x
ad
Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി​യു​മാ​യി ഗ്ര​ന്ഥാ​ല​യം പ്ര​വ​ർ​ത്ത​ക​ർ


Published: February 3, 2026 02:28 AM IST | Updated: February 3, 2026 02:28 AM IST

തൃ​ക്ക​രി​പ്പൂ​ർ ആ​യി​റ്റി ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​വും റെ​ഡ്സ്റ്റാ​ർ ക്ല​ബും ചേ​ർ​ന്ന് ന​ട​ത്തു​ന്ന ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​

തൃ​ക്ക​രി​പ്പൂ​ർ: ആ​യി​റ്റി ഇ.​കെ. നാ​യ​നാ​ർ സ്മാ​ര​ക ഗ്ര​ന്ഥാ​ല​യ​വും റെ​ഡ് സ്റ്റാ​ർ ക്ല​ബു​മാ​യി ചേ​ർ​ന്ന് ജ​ന​കീ​യ മ​ത്സ്യ​ക്കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി. ക​വ്വാ​യി കാ​യ​ലി​ൽ പ്ര​ത്യേ​കം വേ​ർ​തി​രി​ച്ചെ​ടു​ത്ത ഭാ​ഗ​ത്ത് അ​ഞ്ഞൂ​റി​ലേ​റെ കാ​ളാ​ഞ്ചി മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.
നീ​ലേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ കെ. ​പൂ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് കെ.​പി. ല​ക്ഷ്മ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ട​ന്ന പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ പി.​വി. അ​ശ്വ​തി, ഗ്ര​ന്ഥാ​ല​യം സെ​ക്ര​ട്ട​റി കെ.​വി. സ​ജി​ത്ത്, റെ​ഡ്സ്റ്റാ​ർ ക്ല​ബ് സെ​ക്ര​ട്ട​റി കെ. ​ഷി​ബി​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

 

Tags : fish farming nattuvishesham local news

Recent News

Corehub Up