കടുക്കാംകുന്നം ജിഎൽപിഎസിൽ റോക്കറ്റിന്റെ പ്രവർത്തനമാതൃക പ്രദർശിപ്പിക്കുന്നു.
ഒലവക്കോട്: കുഞ്ഞുമനസുകളിൽ ശാസ്ത്രാവബോധം വളർത്താനും ചാന്ദ്രഗവേഷണ വിശേഷങ്ങളറിയിക്കാനും കടുക്കാംകുന്നം ജിഎൽപി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് റോക്കറ്റിന്റെ പ്രവർത്തനമാതൃക പ്രദർശിപ്പിച്ചു. പിടിഎ പ്രസിഡന്റ് സി. ശ്രുതിയാണ് മാതൃക നിർമിച്ചത്.
മലന്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. പ്രസന്ന സ്വിച്ച്ഓണ്‍ കർമം നിർവഹിച്ചു. മെംബർമാരായ ബിന്ദു, സുചിത്ര, പ്രധാനാധ്യാപിക എം.ജി. ജ്യോതി, അധ്യാപകരായ കെ. ബിന്ദു, എം. അന്പിളി, കെ. താര, എസ്. ലിനി, സി.സി. ആതിര, ബിആർസി കോ -ഓർഡിനേറ്റർ എസ്. അശ്വതി്, വിജയപ്രകാശ്, പദ്മാവതി, ഷീബ എന്നിവരും അന്പിളിമുറ്റത്തേയ്ക്കുള്ള മോഹക്കുതിപ്പിൽ കുഞ്ഞുങ്ങൾക്കൊപ്പം കൂടി.