താബോർ -മുണ്ടേരിത്തട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന ഗോവിന്ദമഠത്തിൽ രാജമ്മയുടെ വീട്.
കാർത്തികപുരം: ഉദയഗിരി - താബോർ - മുണ്ടേരിത്തട്ടിൽ ഉരുൾപൊട്ടലിൽ വീടിനുള്ളിൽ അടിഞ്ഞു കൂടിയ ചെളിയും മറ്റ് അവശിഷ്ടങ്ങളും നീക്കം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിച്ചില്ലെന്ന പരാതിയുമായി വീട്ടമ്മ. ഉരുൾ പൊട്ടലിൽ ഇവരുടെ വീടിന് സാരമായ കേടുപാടുകളും സംഭവിച്ചിരുന്നു. വിധവയും രോഗിയുമായ ഗോവിന്ദമഠത്തിൽ രാജമ്മയാണ് (78) തന്റെ വീട് വാസയോഗ്യമാക്കിതരണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവരുടെ കനിവ് തേടുന്നത്. ഉരുൾ പൊട്ടലിൽ ഇവരുടെ ശുചിമുറിയും വീട്ടു സാമഗ്രികളും മണ്ണിനടിയിലായ നിലയിലാണ്. അതേ സമയം രാജമ്മയുടെ ആരോപണം തെറ്റാണെന്നും ഭരണസമിതിയംഗങ്ങളും ഉദ്യോഗസ്ഥരും സന്ദശിച്ചിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയതാണെന്നും പഞ്ചായത്തധികൃതർ പറഞ്ഞു.
പഞ്ചായത്ത് മെംബർ മുഖേന വില്ലേജ് ഓഫീസിൽ അനുകൂല്യങ്ങൾക്കുള്ളഅപേക്ഷ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. വീട് വൃത്തിയാക്കാൻ സർക്കാർ അടിയന്തര ധനസഹായം പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും പ്രസിഡന്റ് പറഞ്ഞു.
Tags : Nattuvishesham Districtnews Housewife says