x
ad
Thu, 23 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ച് നാ​ട്ടു​കാ​ർ

വെബ് ഡെസ്ക്
Published: July 23, 2026 03:43 AM IST | Updated: July 23, 2026 03:43 AM IST

പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ക്സി. എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ക്കു​ന്നു.

ആ​ലു​വ: കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പൊ​തു​മ​രാ​മ​ത്ത് അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​റെ ഉ​പ​രോ​ധി​ച്ചു. ഒ​രു വ​ർ​ഷ​മാ​യി​ട്ടും റോ​ഡ് ത​ക​ർ​ന്ന് കി​ട​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ആ​ലു​വ താ​ലൂ​ക്ക് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ഉ​പ​രോ​ധ​സ​മ​രം ന​ട​ത്തി​യ​ത്.
2025 ന​വം​ബ​റി​ലാ​ണ് ബൈ​പ്പാ​സ് ക​വ​ല​യ്ക്കും ബാ​ങ്ക് ക​വ​ല​യ്ക്കും ഇ​ട​യി​ലു​ള്ള ബ്രി​ഡ്ജ് റോ​ഡി​ന്‍റെ പ​ടി​ഞ്ഞാ​റ് വ​ശ​ത്ത് പു​തി​യ ജ​ല​വി​ത​ര​ണ പൈ​പ്പ് സ്ഥാ​പി​ച്ച​ത്. പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കു​ന്ന​തി​നാ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി നേ​ര​ത്തെ ത​ന്നെ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് പ​ണം ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ പ​ത്ത് മാ​സ​മാ​യി​ട്ടും പൈ​പ്പ് മാ​റ്റാ​ൻ നീ​ള​ത്തി​ൽ തോ​ട് കീ​റി​യ ഭാ​ഗം ടാ​ർ ചെ​യ്ത് സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​ൻ ത​യാ​റാ​യി​ല്ല. വെ​ള്ള​ക്കെ​ട്ടും പൊ​ടി​ശ​ല്യ​വും രൂ​ക്ഷ​മാ​യ​തോ​ടെ​യാ​ണ് പൗ​രാ​വ​കാ​ശ സം​ര​ക്ഷ​ണ സ​മി​തി ഉ​പ​രോ​ധി​ച്ച​ത്.

കു​ഴി​യെ​ടു​ത്ത ഭാ​ഗ​ത്ത് ക​ട്ട വി​രി​ച്ച് ഉ​ട​ൻ സ​ഞ്ചാ​ര യോ​ഗ്യ​മാ​ക്കാ​മെ​ന്ന് അ​ധി​കൃ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ സാ​ബു പ​രി​യാ​ര​ത്ത്, ജോ​ൺ​സ​ൺ മു​ള​വ​രി​ക്ക​ൽ എ​ന്നി​വ​ർ ഉ​പ​രോ​ധ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews engineer.

Recent News

Corehub Up