥ​മി​ക​മാ​യി ചെ​യ്യാ​വു​ന്ന ജോ​ലി​ക​ള്‍ ആ​ദ്യം ന​ട​പ്പാ​ക്കും.

2025-ല്‍ ​എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ ആ​വി​ഷ്‌​ക​രി​ച്ച ന​വ​കേ​ര​ള സ​ദ​സ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെടു​ത്തി​യാ​ണ് റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് അ​നു​മ​തി ഉ​ണ്ടാ​യ​ത്. എ​ന്നാ​ല്‍, വി​വി​ധ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​ര്‍ ത​ല​ത്തി​ലു​ള്ള ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ക​ഴി​യാ​തെ കാ​ല​താ​മ​സം നേ​രി​ട്ട​തുമൂ​ലം നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​യി. സ​ര്‍​ക്കാ​ര്‍​ത​ല​ത്തി​ലെ ഫ​ണ്ടി​ന്‍റെ ക്ഷാ​മം മൂ​ലം പ്ര​വൃത്തി ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കാ​ന്‍ ക​രാ​റു​കാ​ര്‍ ത​യാ​റാ​കാ​തെ വ​ന്ന​തും റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി തീ​ര്‍​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ളും പ​രി​ഹ​രി​ച്ചു പ്ര​വൃത്തി ന​ട​പ്പാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചു പു​തി​യ​താ​യി അ​ധി​കാ​ര​മേ​റ്റ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ​രി​ശോ​ധി​ക്കു​ക​യു​ണ്ടാ​യി.

മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ്, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് മ​ന്ത്രി പി.​കെ. ബ​ഷീ​ര്‍ എ​ന്നി​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ന​ട​ത്തി​യ ച​ര്‍​ച്ച​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്‍റെ നൂ​റ് ദി​ന ക​ര്‍​മ​പ​രി​പാ​ടി​യി​ല്‍ ഉ​ള്‍​പ്പെടു​ത്തി​യാ​ണ് തോ​ട്ടു​വ-​കു​റു​പ്പ​ന്ത​റ-​ക​ല്ല​റ റോ​ഡിന്‍റെ റീ-​ടാ​റിം​ഗ് ജോ​ലി​ക​ള്‍ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യ​ത്തോ​ടെ ന​ട​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews Road

Recent News

Corehub Up