കെ.പി. അനീഷിനെ വണ്ടൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ ആദരിക്കുന്നു.
വണ്ടൂര്‍: മികച്ച തേനീച്ച കര്‍ഷകനുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരം നേടിയ കാപ്പില്‍ സ്വദേശി കെ.പി. അനീഷിനെ ആദരിച്ച് വണ്ടൂര്‍ കൃഷിഭവന് കൃഷിഭവന് ഹാളില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു.
ഒരു ലക്ഷം രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റുകളും ചേര്‍ന്നതായിരുന്നു പുരസ്കാരം. പതിനാലാം വയസില്‍ റബര്‍ ടാപ്പിംഗ് ജോലിക്കൊപ്പം അധിക വരുമാനത്തിനായി പഠിച്ച തേന്‍കൃഷി, നാല് പതിറ്റാണ്ടിനടുത്ത് പിന്നിടുമ്പോള്‍ പ്രതിവര്‍ഷം 20 ടണ്‍ തേന്‍ ഉല്പാദിപ്പിക്കുന്ന സംരംഭമായി വളര്‍ത്തിയിരിക്കുകയാണ് കാപ്പില്‍ വടക്കേക്കര കുന്നപ്പള്ളി സ്വദേശിയായ അനീഷ്. ഭാര്യ നിമിഷയുടെ പിന്തുണയോടെ മുന്നേറുന്ന ഈ സംരംഭം ഇന്ന് കേരളത്തിനപ്പുറവും മധുരം പകരുകയാണ്.കൃഷി ഓഫിസര്‍ ടി. ഉമ്മര്കോയുടെ നേതൃത്വത്തിലുള്ള സംഘം പൂര്‍ണപിന്തുണയുമായി അനീഷിനൊപ്പമുണ്ട്.
ചടങ്ങില്‍ കൃഷി ഓഫിസര്‍ ടി. ഉമ്മര്‍കോയ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.ടി. മുഹമ്മദാലി, കൃഷി അസിസ്റ്റന്റ് സോജന് കുര്യാക്കോസ് , കാര്‍ഷിക വികസന സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.