കൊടുങ്ങല്ലൂരിൽ യുഡിഎഫ് സ്ഥാനാർഥി ഒ.ജെ. ജനീഷിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുന്നു.
മാള: ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ഥിപ്പട്ടിക ദുരൂഹമാണെന്ന് കോൺഗ്രസ് സംഘടനാ ജനറ ൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. കൊടുങ്ങല്ലൂരിൽ യുഡിഎഫ് സ്ഥാനാർഥി ഒ.ജെ. ജനീഷിന്റെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാലക്കാട്, തൃശൂർ ജില്ലകളിലെ സ്ഥാനാർഥിപ്പട്ടിക കണ്ടാൽ ഇത് വ്യക്തമാകും. ഇടതുപക്ഷവും ബിജെപിയും പരസ്പരം സഹകരിച്ച് മത്സരിക്കാനാണ് പരിപാടിയെന്ന് മനസിലാക്കാം. പക്ഷേ, ഇത്തവണ ഈ സഖ്യത്തെ ജനം തോൽപ്പിക്കുമെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു. മുഖ്യമന്ത്രി രാജാവിനേപ്പോലെയാണ് പെരുമാറുന്നത്. അദ്ദേഹം പറയും പ്രജകള്‍ കേള്‍ക്കും. തിരിച്ച് ചോദ്യങ്ങളൊന്നുമില്ല എന്നതാണ് കേരളത്തിൽ ഇപ്പോൾ സ്ഥിതിയെന്നും കെ.സി. വേണുഗോപാൽ പറഞ്ഞു.
കെപിസിസി ജനറൽ സെക്രട്ടറി ടി.യു. രാധാകൃഷ്ണൻ അധ്യക്ഷനായി. ബെന്നി ബഹനാൻ എംപി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, കെപിസിസി ജനറൽ സെക്രട്ടറിമാരായ ജോസ് വള്ളൂർ, എം.പി. വിൻസന്റ്, സുനിൽ അന്തിക്കാട്, കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
Tags : K.C. Venugopal nattuvishesham local news