ചങ്ങനാശേരി: സംഗീതജ്ഞനും സംഗീത സംവിധായകനും നടനുമായിരുന്ന എല്‍പിആര്‍ വര്‍മയുടെ പേരില്‍ കലാ-സാംസ്കാരിക സാമൂഹ്യരംഗത്ത് മികച്ച സംഭാവനകള്‍ നൽകിയവരെ ആദരിക്കുന്നതിന് ചങ്ങനാശേരി നഗരസഭ ഏര്‍പ്പെടുത്തിയ പുരസ്കാരം പിന്നണി ഗായിക കെ.എസ്. ചിത്രക്ക് ഇന്നു സമ്മാനിക്കും.
അന്‍പതിനായിരം രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ്. എല്‍പിആറിന്റെ 23-ാംചരമവാര്ഷികത്തോടനുബന്ധിച്ചാണ് പുരസ്കാരസമര്‍പ്പണവും അനുസ്മരണവും സംഘടിപ്പിച്ചിരിക്കുന്നത്.
ഇന്നു വൈകുന്നേരം നാലിന് നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി പി.സി. വിഷ്ണുനാഥ് അവാര്‍ഡ് സമ്മാനിക്കും. നഗരസഭാ ചെയര്മാന് ജോമി ജോസഫ് അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി, വിനു ജോബ് എംഎല്‍എ, ചലച്ചിത്രസംവിധായകനും നടനുമായ ജോണി ആന്റണി, ഗാനരചയിതാവ് വയലാര്‍ ശരത്ചന്ദ്ര വര്‍മ എന്നിവര്‍ പ്രന്നിവര് പ്രസംഗിക്കും.
Tags : Local News Nattuvishesham Kottayam