x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൂ​ടും കി​ടാ​വും പ​ദ്ധ​തി​ക്ക് തു​ട​ക്കം

വെബ്ഡെസ്ക്
Published: August 11, 2026 02:46 AM IST | Updated: August 11, 2026 02:46 AM IST

പ്രതീകാത്മക ചിത്രം

50 ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ​മാ​യി പ​ശു​ക്കി​ടാ​ങ്ങ​ൾ

മീ​ന​ങ്ങാ​ടി: കാ​ർ​ഷി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം​തി​രി​യു​ന്ന വ​യ​നാ​ടി​ന്‍റെ ഗ്രാ​മീ​ണ സ​ന്പ​ദ് വ്യ​വ​സ്ഥ​യ്ക്ക് ഉ​ണ​ർ​വേ​കാ​ൻ യാ​ക്കോ​ബാ​യ സ​ഭ മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കൂ​ടും കി​ടാ​വും പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​കു​ന്നു. ക്ഷീ​ര​മേ​ഖ​ല​യി​ലൂ​ടെ ക​ർ​ഷ​ക​ർ​ക്ക് സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം 12ന് ​ന​ട​ക്കും.

രാ​വി​ലെ 11ന് ​മീ​ന​ങ്ങാ​ടി ബി​ഷ​പ്സ് ഹൗ​സി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ല​ബാ​ർ ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത ഗീ​വ​ർ​ഗീ​സ് മോ​ർ സ്തേ​ഫാ​നോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. മ​ല​ബാ​ർ ഭ​ദ്രാ​സ​ന​ത്തി​ന്‍റെ കൂ​ടി ചാ​രി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 50 അ​ർ​ഹ​രാ​യ ക്ഷീ​ര​ക​ർ​ഷ​ക​ർ​ക്ക് അ​ത്യു​ത്പാ​ദ​ന ശേ​ഷി​യു​ള്ള പ​ശു​ക്കി​ടാ​ങ്ങ​ളെ സൗ​ജ​ന്യ​മാ​യി ന​ൽ​കും. ത​മി​ഴ്നാ​ട്ടി​ലെ കൃ​ഷ്ണ​ഗി​രി​യി​ൽ​നി​ന്നാ​ണ് പ​ശു​ക്കി​ടാ​ങ്ങ​ളെ എ​ത്തി​ക്കു​ന്ന​ത്.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി​യും കേ​ര​ള​ത്തി​ലെ കാ​ലാ​വ​സ്ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ വ​ള​ർ​ച്ചാ​നി​ര​ക്കു​മു​ള്ള കി​ടാ​ങ്ങ​ളെ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക് ശേ​ഷ​മാ​ണ് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. സൗ​ജ​ന്യ​മാ​യി കി​ടാ​വി​നെ ന​ൽ​കു​ന്ന​തി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. ക​ർ​ഷ​ക പ​ങ്കാ​ളി​ത്ത​ത്തോ​ടെ ദീ​ർ​ഘ​കാ​ലം തു​ട​രു​ന്ന കൈ​മാ​റ്റ മാ​തൃ​ക​യാ​ണ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ല​ഭി​ക്കു​ന്ന കി​ടാ​വി​നെ ക​ർ​ഷ​ക​ൻ പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തു​ക​യും പ​ശു പ്ര​സ​വി​ക്കു​ന്പോ​ൾ ല​ഭി​ക്കു​ന്ന ആ​ദ്യ​ത്തെ കി​ടാ​വി​നെ പ​ദ്ധ​തി​യി​ലേ​ക്ക് തി​രി​കെ ന​ൽ​കു​ക​യും വേ​ണം.

ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന കി​ടാ​ങ്ങ​ളെ അ​ടു​ത്ത ഘ​ട്ട​ത്തി​ൽ 50 അ​ർ​ഹ​രാ​യ ക​ർ​ഷ​ക​ർ​ക്ക് കൈ​മാ​റും. തു​ട​ർ​ച്ച​യാ​യ കൈ​മാ​റ്റ​ത്തി​ലൂ​ടെ സാ​ന്പ​ത്തി​ക ബാ​ധ്യ​ത​യി​ല്ലാ​തെ ത​ന്നെ കൂ​ടു​ത​ൽ കു​ടും​ബ​ങ്ങ​ളി​ലേ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യം. പ​ര​ന്പ​രാ​ഗ​ത കാ​ർ​ഷി​ക​വി​ള​ക​ളു​ടെ വി​ല​യി​ടി​വ് മൂ​ലം പ്ര​തി​സ​ന്ധി​യി​ലാ​യ ക​ർ​ഷ​ക​ർ​ക്ക് സ്ഥി​ര​വ​രു​മാ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നൊ​പ്പം ജി​ല്ല​യി​ലെ പാ​ലു​ൽ​പാ​ദ​നം വ​ർ​ധി​പ്പി​ക്കാ​നും ഇ​തി​ലൂ​ടെ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ സ്ത്രീ ​ശ​ക്തീ​ക​ര​ണ​ത്തി​നും ജൈ​വ​കൃ​ഷി പ്രോ​ത്സാ​ഹ​ന​ത്തി​നും പ​ദ്ധ​തി സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് സം​ഘാ​ട​ക​രു​ടെ വി​ല​യി​രു​ത്ത​ൽ. മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ സ​മാ​ന​മാ​യ പ​ദ്ധ​തി​ക​ൾ​ക്ക് മാ​തൃ​ക​യാ​ക്കാ​വു​ന്ന ഗ്രാ​മ​വി​ക​സ​ന സം​രം​ഭ​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

Tags : Nattuvishesham DistrictNews DeepikaNews Shed and Calf

Recent News

Corehub Up