x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​യോ​ര​ത്ത് അ​ട്ട ശ​ല്യം രൂ​ക്ഷം


Published: July 9, 2026 12:56 AM IST | Updated: July 9, 2026 12:56 AM IST

ആ​ല​ക്കോ​ട്: മ​ഴ​യാ​രം​ഭി​ച്ച​തോ​ടെ മ​ല​യോ​ര​മേ​ഖ​ല​യി​ൽ അ​ട്ട ശ​ല്യം രൂ​ക്ഷ​മാ​യി. അ​ട്ട​ക​ൾ കാ​ര​ണം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ക​യ​റാ​ൻ പോ​ലും ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ക​ർ​ഷ​ക​ർ. വ​ന്യ​മൃ​ഗ​ശ​ല്യം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം എ​ന്നി​വ​യ്ക്കൊ​പ്പം അ​ട്ട​ക​ളും കൂ​ടി എ​ത്തി​യ​തോ​ടെ ക​ർ​ഷ​ക​ർ ക​ടു​ത്ത ദു​രി​ത​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്. വ​ന്യ​മൃ​ഗ​ങ്ങ​ൾ നാ​ട്ടി​ലെ​ക്ക് എ​ത്തു​ന്ന​താ​ണ് ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ലും അ​ട്ട​ക​ൾ എ​ത്താ​ൻ കാ​ര​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.

കാ​ട്ടി​ൽ നി​ന്ന് വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ൽ ചോ​ര​കു​ടി​ക്കാ​നാ​യി ക​യ​റി​പ്പ​റ്റി​യ അ​ട്ട​ക​ൾ കൃ​ഷി​യി​ട​ത്തി​ലെ​ത്തി പെ​രു​കി​യ​താ​ണെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം. അ​ട്ട​ശ​ല്യം കാ​ര​ണം കാ​ടു​പി​ടി​ച്ച പ​റ​ന്പു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ്. അ​ട്ട​ശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും ക​ർ​ഷ​ക​ർ ആ​രോ​പി​ക്കു​ന്നു.

ശ​രീ​ര​ത്തി​ൽ ക​ടി​ക്കു​ന്ന അ​ട്ട​ക​ളെ ഉ​പ്പു വി​ത​റി​യും സാ​നി​റ്റൈ​സ​ർ സ്പ്രേ ​ചെ​യ്തും ന​ശി​പ്പി​ക്കാ​മെ​ങ്കി​ലും കൃ​ഷി​യി​ട​ങ്ങ​ളി​ൽ പെ​രു​കു​ന്ന അ​ട്ട​ക​ളെ എ​ങ്ങി​നെ ന​ശി​പ്പി​ക്ക​ണ​മെ​ന്ന​റ​യാ​തെ വ​ല​യു​ക​യാ​ണ് ക​ർ​ഷ​ക​ർ.

Tags : Nattuvisesham District News

Recent News

Corehub Up