x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​ന്നി​യിൽ ല​ഹ​രി​മാ​ഫി​യ പി​ടി​മു​റു​ക്കി


Published: June 12, 2026 05:35 AM IST | Updated: June 12, 2026 05:35 AM IST

കോ​ന്നി: കോ​ന്നി​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളും മാ​ര​ക രാ​സ​ല​ഹ​രി​ക​ളു​ടെ​പി​ടി​യി​ല​മ​രു​ന്നു. 13 വ​യ​സു​ള്ള സ്കൂ​ൾ കു​ട്ടി​ക​ൾ മു​ത​ൽ 35 വ​യ​സു​വ​രെ​യു​ള്ള യു​വാ​ക്ക​ളാ​ണ് ഈ ​മ​ര​ണ​ക്ക​യ​ത്തി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നി​ത്യേ​ന​യു​ള്ള ല​ഹ​രി ഉ​പ​യോ​ഗം മൂ​ലം ത​ല​ച്ചോ​റി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട്, ജീ​വി​ക്കു​ന്ന ശ​വ​ങ്ങ​ളെ​പ്പോ​ലെ (സോ​മ്പി​ക​ളെ​പ്പോ​ലെ) അ​ല​ഞ്ഞു​തി​രി​യു​ന്ന അ​വ​സ്ഥ​യി​ലേ​ക്ക് വ​ലി​യ വി​ഭാ​ഗം യു​വാ​ക്ക​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

മാ​ഫി​യ​ക്കെ​തി​രേ പ്ര​തി​ക​രി​ക്കാ​നോ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കാ​നോ പൊ​തു​ജ​ന​വും ത​യാ​റാ​കു​ന്നി​ല്ല. വി​വ​ര​ങ്ങ​ൾ കൈ​മാ​റി​യാ​ൽ ല​ഹ​രി​സം​ഘ​ങ്ങ​ൾ ത​ങ്ങ​ളെ​യും കു​ടും​ബ​ത്തെ​യും അ​ക്ര​മി​ക്കു​മോ എ​ന്ന ഭീ​തി​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളേ​റെ​യും.

രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ൽ കോ​ടി​ക​ൾ വി​ല​മ​തി​ക്കു​ന്ന മാ​ര​ക രാ​സ​ല​ഹ​രി​ക​ളാ​ണ് സു​ല​ഭ​മാ​യി വി​റ്റ​ഴി​യു​ന്ന​ത്. നി​ല​വി​ലു​ള്ള നി​യ​മ​ങ്ങ​ളി​ലെ ല​ളി​ത​മാ​യ വ്യ​വ​സ്ഥ​ക​ൾ ഇ​വ​ർ​ക്കു പ​ല​പ്പോ​ഴും ര​ക്ഷ​യാ​കു​ന്നു. എം​ഡി​എം​എ, എ​ൽ​എ​സ്ഡി സ്റ്റാ​മ്പു​ക​ൾ, പെ​ന്തി​ലി​ൻ, പാ​മ്പി​ൻ വി​ഷം, ഹെ​റോ​യി​ൻ, ബ്രൗ​ൺ ഷു​ഗ​ർ, കൊ​ക്കൈ​ൻ മാ​ര​ക ല​ഹ​രി​യു​ള്ള ഗു​ളി​ക​ക​ൾ, ക​ഫ് സി​റ​പ്പു​ക​ൾ, മെ​ത്താം ഫെ​റ്റാ​മൈ​ൻ തു​ട​ങ്ങി​യ​വ കോ​ന്നി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സു​ല​ഭ​മാ​ണ​ത്രേ. സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​യു​ടെ പ്ര​ധാ​ന വി​പ​ണ​നം. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ളെ​ത്ത​ന്നെ ര​ഹ​സ്യ ഏ​ജ​ന്റു​മാ​രാ​ക്കു​ന്ന ത​ന്ത്ര​മാ​ണ് മാ​ഫി​യ പ​യ​റ്റു​ന്ന​ത്. കേ​വ​ലം ആ​ൺ​കു​ട്ടി​ക​ൾ മാ​ത്ര​മ​ല്ല, പെ​ൺ​കു​ട്ടി​ക​ളും ഈ​ല​ഹ​രി​വ​ല​യി​ൽ​കു​ടു​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.

എ​യ​ർഗ​ണ്ണും ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളും

കോ​ന്നി​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ര​ണ്ടു യു​വാ​ക്ക​ൾ എ​യ​ർ​ഗ​ണ്ണു​മാ​യി ന​ട​ത്തി​യ ഭീ​ഷ​ണി പോ​ലീ​സ് ആ​ദ്യം ത​മാ​ശ​യാ​യി എ​ടു​ത്തെ​ങ്കി​ലും ഇ​തി​നു പി​ന്നാ​ന്പു​റം തെ​ര​ഞ്ഞ​പ്പോ​ഴാ​ണ് വീ​ണ്ടും അ​റ​സ്റ്റി​ലേ​ക്ക് നീ​ങ്ങി​യ​ത്. ല​ഹ​രി ഉ​പ​യോ​ഗ​മാ​ണ് യു​വാ​ക്ക​ളെ എ​യ​ർ ഗ​ൺ മോ​ഷ​ണ​ത്തി​ലേ​ക്കും അ​ക്ര​മ​ത്തി​ലേ​ക്കും പ്രേ​രി​പ്പി​ച്ച​തെ​ന്ന് പ​റ​യു​ന്നു.


