ജില്ലാ സെക്രട്ടറി പ്രവീണ്‍ തങ്കപ്പന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കുന്നു.
മേപ്പാടി: പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആര്‍ജെഡിയില്‍നിന്നു രാജിവച്ചവര്‍ ആര്എസ്പിയില് ചേര്‍ന്നു. ഇവര്‍ക്ക് ആര്‍എസ്പി കല്‍പ്പറ്റ മണ്ഡലം കമ്മിറ്റി കള്ളാടി മീനാക്ഷി എസ്റ്റേറ്റില്‍ സംഘടിപ്പിച്ച സമ്മേളനത്തില്‍ സ്വീകരണം നല്കി. ജില്ലാ സെക്രട്ടറി പ്രവീണ്‍ തങ്കപ്പന് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി കുഞ്ഞുമുഹമ്മദ് കൈതപ്പള്ളി അധ്യക്ഷത വഹിച്ചു. മനു മാനന്തവാടി മുഖ്യപ്രഭാഷണം നടത്തി. ലീന ശേഖര്‍, അസീസ് കൊടക്കാട്, അഷ്റഫ് കാട്ടിക്കുളം, പ്രസാദ് കല്‍പ്പറ്റ, നിഹാല്‍ മേപ്പാടി, ജേക്കബ് പുത്തുമല എന്നിവര്‍ പ്രസംഗിച്ചു.
Tags : NattuVishasham DistrictNews