ഐ​ര​വ​ണ്ണി​ൽ​നി​ന്ന് ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ യു​വാ​വി​നു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് ജി​ല്ല​യ്ക്കു പു​റ​ത്തേ​ക്കും നീ​ളു​ന്ന വ​ലി​യൊ​രു അ​ന്ത​ർ​സം​സ്ഥാ​ന ല​ഹ​രി ശൃം​ഖ​ല​യാ​ണ്. പോ​ലീ​സി​ന്‍റെ​യും എ​ക്സൈ​സി​ന്‍റെ​യും ക​ണ്ണുവെ​ട്ടി​ക്കാ​ൻ ല​ഹ​രി​സം​ഘ​ങ്ങ​ൾ പു​തി​യ വ​ഴി​ക​ളാ​ണ് തേ​ടു​ന്ന​ത്.

ടൗ​ണു​ക​ളി​ലെ​യും ഗ്രാ​മ​ങ്ങ​ളി​ലെ​യും പെ​ട്ടി​ക്ക​ട​ക​ൾ, വി​ജ​ന​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ ദീ​ർ​ഘ​നാ​ളാ​യി പാ​ർ​ക്ക് ചെ​യ്തി​ട്ടി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ഇ​വ​ർ മ​യ​ക്കു​മ​രു​ന്ന് ഒ​ളി​പ്പി​ച്ചു​വ​യ്ക്കു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സൈ​ല​ൻ​സ​റു​ക​ൾ മാ​റ്റി​യ ബൈ​ക്കു​ക​ളി​ൽ വ​ലി​യ ശ​ബ്ദ​മു​ണ്ടാ​ക്കി പാ​യു​ന്ന ബൈ​ക്ക് റേ​സിം​ഗ് സം​ഘ​ങ്ങ​ളും ഈ ​ല​ഹ​രി​ശൃം​ഖ​ല​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് പ​റ​യു​ന്നു.

കോ​ന്നി ടൗ​ൺ, ആ​ന​ക്കൂ​ട് ഭാ​ഗം, അ​ട​ച്ചാ​ക്ക​ൽ, മ​ര​ങ്ങാ​ട്, പൊ​ന്ത​നാ​ക്കു​ഴി, ഐ​ര​വ​ൺ, മാ​ങ്കു​ളം,വ​ട്ട​ക്കാ​വ്, കു​മ്മ​ണൂ​ർ, എ​ലി​യ​റ​യ്ക്ക​ൽ, വ​ക​യാ​ർ, കൂ​ട​ൽ, ക​ല​ഞ്ഞൂ​ർ പ്ര​ദേ​ശ​ങ്ങ​ളി​ൽ ല​ഹ​രി​മാ​ഫി​യ​യു​ടെ വേ​രു​ക​ളു​ണ്ട്. ഇ​തി​ൽ ആ​ന​ക്കൂ​ട് ഭാ​ഗ​ത്തു​ള്ള ഒ​രു വീ​ട് കേ​ന്ദ്രീ​ക​രി​ച്ചാ​ണ് നി​ല​വി​ൽ ല​ഹ​രി​മാ​ഫി​യ​യു​ടെ പ്ര​ധാ​ന വി​ത​ര​ണ​വും ആ​സൂ​ത്ര​ണ​വും ന​ട​ക്കു​ന്ന​തെ​ന്നും പ​റ​യു​ന്നു.

ജ​ന​കീ​യ കൂ​ട്ടാ​യ്മ​യ്ക്ക് ഒ​രു​ക്കം

സ​ർ​ക്കാ​ർ ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ല​ഹ​രി​വേ​ട്ട​യ്ക്കു പി​ന്തു​ണ​യു​മാ​യി ബ​ഹു​ജ​ന സം​ഘ​ട​ന​ക​ളും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്. പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന സം​ഘം വീ​ടു​ക​ൾ ക​യ​റി​യി​റ​ങ്ങി ‌വി​വ​ര​ശേ​ഖ​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യ​മു​ണ്ട്. ‌ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ സ​മി​തി​ക​ളും റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളെ ഉ​ൾ​പ്പെ​ടു​ത്തി വാ​ർ​ഡ് ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളും രൂ​പീ​ക​രി​ക്ക​ണം.

വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലും പ്ര​ധാ​ന ക​വ​ല​ക​ളി​ലും പോ​ലീ​സി​ന്‍റെ രാ​ത്രി​കാ​ല പ​ട്രോ​ളിം​ഗും വാ​ഹ​ന​പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​ക്ക​ണം. സ്കൂ​ളു​ക​ളി​ലും കോ​ള​ജു​ക​ളി​ലും ല​ഹ​രി​വി​ത​ര​ണം ചെ​യ്യു​ന്ന​വ​രെ ക​ണ്ടെ​ത്താ​ൻ കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ​ത​ന്നെ പോ​ലീ​സി​ന് വ​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന വി​ശ്വ​സ്ത​രാ​യ ര​ഹ​സ്യ ഏ​ജ​ന്‍റു​മാ​രെ നി​യോ​ഗി​ക്ക​ണം. എ​സ്പി​സി കേ​ഡ​റ്റു​ക​ൾ, എ​ൻ​എ​സ്എ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ തു​ട​ങ്ങി​യ​വ​രെ ഇ​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ത​യാ​റാ​ക​ണം.

Tags : nattu vishesham Lahari mafia busted in Konni

Recent News

Corehub Up